Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തടവിൽ കഴിയുന്ന കുടിയേറ്റക്കാരുടെ ഡിഎൻഎ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ ഇമിഗ്രേഷൻ അഭിഭാഷകർ; 2020 ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരും

തടവിൽ കഴിയുന്ന കുടിയേറ്റക്കാരുടെ ഡിഎൻഎ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ ഇമിഗ്രേഷൻ അഭിഭാഷകർ; 2020 ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരും

സ്വന്തം ലേഖകൻ


വാഷിങ്ടൺ: ഫെഡറൽ കസ്റ്റഡിയിൽ കഴിയുന്ന ഇമിഗ്രേഷൻ തടവുകാരിൽ നിന്ന് ഡിഎൻഎ ശേഖരിക്കുതിനുള്ള വിവാദ പരിപാടികളുമായി മുന്നോട്ടു പോകാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനത്തെ ഇമിഗ്രേഷൻ അഭിഭാഷകർ അപലപിച്ചു.അനധികൃതമായി യുഎസിലേക്ക് കടന്ന ശേഷം ഫെഡറൽ കസ്റ്റഡിയിലാകുന്ന കുടിയേറ്റക്കാരിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കൽ ആരംഭിക്കുന്നതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് (ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി) അനുമതി നൽകുമെന്ന് വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു.

2020 ഏപ്രിൽ 8 മുതൽ പ്രാബല്യത്തിലാകുന്ന ഈ നിയമം തിങ്കളാഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു.2005 ലെ ഡിഎൻഎ ഫിംഗർപ്രിന്റ് ആക്റ്റ് പൂർണമായും പാലിക്കാൻ ഈ നിയമം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അവകാശപ്പെട്ടു. അറസ്റ്റിലായ, കുറ്റാരോപണം നേരിടുന്ന, അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളിൽ നിന്നോ അല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരായ തടവുകാരിൽ നിന്നോ ഡിഎൻഎ സാമ്പിളുകൾ എടുക്കേണ്ട നിയമമാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മുമ്പു്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിയെ (ഡിഎച്ച്എസ്) ഡിഎൻഎ ഫിംഗർ പ്രിന്റിങ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ നിയമം ആ ഇളവ് എടുത്തുകളഞ്ഞു.കോൺഗ്രസിലെ ഉഭയകക്ഷി ഭൂരിപക്ഷം പാസാക്കിയ കുടിയേറ്റ നിയമങ്ങളുടെ ദീർഘകാല വശങ്ങൾ നടപ്പാക്കാൻ ഫെഡറൽ ഏജൻസികളെ ഈ നിയമം സഹായിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പങ്കുവെച്ച പ്രസ്താവനയിൽ ഡപ്യൂട്ടി അറ്റോർണി ജനറൽ ജെഫ്രി റോസൻ പറഞ്ഞു.എന്നാൽ, അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇതര രാജ്യക്കാരിൽ നിന്ന് ഡിഎൻഎ ശേഖരിക്കുന്ന ഒരു 'പൈലറ്റ് പ്രോഗ്രാം' ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും ഹോംലാന്റ് സെക്യൂരിറ്റിയും സംയുക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

ഉഭയകക്ഷി ഡിഎൻഎ ഫിംഗർപ്രിന്റ് ആക്ടിന് കീഴിൽ ഫെഡറൽ ഏജൻസികൾ ശേഖരിക്കുന്ന മറ്റെല്ലാ ഡിഎൻഎ സാമ്പിളുകളെയും പോലെ, അനധികൃത കുടിയേറ്റക്കാരായ തടവുകാരിൽ നിന്ന് ഡിഎച്ച്എസ് ശേഖരിക്കുന്ന ഡിഎൻഎ സാമ്പിളുകളും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ സംയോജിത ഡിഎൻഎ ഇൻഡെക്‌സ് സിസ്റ്റത്തിൽ (കോഡിസ് ) രേഖപ്പെടുത്തുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.ഈ നിയമം നടപ്പാക്കാനുള്ള നീക്കത്തെ ഇമിഗ്രേഷൻ അഭിഭാഷകർ അപലപിച്ചു. അഭിഭാഷക സംഘടനയായ 'ഫാമിലിസ് ബിലോംഗ് ടുഗെദർ' ഈ ശ്രമത്തെ 'സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം' എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഒരിക്കലും സംഭവിക്കാൻ അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും (എസിഎൽയു) എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മുഴുവൻ ജനങ്ങളെ നിരീക്ഷണത്തിലാക്കാനുള്ള ഈ അന്യായമായ നടപടി ഭീഷണിപ്പെടുത്തുന്നു. സ്വാതന്ത്ര്യം, സ്വയം ഭരണാധികാരം, നിരപരാധിത്വം എന്നിവയുടെ അടിസ്ഥാനപരമായ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണ് ഈ നീക്കമെന്ന് എസിഎൽയുവിന്റെ സ്പീച്ച്, പ്രൈവസി ആൻഡ് ടെക്‌നോളജി പ്രോജക്റ്റിന്റെ സ്റ്റാഫ് അറ്റോർണി വെരാ ഐഡൽമാൻ പ്രസ്താവനയിൽ പറഞ്ഞു.

മനുഷ്യത്വരഹിതമായ ഈ പദ്ധതി പ്രകാരം, ഇതിനകം തന്നെ അവരുടെ ചലനങ്ങൾ, ആരോഗ്യം അല്ലെങ്കിൽ ഭാവി എന്നിവയിൽ യാതൊരു നിയന്ത്രണവുമില്ലാത്ത കുടിയേറ്റക്കാർക്ക് അവരുടെ ജനിതക ബ്ലൂപ്രിന്റുകളുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നും ഐഡൽമാൻ പറഞ്ഞു. അപകടകരവും ഭീകരവുമായ ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരുടെ ആഹ്വാനം ഭരണകൂടം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP