Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാചകം ചെയ്തപ്പോഴും പുകയില ചവച്ചു; മനീഷ ആത്മഹത്യ ചെയ്തത് അച്ഛൻ വഴക്ക് പറഞ്ഞിന്റെ പേരിൽ

പാചകം ചെയ്തപ്പോഴും പുകയില ചവച്ചു; മനീഷ ആത്മഹത്യ ചെയ്തത് അച്ഛൻ വഴക്ക് പറഞ്ഞിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കാൺപുർ: യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഭക്ഷണം പാകംചെയ്യുമ്പോൾ പുകയില ചവച്ചതിന് അച്ഛൻ ശാസിച്ചതിന്റെ പേരിൽ. കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് കാൺപുർ ശാസ്ത്രിനഗറിൽ താമസിക്കുന്ന മനീഷ(24) തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സ്ഥിരമായി പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചിരുന്ന യുവതിയായിരുന്നു മനീഷ. ഞായറാഴ്ച രാത്രി വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയും ഇവർ പുകയില ചവച്ചിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട അച്ഛനും ബന്ധുവായ അരവിന്ദും മനീഷയെ ശാസിച്ചു. പുകയില ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് കിടപ്പുമുറിയിലേക്ക് പോയ മനീഷ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തീ അണച്ചശേഷം മനീഷയെ ഉടൻതന്നെ ലാല ലാജ്പത് റായ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദേഹമാസകലം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP