Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രാൻസിസ് ജോർജ്ജിന്റെ കൂടെ മാത്യു സ്റ്റീഫനും കൂടി എത്തിയതോടെ ഇടുക്കിയിൽ പിജെ ജോസഫിന്റെ സ്വാധീനം പൂർണമായി; വക്കച്ചൻ മറ്റത്തിൽ അടക്കമുള്ള നേതാക്കൾ ജോസഫിലെത്തി; മത്സ്യത്തൊഴിലാളി മേഖലയിൽ സ്വാധീനമുള്ള ആന്റണി രാജുവും പണ്ടേ സകല സ്വാധീനവും നഷ്ടപ്പെട്ട കുട്ടനാട്ടിലെ കെ സി ജോസഫും മാത്രം ഇനി ഇടതു മുന്നണിയിൽ; ജോസഫും ജോസ് കെ മാണിയും തമ്മിലടിച്ചപ്പോൾ ഏറ്റവും വലിയ നഷ്ടം ഇടതു മുന്നണിക്ക്

ഫ്രാൻസിസ് ജോർജ്ജിന്റെ കൂടെ മാത്യു സ്റ്റീഫനും കൂടി എത്തിയതോടെ ഇടുക്കിയിൽ പിജെ ജോസഫിന്റെ സ്വാധീനം പൂർണമായി; വക്കച്ചൻ മറ്റത്തിൽ അടക്കമുള്ള നേതാക്കൾ ജോസഫിലെത്തി; മത്സ്യത്തൊഴിലാളി മേഖലയിൽ സ്വാധീനമുള്ള ആന്റണി രാജുവും പണ്ടേ സകല സ്വാധീനവും നഷ്ടപ്പെട്ട കുട്ടനാട്ടിലെ കെ സി ജോസഫും മാത്രം ഇനി ഇടതു മുന്നണിയിൽ; ജോസഫും ജോസ് കെ മാണിയും തമ്മിലടിച്ചപ്പോൾ ഏറ്റവും വലിയ നഷ്ടം ഇടതു മുന്നണിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ തമ്മിലടിയിൽ ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിൽ കരുത്താർജ്ജിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. ജോസ് കെ മാണിയെ ഒതുക്കുന്നതിന്റെ ഭാഗമായി ജോസഫ് സ്വയം കരുത്താർജ്ജിക്കുന്നു. ഇതിനായി പഴയ ജോസഫ് വിഭാഗം നേതാക്കളെ അദ്ദേഹം തിരികെ പാർട്ടിയിൽ എത്തിക്കുകയാണ്. ഈ നീക്കത്തിന് ഒടുവിൽ ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കൾ പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിലേക്ക് എത്തി. ഫ്രാൻസിസ് ജോർജ്ജിന് പിന്നാലെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും രണ്ട് തവണ എംഎ‍ൽഎ.യുമായിരുന്ന മാത്യു സ്റ്റീഫനാണ് പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിനും വക്കച്ചൻ മറ്റത്തിലിനും ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ചെയർമാൻ എംപി.പോളിക്കും പിന്നാലെ ജോസഫിനൊപ്പം ചേർന്നത്. ഫലത്തിൽ ഇവരുടെ മറുകണ്ടം ചാട്ടം ഇടതു മുന്നണിക്ക് ക്ഷീണമായി മാറി.

ഇവരുടെ വരവോടെ ഇടുക്കിയിൽ ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മാറിയിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള മറ്റ് പ്രമുഖ നേതാക്കളും തന്നോടൊപ്പമുണ്ടെന്ന് മാത്യു സ്റ്റീഫൻ അവകാശപ്പെട്ടു. ഇടുക്കിയിലെ കർഷകതാത്പര്യം മുൻനിർത്തിയാണ് ജോസഫിനൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ എൽഡിഎഫിൽ ആകെ അവശേഷിക്കുന്ന ജനസ്വാധീനമുള്ള നേതാവ് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള ആന്റണി രാജുവാണ്. കഴിഞ്ഞ തവണ നാല് സീറ്റാണ് ജനാധിപത്യ കേരളാ കോൺഗ്രസിന് എൽഡിഎഫ് നൽകിയത്. ഈ സീറ്റിൽ തോൽവിയായിരുന്നു ഇവർക്ക് ഫലം.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജ്ജിനെ പോലുള്ളവരുടെ കടന്നുവരവ് യുഡിഎഫിന് നേട്ടമായി മാറും. ആന്റണി രാജുവിനെയും ജോസഫിനൊപ്പം എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിനിടെ, വെള്ളിയാഴ്ച ചെയർമാൻ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിക്കും. ലയനത്തോട് മുഖംതിരിച്ച് നിൽക്കുന്ന ആന്റണി രാജു അടക്കമുള്ള നേതാക്കളെ യോഗത്തിലേക്ക് വിളിക്കും. ജനാധിപത്യ കേരള കോൺഗ്രസിന് 240 സംസ്ഥാന കമ്മിറ്റി അംഗങ്ങളാണുള്ളത്. ഇതിൽ 90 ശതമാനം പേരും 14-ൽ 11 ജില്ലാ കമ്മിറ്റികളും തങ്ങളുടെ തീരുമാനത്തിനൊപ്പമാണെന്ന് ഫ്രാൻസിസ് ജോർജ് പക്ഷം പറയുന്നു. എന്നാൽ 22-ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ഭൂരിഭാഗം പേരും ജോസഫിനൊപ്പം പോകുന്നതിനെ എതിർത്തെന്ന് ആന്റണി രാജു പറഞ്ഞു.

നടുറോഡിൽനിന്ന് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചയാൾക്ക് എങ്ങനെ സംസ്ഥാന കമ്മിറ്റി വിളിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച മൂവാറ്റുപുഴയിൽ ഫ്രാൻസിസ് ജോർജ് വിളിച്ച യോഗത്തിൽ നാല് ജില്ലാ പ്രസിഡന്റുമാർ മാത്രമാണ് പങ്കെടുത്തതെന്നും ആന്റണി രാജു പറഞ്ഞു. അതിനിടെ പി.ജെ.ജോസഫിനൊപ്പം ചേരാനുള്ള തീരുമാനം ഫ്രാൻസിസ് ജോർജും ഒപ്പമുള്ളവരും എൽ.ഡി.എഫ്. കൺവീനറെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന എൽ.ഡി.എഫ്. യോഗത്തിലും ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. 15 ദിവസത്തിനുള്ളിൽ ലയന സമ്മേളനം നടത്താനാണ് നീക്കം.

യുഡിഎഫിനൊപ്പം നിന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നേടുക എന്നതാണ് ഫ്രാൻസിസ് ജോർജ്ജിന്റെ ആഗ്രഹം. കോതമംഗലം, കുട്ടനാട് തുടങ്ങിയ സീറ്റുകളിൽ ജോസഫ് വിഭാഗം കണ്ണുവെക്കുന്നു. കൂടാതെ മറ്റു ചില സീറ്റുകളിൽ കൂടി നോട്ടമിട്ട് വാങ്ങി നൽകാമെന്നാണ് ജോസഫ് നേതാക്കളെ ഒപ്പം കൂട്ടുന്നുണ്ട്. നേരത്തെ ജോണി നെല്ലൂർ വിഭാഗത്തെയും പി ജെ ജോസഫ് ഒപ്പം കൂട്ടിയിരുന്നു. രാജേന്ദ്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ജോണി നെല്ലൂർ വിഭാഗം അവതരിപ്പിച്ച ലയന പ്രമേയം പാസാക്കിയാണ് ഇരുവിഭാഗവും ലയിച്ചതായി പ്രഖ്യാപിച്ചത്. യോജിപ്പിന്റെ കാലഘട്ടമാണിതെന്നും ലയനമെന്ന ആശയം അനൂപ് ജേക്കബിന് ഉൾക്കൊള്ളാനായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ അനൂപ് കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരുമെന്നാണ് കരുതുന്നതെന്നും ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP