Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുന്നതിന് ഒരു മണിക്കൂർ മുന്നേ ഭർത്താവ് വിളിച്ചപ്പോഴും ഒരു സൂചന പോലും നൽകിയില്ല; മരണത്തിലേക്ക് നടന്ന് കേറും മുന്നേ അയൽവാസിയും ബന്ധുവുമായി വിശേഷവും പങ്കുവെച്ചു; ഉഷയും മക്കളും ആത്മഹത്യ ചെയ്തത് പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെ

മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുന്നതിന് ഒരു മണിക്കൂർ മുന്നേ ഭർത്താവ് വിളിച്ചപ്പോഴും ഒരു സൂചന പോലും നൽകിയില്ല; മരണത്തിലേക്ക് നടന്ന് കേറും മുന്നേ അയൽവാസിയും ബന്ധുവുമായി വിശേഷവും പങ്കുവെച്ചു; ഉഷയും മക്കളും ആത്മഹത്യ ചെയ്തത് പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ചിറ്റിലഞ്ചേരി: ഉഷയും മക്കളും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തത് ആർക്കും ഒരു സൂചന പോലും നൽകാതെ. മരിക്കുന്നതിന് തൊട്ടു മുന്നേ വരെ ബന്ധുവും അയൽവാസിയുമായി ഉഷ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂർ മുന്നേ ഭർത്താവ് രാജേന്ദ്രൻ ഉഷയെ ഫോണിൽ വിളിച്ചെങ്കിലും ആത്മഹത്യയെ കുറിച്ച് ഉഷ ഒരു സൂചന പോലും നൽകിയിരുന്നില്ല.

ചേരാമംഗലം ആനക്കോട് അപ്പുക്കുട്ടന്റെ മകൾ ഉഷ (40), മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരെയാണു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30നാണു സംഭവം. ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റിൽ വെൽഡിങ് തൊഴിലാളിയായ രാജേന്ദ്രന്റെ ഭാര്യയാണ് ഉഷ.

ഓട്ടോ ഡ്രൈവറായ ഉഷയുടെ അച്ഛൻ അപ്പുക്കുട്ടൻ ഇന്നലെ രാവിലെ വല്ലങ്ങിയിലേക്കും അമ്മ സുശീല കൂലിപ്പണിക്കായി ചേരാമംഗലത്തേക്കും പോയി. ഈ സമയത്താണ് ഇവർ തീകൊളുത്തിയതെന്നു പൊലീസ് പറയുന്നു. വീട്ടിൽനിന്നു പുക ഉയരുന്നതു കണ്ടു സമീപവാസികൾ ഓടിയെത്തി. സമീപത്തെ വീട്ടിൽ നിന്നു മോട്ടർ ഉപയോഗിച്ചു വെള്ളമടിച്ചു തീ അണച്ചെങ്കിലും മരഎണം സംഭവിച്ചിരുന്നു.

പോത്തുണ്ടിയിലെ പുതിയ വീട്ടിലേക്കു താമസം മാറാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഉഷയും മക്കളും മരണത്തിലേക്കു പോയത്. പുതിയ വീട്ടിലേക്ക് ഗ്യാസ് കണക്ഷൻ കിട്ടിയ കാര്യം ഭർത്താവ് രാജേന്ദ്രൻ ഇന്നലെ രാവിലെ പത്തരയോടെ ഉഷയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ചേരാമംഗലത്തു നിന്നു പോത്തുണ്ടിയിലേക്കു താമസം മാറ്റാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ആരോടും ഒന്നും പറയാതെ ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപും ഭർത്താവ് ഉഷയെ വിളിച്ചിരുന്നു. എന്നാൽ അപ്പോഴും ഇതിനെക്കുറിച്ച് ഒരു സൂചന പോലും നൽകിയില്ലെന്നു പറയുന്നു. ദുരന്തത്തിനു തൊട്ടുമുൻപു വരെ അയൽവാസിയും ബന്ധുവുമായി ഉഷ വിശേഷങ്ങൾ പറഞ്ഞതാണ്. മക്കളെ ദുരന്തത്തിലേക്കു തള്ളിയിട്ട് അമ്മയും ജീവനൊടുക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രാവിലെ വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. അമ്മയുടെയും മക്കളുടെയും മരണം ഞെട്ടലോടെയാണു നാട്ടുകാർ കേട്ടത്.

മുറിയിലെ വസ്ത്രങ്ങളും അലമാരയും കത്തി നശിച്ചു. എട്ടാം ക്ലാസ് കഴിഞ്ഞതോടെ ഇവരെ നെല്ലിയാമ്പതിയിലെ സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്നെങ്കിലും ഈ വർഷം ചേർക്കാൻ സാധിക്കാഞ്ഞതിനാൽ സ്‌കൂളിൽ പോകുന്നുണ്ടായിരുന്നില്ല. അനുശ്രീയുടെ ഇടതുകണ്ണിനു കാഴ്ചത്തകരാറും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിവൈഎസ്‌പി കെ.എം.ദേവസ്യ, സിഐ ബോബിൻ മാത്യു, എസ്‌ഐ എം.ആർ.അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP