Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ മഹേഷിന് ബോൺമാരോ ദാതാവിനെ തേടുന്നു; രോഗത്തിൽ നിന്നും വിമോചനം ലഭിക്കുന്നതിന് സ്റ്റെം സെൽ ഡോണറെ കണ്ടെത്തുക എന്നതാണ് ഏക മാർഗമെന്ന് ഡോക്ടർമാർ

രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ മഹേഷിന് ബോൺമാരോ ദാതാവിനെ തേടുന്നു; രോഗത്തിൽ നിന്നും വിമോചനം ലഭിക്കുന്നതിന് സ്റ്റെം സെൽ ഡോണറെ കണ്ടെത്തുക എന്നതാണ് ഏക മാർഗമെന്ന് ഡോക്ടർമാർ

പി പി ചെറിയാൻ

കണക്റ്റിക്കട്ട്: രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ മഹേഷിന് ബോൺമാരോ ദാതാവിനെ തേടുന്നു.2019 മെയ്മാസമാണ് മഹേഷിന് അക്യൂട്ട്മൈലോയ്ഡ് ലുക്കേമിയ എന്ന രോഗം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. മകന്റെ വിവാഹത്തിന് തൊട്ടടുത്ത ദിവസം രോഗം കണ്ടെത്തിയത് മഹേഷിനേയും കുടുംബത്തിനേയും ഒരേപോലെ തളർത്തിയിരുന്നു,

രോഗത്തിൽ നിന്നും വിമോചനം ലഭിക്കുന്നതിന് സ്റ്റെം സെൽ ഡോണറെ കണ്ടെത്തുക എന്നതാണ് ഏക മാർഗമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ഏഷ്യൻ അമേരിക്കൻ ഡോണർ പ്രോഗ്രാമാണ് മഹേഷിനെ സഹായിക്കുന്നതിന് മുന്നോട്ടുവന്നിരിക്കുന്നത്.

നാല് മാസമായി ആശുപത്രിയിൽ കഴിയുന്ന മഹേഷിന് സ്റ്റെം സെൽ ദാനം ചെയ്യുന്നതിന് അനുയോജ്യരായി അഞ്ച് പേരെ ഇന്ത്യയിൽ കണ്ടെത്തിയെങ്കിലും അവർ വിസമ്മതിക്കുകയോ, സ്റ്റെംസെൽ മാച്ച് ചെയ്യാതിരിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്തതിനാലാണ് അമേരിക്കയിൽ നിന്നുള്ളവരെ അന്വേഷിക്കുന്നതെന്ന് ഇവർ പറഞ്ഞു.

നല്ലൊരു ഭർത്താവും, പിതാവും, സ്നേഹിതനുമായ മഹേഷ് ഒഡീഷ്സയിൽ നിന്നും 1970 ലാണ് അമേരിക്കയിലെത്തിച്ചത്. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ബോൺമാരോ ദാനം ചെയ്യുവാൻ താൽപര്യമുള്ളവർ ഏഷ്യൻ പ്രത്യേകിച്ച് ഇന്ത്യൻ വംശജർ താഴെ കാണുന്ന വെമ്പിൽ പേര് രജിസ്റ്റർ ചെയ്യണം

 

https://join.bethematch.org/Mahesh

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP