Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവയുഗം കോബാർ ദോഹ യൂണിറ്റ് സമ്മേളനം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു; പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികളുടെ പെൻഷൻ രൂപ ഉയർത്തണമെന്ന് പ്രമേയം

നവയുഗം കോബാർ ദോഹ യൂണിറ്റ് സമ്മേളനം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു; പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികളുടെ പെൻഷൻ രൂപ ഉയർത്തണമെന്ന് പ്രമേയം

സ്വന്തം ലേഖകൻ

അൽ ഖോബാർ: പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് നിലവിൽ നൽകുന്ന പെൻഷൻ തുകയായ രണ്ടായിരം രൂപ വളരെ അപര്യാപ്തം ആണെന്നും, അതിനെ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, നവയുഗം കോബാർ ദോഹ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദോഹയിലെ സഫിയ അജിത് നഗറിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മദനൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, നവയുഗം കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ അഭിവാദ്യപ്രസംഗം നടത്തി. അഷറഫ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സുനീഷ് സ്വാഗതവും, അബ്ദുൾ കലാം നന്ദിയും പറഞ്ഞു.

ദോഹ യൂണിറ്റ് സമ്മേളനം 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും,പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.സുനീഷ് (രക്ഷാധികാരി), മദനൻ (പ്രസിഡന്റ്), രാജേഷ് ബി പിള്ള (വൈസ് പ്രസിഡന്റ്), അബ്ദുൾ കലാം (സെക്രട്ടറി), റെജി പന്തളം (ജോയിന്റ് സെക്രെട്ടറി), അഷറഫ് (ട്രെഷറർ) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികൾ. ഇവരെക്കൂടാതെ നസീം, അബു സാലി, വിപിൻ, അരുൺ, ഷംസുദ്ധീൻ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP