Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് 19: റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറായി; ഈ റൂട്ടിൽ യാത്ര ചെയ്തവർ വിവരം അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ; കുടുംബം ബന്ധപ്പെട്ടതായി കണ്ടെത്തിയ 886 പേരും വീട്ടിൽ നിരീക്ഷണത്തിൽ; ചിലർ വീടുകളിൽ ഇരിക്കാതെ പോവുന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും അഭ്യർത്ഥന; നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയെന്നും പി.ബി.നൂഹ്; റാന്നിയിലെ കുടുംബം സന്ദർശിച്ച പുനലൂർ സ്വദേശികളുടെ പരിശോധനാഫലം നെഗറ്റീവ്

കോവിഡ് 19: റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറായി; ഈ റൂട്ടിൽ യാത്ര ചെയ്തവർ വിവരം അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ; കുടുംബം ബന്ധപ്പെട്ടതായി കണ്ടെത്തിയ 886 പേരും വീട്ടിൽ നിരീക്ഷണത്തിൽ; ചിലർ വീടുകളിൽ ഇരിക്കാതെ പോവുന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും അഭ്യർത്ഥന; നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയെന്നും പി.ബി.നൂഹ്; റാന്നിയിലെ കുടുംബം സന്ദർശിച്ച പുനലൂർ സ്വദേശികളുടെ പരിശോധനാഫലം നെഗറ്റീവ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഇറ്റലിയിൽ നിന്ന് വന്ന കൊറോണ വൈറസ് ബാധിതരായ റാന്നി സ്വദേശികൾ ബന്ധപ്പെട്ടവരെ കണ്ടെത്താൻ പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികൾ ഫലം കണ്ടു. മൂന്ന് ദിവസം കൊണ്ട് ഇവർ ബന്ധപ്പെട്ട 886 പേരെ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച പുതുതായി 167 പേരെ കൂടി കണ്ടെത്തി. 886 ആളുകളും ഇപ്പോൾ വീട്ട് നിരീക്ഷണത്തിലാണ്. പൊലീസിന്റെയും, റവന്യു വകുപ്പിന്റെയും, ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണത്തിലാണ് ഇവർ. കുറച്ചാളുകളെങ്കിലും വീടുകളിൽ കൃത്യമായി ഇരിക്കാതെ പുറത്തുപോവുന്നത് കാണുന്നുണ്ട്. അത് ഭാവിയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. അതുകൊണ്ട് ഹോം ഐസൊലേഷൻ പറഞ്ഞിട്ടുള്ള ആളുകൾ അത് കൃത്യമായി പാലിക്കണനമെന്ന് പത്തനംതിട്ട കളക്ടർ പി.ബി.നൂഹ് ആവശ്യപ്പെട്ടു.

ഭക്ഷണവും കുടിവെള്ളവും കിട്ടാത്തതായി ചിലർ പരാതിപ്പെട്ടിട്ടുണ്ട്. അവർക്ക് പഞ്ചായത്തുകൾ സഹായമെത്തിക്കും. കൊറോണ സംശയിക്കുന്ന 10 കേസുകൾ കൂടി ഇന്ന് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ മൊത്തം 28 പേരാണ് ആശുപത്രികളിലുള്ളത്. 24 സാമ്പിളുകളുടെ റിസൽറ്റ് വരാനുണ്ട്. റിസൽറ്റ് വന്നതിൽ ഒമ്പത് കേസുകൾ പോസിറ്റീവും ഒമ്പതെണ്ണം നെഗറ്റീവുമാണ്.ഇറ്റലിയിൽ നിന്നെത്തിയ കുടുംബം സന്ദർശിച്ച പുനലൂർ സ്വദേശികളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും അറിഞ്ഞു. ഇവരെ ആശുപത്രി നിരീക്ഷണത്തിൽ നിന്നും മാറ്റി വീട്ടുനിരീക്ഷണത്തിലാക്കും.

ജില്ലയിൽ കൊറോണ വൈറസ് (കോവിഡ് 19) രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനമേർപ്പെടുത്തി. രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘമാണ് വീടുകളിൽ കഴിയുന്ന 733 പേരെ നിരീക്ഷിക്കുകയും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത്. നിലവിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണു ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്.

ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളിൽ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് അവർ വീടുകൾക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കിൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും.

ടീമിലുള്ള കൗൺസിലർമാർ ഇവരെ ഫോണിൽ ബന്ധപ്പെടുകയും ഇവർക്ക് മാനസിക പിന്തുണ നൽകുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗൺസിലിങ് നൽകുന്നതും മെഡിക്കൽ സംഘത്തിൽ നിന്നുള്ളവരാണ്.

ഇറ്റലിയിൽനിന്ന് റാന്നിലെത്തിയ കുടുംബത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഈ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഏഴു പേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരം: ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ 9188297118, 9188294118 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററിൽ ഉൾപ്പെട്ടത് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും(രണ്ടു പേജ് ഉണ്ട്). പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററിൽ ഉൾപ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇന്ന് (10) രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും(ഒരു പേജ് മാത്രം). ഈ തീയതികളിലും സമയങ്ങളിലും ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ 9188297118, 9188294118 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.

Patient Code: P1 Cluster
Date: 02/03/2020
Time: 11.00 to 11:30
Place: POST OFFICE, RANNI PAZVANGADI

Date: 29/02/2020
Time: 10.30 to 11:30
Place: Hotel Aryas
On kuthattukulam-muvattupuzha RoaD
;
Hotel Suresh
Date: 01/03/2020
Time: 21.30 to 23:00
Place: SURESH HOTEL, RANNI

Date: 02/03/2020
Time:11:30 to 12:00
Place: Knanaya church,pazvangadi,Ranni

Date: 02/03/2020
Time: 12:00 to 13:00
Place: POST OFFICE, RANNI PAZVANGADI

Date: 02/03/2020
Time:13:15 to 14:00
Place: Golden Emporium ,New hyper market, ranni

Date: 02/03/2020
Time: 19:00
Place: RELATIVE HOUSE, MANJAR P.O, PUNALUR
Date:02/03/2020
Time: 18:00
Place: Imperial bakery ,punalur

Date: 02/03/2020
Time: 14:30
Place: MUTHOOT MINI Super market,ranni

Patient Code: P1 Cluster
Date: 04/03/2020
Time: 10:30 to 11:30
Place: Supreme travels,ranni

Date: 03/03/2020
Time: 12:00
Place: SBI/SBT,RANNI, THOTTAMON
;
Hotel Suresh
Date: 04/03/2020
Time: 10:00 TO 10:30
Place: SBI/SBT, RANNI, THOTTAMON

Date: 05/03/2020
Time: 11:45 to 12:15
Place: UAE EXCHANGE ,PATHANAMTHITTA
05-
Date: 05/03/2020
Time: 12:45 to 13:15
Place: ROYAL STUDIO, PATHANAMTHITTA

Date: 05/03/2020
Time: 12:15 to 12:45
Place: SP Office, pathanamthitta

Date: 05/03/2020
Time: 15:00
Place: Ranni gate hotel, bar
DATE: 06/06/2020
Admitted to hospital

Date: 05/03/2020
Time: 13:15 to 14:00
Place: josco jewellery

Patient Code: P2 Cluster
Date: 06/03/2020
Time: 08:15 to 10:15
Place: THACHILEThU BUS (from ranni to kottayam)

Date: 04/03/2020
Time: 19:00 to 20:30
Place: MARTHOMA HOSPITAL, RANNI

Date: 04/03/2020
Time: 06:00 t0 08:00
Place: Jathanickal cherukulangara bakery,ranni;
Hotel Suresh

Date: 06/03/2020
Time: 10:30 to 11:30
Place:palathara textiles, kanjikuzhy,kottayam

Date: 06/03/2020
Time: 14:00 to 16:00
Place: Mahiniyam bus(From kanjikuzhy to ranni

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP