Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി നമസ്തേ ട്രംപ് നടത്തിയത് വെറുതെയായില്ല; ട്രംപ് മുതൽ ബ്രിട്ടീഷ് രാജ്ഞി വരെ ഷെയ്ഖ് ഹാൻഡ് ഉപേക്ഷിച്ച് നമസ്തേ തുടങ്ങി; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സായിപ്പന്മാർ പോലും പരമ്പരാഗത ഷെയ്ഖ് ഹാൻഡിന് പകരം കൈകൂപ്പി പുഞ്ചിരിക്കുന്ന നമസ്തേയിലേക്ക് മാറിയതിൽ ആഹ്ലാദിച്ച് ഇന്ത്യ; വൈറലാകുന്ന ദൃശ്യങ്ങളും കാണാം

മോദി നമസ്തേ ട്രംപ് നടത്തിയത് വെറുതെയായില്ല; ട്രംപ് മുതൽ ബ്രിട്ടീഷ് രാജ്ഞി വരെ ഷെയ്ഖ് ഹാൻഡ് ഉപേക്ഷിച്ച് നമസ്തേ തുടങ്ങി; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സായിപ്പന്മാർ പോലും പരമ്പരാഗത ഷെയ്ഖ് ഹാൻഡിന് പകരം കൈകൂപ്പി പുഞ്ചിരിക്കുന്ന നമസ്തേയിലേക്ക് മാറിയതിൽ ആഹ്ലാദിച്ച് ഇന്ത്യ; വൈറലാകുന്ന ദൃശ്യങ്ങളും കാണാം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ സന്ദർശിച്ച വേളയിൽ അദ്ദേഹത്തിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ' നമസ്തേ ട്രംപ്' എന്ന പരിപാടി നടത്തിയത് വെറുതെയായില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആലങ്കാരികമായി വിശേഷിപ്പിച്ചിരിക്കുന്നത്. അതായത് ഇതിലൂടെ കൈകൂപ്പി നമസ്തേ എന്ന് പറയുന്നതിന് നിലവിൽ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വീകാര്യതയുണ്ടായിരിക്കുന്നുവെന്നും ലോകമെമ്പാടും പടർന്ന് പിടിച്ചിരിക്കുന്ന കൊറോണ ബാധ അതിന് വഴിയൊരുക്കിയെന്നുമുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

കൊറോണ പടരുമെന്ന ഭയത്താൽ മിക്ക ലോക നേതാക്കളും പരമ്പരാഗത ഷെയ്ഖ് ഹാൻഡ് അഥവാ ഹസ്തദാനം ഒഴിവാക്കി പരസ്പരം കാണുമ്പോൾ കൈകൂപ്പി നമസ്തേ പറയുന്ന രീതി അനുവർത്തിച്ചിരിക്കുന്നുവെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്തന്. ഇത് പ്രകാരം ട്രംപ് മുതൽ ബ്രിട്ടീഷ് രാജ്ഞി വരെ ഷെയ്ഖ് ഹാൻഡ് ഉപേക്ഷിച്ച് നമസ്തേ തുടങ്ങിയിരിക്കുകയാണിപ്പോൾ. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സായിപ്പന്മാർ പോലും പരമ്പരാഗത ഹസ്തദാനത്തിന് പകരം കൈകൂപ്പി പുഞ്ചിരിക്കുന്ന നമസ്തേയിലേക്ക് മാറിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യയിപ്പോൾ. ഇത്തരത്തിൽ ബ്രിട്ടീഷ് രാജകുടുംബക്കാരും ലോകനേതാക്കുളും നമസ്തേ പറയുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നുണ്ട്.

രാജുകുടുംബങ്ങളെന്ന നിലയിൽ ഹാരി രാജകുമാരനും ഭാര്യ മേഗനും പങ്കെടുത്ത അവസാന പരിപാടികളിൽ പങ്കെടുത്ത രാജകുടുംബാംഗങ്ങൾ അടക്കമുള്ളവർ ഹസ്തദാനം ഒഴിവാക്കി നമസ്തേ പറയുന്നതിന്റെ വീഡിയോകൾ ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇത്തരം പരിപാടികളിലൊന്നിൽ രാജ്ഞിയും ചാൾസ് രാജകുമാരനും വില്യം രാജകുമാരനും കേയ്റ്റും ഹാരിയും മേഗനും ബോറിസ് ജോൺസനുമെല്ലാം അതിഥികളെ സ്വീകരിക്കുന്നത് നമസ്തേ പറഞ്ഞാണ്. വെസ്റ്റ്മിൻസ്റ്റർ അബെയിൽ വച്ച് നടന്ന കോമൺവെൽത്ത് ഡേ ഇവന്റിൽ പങ്കെടുക്കാനെത്തിയപ്പോൾ ബോറിസ് ഇതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

കൊറോണ പടരുന്നതിന് ഷെയ്ഖ് ഹാൻഡ് കാരണമായതിനാലാണ് പകരം കൈകൂപ്പൽ അനുവർത്തിക്കുന്നതെന്നാണ് ബോറിസ് മാധ്യമപ്രവർത്തകരോട് വിശദീകരിച്ചിരിക്കുന്നത്.കോമൺവെൽത്ത് ഡേ ഇവന്റിൽ പങ്കെടുക്കാനെത്തിയ രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെല്ലാം ഷെയ്ഖ് ഹാൻഡ് വേണ്ടെന്ന് വച്ച് കൈകൂപ്പിയാണ് അതിഥികളെ സ്വാഗതം ചെയ്തിരിക്കുന്നത്. കൈകൾ സോപ്പിട്ട് കഴുകുന്നതിനെ കുറിച്ചുള്ള മഹത്തായ സന്ദേശമാണ് ഒരാളുടെ കൈ പിടിച്ച് കുലുക്കുന്നത് ഒഴിവാക്കുന്നതിലൂടെ നാം നൽകുന്നതെന്നാണ് ബോറിസ് പറയുന്നത്.ആളുകളെ കാണുമ്പോൾ അവരുടെ കൈ പിടിച്ച് കുലുക്കുന്നതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ആഴ്ച വരെ ബോറിസ് നിലപാടെടുത്തിരുന്നത്. എന്നാൽ നിലവിൽ കൊറോണ അപകടകരമായി പടരുന്നതി്ന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം.

ഇന്നലത്തെ പരിപാടിയിൽ ശ്രീലങ്കൻ ഹൈകമ്മീഷണറായ സരോസ സിരിസേന അടക്കമുള്ളവരെ കണ്ടപ്പോൾ ഷെയ്ഖ് ഹാൻഡ് നൽകുന്നതിന് പകരം അദ്ദേഹത്തിന് നമസ്തേ പറയുകയാണ് രാജ്ഞി ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒബിഇ, എംബിഇ പുരസ്‌കാരങ്ങൾ നൽകുന്ന വേളയിൽ രാജ്ഞി ആളുകളുടെ കൈ പിടിച്ച് കുലുക്കിയിരുന്നുവെങ്കിലും ഗ്ലൗസിട്ടിട്ടായിരുന്നു രാജ്ഞി ഇത് നിർവഹിച്ചിരുന്നത്. മാർബോറോ ഹൗസിൽ വച്ച് നടന്ന പടിപാടിക്കിടെ ചാൾസ് രാജകുമാരൻ ഇന്ത്യൻ നമസ്തേ പറഞ്ഞാണ് അതിഥികളെ വരവേറ്റിരുന്നത്. അതു പോലെ തന്നെ മറ്റ് രാജകുടുംബാംഗങ്ങളും പരമ്പരാഗത ഇന്ത്യൻ സ്വീകരണ മുദ്രയായ നമസ്തേയിലൂടെയാണ് അതിഥികളെ വരവേറ്റിരുന്നത്.

സമീപദിവസങ്ങളിൽ പങ്കെടുത്ത വിവിധ പരിപാടികളിൽ യുഎസ് പ്രസിഡന്റ് ട്രംപും ഷെയ്ഖ് ഹാൻഡ് ഒഴിവാക്കി നമസ്തേ പറഞ്ഞ് ആളുകളെ സ്വീകരിക്കുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിരുന്നു. ലോകത്തിലെ മിക്ക നേതാക്കളും ഈ രീതി അനുവർത്തിക്കാൻ നിലവിൽ താൽപര്യപ്പെടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP