Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂരിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു: അപകടം പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം പുലർച്ചയോടെ; തിരുവമ്പാടി സ്വദേശികളാണ് മരിച്ച യുവാക്കൾ

തൃശൂരിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു: അപകടം പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം പുലർച്ചയോടെ; തിരുവമ്പാടി സ്വദേശികളാണ് മരിച്ച യുവാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവമ്പാടി: ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം പുലർച്ചെ 4.30നായിരുന്നു അപകടം നടന്നത്. കോഴിക്കോട് തിരുവമ്പാടി സ്വദേശികളാണ് മരിച്ച യുവാക്കൾ. തിരുവമ്പാടി പുന്നക്കൽ തുരുവേലിൽ സാബുവിന്റെ മകൻ അതുൽ സാബു (23), പുന്നക്കൽ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകൻ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ.

ബുധനാഴ്ച പുലർച്ചെ 4.30 നാണ് സംഭവം. കളമശ്ശേരിയിലെ ലിറ്റിൽ ഫ്ളവർ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായിരുന്നു ഇവർ. കൊറോണയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി നൽകിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP