Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ രോഗലക്ഷണം ഉള്ളവർ പള്ളിയിൽ വരരുത്; കുർബാന നൽകേണ്ടത് കൈകളിൽ എന്നും പാലാ രൂപതയുടെ നിർദ്ദേശം

കൊറോണ രോഗലക്ഷണം ഉള്ളവർ പള്ളിയിൽ വരരുത്; കുർബാന നൽകേണ്ടത് കൈകളിൽ എന്നും പാലാ രൂപതയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രോഗലക്ഷണം ഉള്ളവർ പള്ളിയിലേക്കെത്തരുതെന്ന നിർദ്ദേശം നൽകി പാലാ രൂപത. വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളികളിൽ കുർബാന അർപ്പണം മാത്രം നടത്തിയാൽ മതിയെന്നും പാലാ രൂപത വിശ്വാസികളോട് നിർദ്ദേശിച്ചു. കുർബാന കൈകളിൽ നൽകിയാൽ മതിയെന്നും നിർദ്ദേശമുണ്ട്.

അതേസമയം, വൈറസ് ബാധിച്ച് കോട്ടയത്ത് ചികിത്സയിൽ കഴിയുന്ന നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. പത്തുപേരാണ് കോട്ടയത്ത് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. 167 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ 54 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കാൻ കോട്ടയത്ത് സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ കോട്ടയം ജില്ലയിലെ എൻട്രൻസ് കോച്ചിങ് സെന്ററുകൾ അടച്ചിടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP