Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യ മെഡിക്കൽ കോളജിൽ മദ്യപിച്ച് ബഹളം വച്ചതിന് തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തു യുവാവിനെ കാണാനില്ല; തങ്ങൾ പിറ്റേന്ന് തന്നെ വിട്ടയച്ചുവെന്ന് പൊലീസ്; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഇട്ട എഫ്ഐആറിൽ പറയുന്നത് യുവാവിനെ ആശുപത്രി വളപ്പിൽ നിന്ന് കാണാതായെന്ന്; പൊലീസ് കള്ളക്കളി തുടരുമ്പോൾ പള്ളിക്കൽ സ്വദേശി സുരാജിനെ കാണാതായിട്ട് ഇന്ന് അഞ്ചു ദിവസം

സ്വകാര്യ മെഡിക്കൽ കോളജിൽ മദ്യപിച്ച് ബഹളം വച്ചതിന് തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തു യുവാവിനെ കാണാനില്ല; തങ്ങൾ പിറ്റേന്ന് തന്നെ വിട്ടയച്ചുവെന്ന് പൊലീസ്; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഇട്ട എഫ്ഐആറിൽ പറയുന്നത് യുവാവിനെ ആശുപത്രി വളപ്പിൽ നിന്ന് കാണാതായെന്ന്; പൊലീസ് കള്ളക്കളി തുടരുമ്പോൾ പള്ളിക്കൽ സ്വദേശി സുരാജിനെ കാണാതായിട്ട് ഇന്ന് അഞ്ചു ദിവസം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൈയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന സഹോദരന് കൂട്ടിരിക്കാൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പോയ യുവാവിനെ മദ്യപിച്ച ബഹളം വച്ചുവെന്ന പരാതിയിൽ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. യുവാവിനെ പിറ്റേന്ന് തന്നെ ബസ് കയറ്റി വിട്ടുവെന്ന് പറയുന്ന പൊലീസ് പക്ഷേ, ബന്ധുക്കളുടെ പരാതിയിൽ എഫ്ഐആർ ഇട്ടപ്പോൾ അതിൽ പറയുന്നത് യുവാവിനെ പുഷ്പഗിരി മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാണാതായി എന്നാണ്.

അടൂർ പള്ളിക്കൽ സുജിത്ത് നിവാസിൽ സുരാജി(28)നെയാണ് കഴിഞ്ഞ ആറിന് രാത്രി മുതൽ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. മൂത്ത സഹോദരൻ സുജിത്തിന്റെ കൈ ഒടിഞ്ഞതിനെ തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. മാർച്ച് ആറിന് രാത്രി സുരാജ് ആണ് ചേട്ടന് കൂട്ടിരിക്കാൻ പോയത്. സുരാജ് മദ്യപിച്ചിരുന്നു.

വാർഡിലുള്ള മറ്റു രോഗികളുടെ ബന്ധുക്കളുമായി ഇയാൾ വഴക്കുണ്ടാക്കി. തുടർന്ന് 112 നമ്പരിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് തിരുവല്ല പൊലീസ് എത്തി ഇയാളെ കൂട്ടിക്കൊണ്ടു പോയി. അതിന് ശേഷം ആരും ഇയാളെ കണ്ടിട്ടില്ല. പിറ്റേന്ന് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ രാത്രി മുഴുവൻ ഇവിടെ ഇരുത്തിയ ശേഷം രാവിലെ തന്നെ ബസ് സ്റ്റാൻഡിൽ എത്തിച്ച് ബസ് കയറ്റി വിട്ടുവെന്നാണ് പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.

വൈകുന്നേരം വരെ സുരാജ് വീട്ടിലെത്താതെ വന്നപ്പോൾ അന്ന് വൈകിട്ട് ബന്ധുക്കൾ അടൂർ പൊലീസ് സ്റ്റേഷനിൽ മാന്മിസിങിന് പരാതി നൽകി. അടൂരിൽ നിന്ന് പരാതി തിരുവല്ല പൊലീസിലേക്ക് കൈമാറി. അവിടെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇട്ട എഫ്.ഐആറിൽ സുരാജിനെ പുഷ്പഗിരി മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാണാതായി എന്നാണ് പറയുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

പൊലീസ് കള്ളക്കളി നടത്തുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. പൊലീസ് ഇയാളെ ബസ് സ്റ്റാൻഡിൽ ഇറക്കി എന്നു പറയുന്നത് ബന്ധുക്കൾ വിശ്വസിക്കുന്നില്ല. ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തുവെന്ന വിവരവും പൊലീസ് മറച്ചു വച്ചത് ദുരൂഹത ഉണർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP