Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്നും നാളെയുമായി സ്പോർട്സ് ഡേ നടത്താനും ക്ലാസുകൾ തുടരാനും തീരുമാനിച്ചതുകൊറോണയെ കൂസാതെ; ആയുധമാക്കിയതുകൊറോണ അവധി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന ഉത്തരവ്; തീരുമാനം വിവാദമായപ്പോൾ അടിയന്തിര യോഗം ചേർന്ന് തീരുമാനം തിരുത്തി; സ്പോർട്സ് ഡേ തീരുമാനം റദ്ദ് ചെയ്യുക മാത്രമല്ല ക്ലാസുകളും സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും മറുനാടനോട് ആശുപത്രി അധികൃതർ; പുലിവാല് പിടിച്ച തീരുമാനങ്ങൾ റദ്ദാക്കി തലയൂരി കൊച്ചിയിലെ അമൃതാ മെഡിക്കൽ കോളെജ്

ഇന്നും നാളെയുമായി സ്പോർട്സ് ഡേ നടത്താനും ക്ലാസുകൾ തുടരാനും തീരുമാനിച്ചതുകൊറോണയെ കൂസാതെ; ആയുധമാക്കിയതുകൊറോണ അവധി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന ഉത്തരവ്; തീരുമാനം വിവാദമായപ്പോൾ അടിയന്തിര യോഗം ചേർന്ന് തീരുമാനം തിരുത്തി; സ്പോർട്സ് ഡേ തീരുമാനം റദ്ദ് ചെയ്യുക മാത്രമല്ല ക്ലാസുകളും സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും മറുനാടനോട് ആശുപത്രി അധികൃതർ; പുലിവാല് പിടിച്ച തീരുമാനങ്ങൾ റദ്ദാക്കി തലയൂരി കൊച്ചിയിലെ അമൃതാ മെഡിക്കൽ കോളെജ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ കൊറോണ പടർന്നു പിടിക്കവേ അത് അവഗണിച്ച് സ്പോർട്സ് നടത്താനുള്ള വിവാദ തീരുമാനം കൊച്ചിയിലെ അമൃത മെഡിക്കൽ കോളെജ് പിൻവലിച്ചു. ഇന്നും നാളെയുമായി കോളെജ് സ്പോർട്സ് ഡേ നടത്താനായിരുന്നു അമൃത മെഡിക്കൽ കോളെജ് എടുത്ത തീരുമാനം. തീരുമാനത്തിന്നെതിരെ വ്യാപക എതിർപ്പ് ഉയർന്നതോടെ ഇന്നു സ്പോർട്സ് തുടങ്ങുന്നതിനു മുൻപായി തന്നെ തീരുമാനം അധികൃതർ പിൻവലിക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ അങ്കണവാടികൾമുതൽ പ്രൊഫഷണൽ കോളേജുകൾവരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ അവധി പക്ഷെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലാ എന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. മെഡിക്കൽ രംഗത്തുകൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാനാണ് മെഡിക്കൽ രംഗത്തുള്ള വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അവധി സർക്കാർ ഒഴിവാക്കിയത്. പക്ഷെ ഈ ഒഴിവാക്കലിന്റെ മറവിൽ സ്പോർട്സ് ഡേ നടത്താനും ക്ലാസുകൾ തുടരാനുമാണ് അമൃത മെഡിക്കൽ കോളെജ് അധികൃതർ തീരുമാനിച്ചത്. പക്ഷെ തീരുമാനം വിവാദമായതോടെ സ്പോർട്സ് ഡേയും ക്ലാസുകളും പിൻവലിച്ച് അധികൃതർ തലയൂരുകയായിരുന്നു.

'ഇന്നും നാളെയുമായി സ്പോർട്സ് ഡേ നടത്താനായിരുന്നു മാനേജ്‌മെന്റ് തീരുമാനം എടുത്തത്. പക്ഷെ തീരുമാനം പിൻവലിച്ചു. അമൃത ആശുപത്രി വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ക്ലാസ് വരെ ഞങ്ങൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മെഡിക്കൽ രംഗത്തുള്ളവർ കൊറോണ പ്രവർത്തനത്തിനു ഇറങ്ങണമെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ ഉത്തരവുണ്ട്. അതിനാൽ വിദ്യാർത്ഥികൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്ത് ഇറങ്ങും. സ്പോർട്സ് ഡേ കാൻസൽ ചെയ്യണോ എന്ന കാര്യത്തിൽ ഇന്നലെ കോളേജിൽ ചർച്ച നടന്നിരുന്നു. അത് പ്രകാരമാണ് സ്പോർട്സ് പിൻവലിച്ചത്. ഇതുമായി കാൻസൽ ചെയ്തതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നു പുറത്തിറക്കും. കൊറോണയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതുപ്രകാരമുള്ള എല്ലാ നടപടികളും എയിംസ് കൈക്കൊള്ളും-എയിംസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും സിനിമാ തിയേറ്റർ വരെ അടച്ചിടാനും സർക്കാർ തീരുമാനം എടുത്തിരിക്കെയാണ് കോളെജ് സ്പോർട്സ് ഡേ നടത്താനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടു പോയത്. ഏത് വിധേനയും കൊറോണ തടയുക എന്ന ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായ തീരുമാനമാണ് ആശുപത്രി അധികൃതരിൽ നിന്നും വന്നത്. സ്പോർട്സ് ഡേ നടത്തിയാൽ പ്രശ്‌നമാകും എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാനെജ്‌മെന്റ് തീരുമാനം പിൻവലിച്ചത്. അതേസമയം കൊറോണ പ്രശ്‌നത്തിൽ സംസ്ഥാനം അതിജാഗ്രതയിലായി. എട്ടുപേർക്കുകൂടി പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ചത്. പ്രത്യേക മന്ത്രിസഭായോഗമാണ് മുൻകരുതൽ കർശനമാക്കാൻ തീരുമാനിച്ചത്. മാർച്ച് 31 വരെ ഈ ജാഗ്രത തുടർന്നേക്കും. സ്ഥിതി അതിഗുരുതരമാണ് എന്നാണു ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത്. രോഗികളുടെ എണ്ണം ഉയരുകയാണ്. അടുത്തദിവസങ്ങളിൽ കൂടുതൽപേർക്ക് രോഗം പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്-മന്ത്രി തുടരുന്നു.

ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങൾ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശിച്ചിടുണ്ട്. വിവാഹങ്ങൾ വളരെ ചുരുങ്ങിയ രീതിയിലാക്കണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. മന്ത്രിമാർ പങ്കെടുക്കുന്നതടക്കം സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിയിട്ടുണ്ട്. ഇറ്റലിയിൽനിന്ന് റാന്നിയിലെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേർക്കുകൂടി ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കൾ, അവരെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവരാൻ പോയവർ, അവരുമായി സമ്പർക്കം പുലർത്തിയ മറ്റുരണ്ടുപേർ എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിൽ ചികിത്സയിലുള്ള മൂന്നുവയസ്സുകാരന്റെ മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയി. ഏഴുവരെയുള്ള ക്ലാസുകളിൽ ഇക്കൊല്ലം വാർഷികപരീക്ഷ ഉണ്ടാവില്ല എന്ന തീരുമാനം വന്നിട്ടുണ്ട്.

എസ്.എസ്.എൽ.സി. പരീക്ഷയ്ക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമില്ല. കേരള കേന്ദ്ര സർവകലാശാലയിൽ മാർച്ച് 22 വരെ ക്ലാസില്ല. അതേസമയം പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചിട്ടുമുണ്ട്. മാർച്ച് 20 വരെ നടത്താൻ നിശ്ചയിച്ച ഒ.എം.ആർ., ഡിക്‌റ്റേഷൻ പരീക്ഷകൾ, പ്രമാണ പരിശോധന, സർവീസ് പരിശോധന എന്നിവ മാറ്റി. എന്നാൽ, മുൻനിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമില്ല. ഡ്രൈവിങ് ടെസ്റ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ബുധനാഴ്ചവരെ ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈന, ഹോങ് കോങ്, തായ്‌ലൻഡ്, സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണകൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇൻഡൊനീഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്ന് വരുന്നവർ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. ഫെബ്രുവരി 10 മുതൽ ഈരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരും ഈ നിർദ്ദേശം പാലിക്കണം-ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP