Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടോം ജോസ് നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന വാദത്തിന് അംഗീകാരം; കെഎംഎംഎൽ മഗ്‌നീഷ്യം ഇറക്കുമതിക്കേസിൽ ചീഫ് സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് നൽകിയ റിപ്പോർട്ടിന് അംഗീകാരം; ഗ്ലോബൽ ടെൻഡർ വിളിച്ച് സുതാര്യമായിരുന്നു മഗ്‌നീഷ്യം ഇറക്കുമതി; ടോം ജോസിനെതിരായ എഫ് ഐ ആർ വിജിലൻസ് കോടതി റദ്ദാക്കി

ടോം ജോസ് നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന വാദത്തിന് അംഗീകാരം; കെഎംഎംഎൽ മഗ്‌നീഷ്യം ഇറക്കുമതിക്കേസിൽ ചീഫ് സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് നൽകിയ റിപ്പോർട്ടിന് അംഗീകാരം; ഗ്ലോബൽ ടെൻഡർ വിളിച്ച് സുതാര്യമായിരുന്നു മഗ്‌നീഷ്യം ഇറക്കുമതി; ടോം ജോസിനെതിരായ എഫ് ഐ ആർ വിജിലൻസ് കോടതി റദ്ദാക്കി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കെഎംഎംഎൽ എംഡിയായിരിക്കെ മെഗ്‌നീഷിയം ഇറക്കുമതി ചെയ്ത കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തനാക്കി. ടോം ജോസിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപോർട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി അനുവദിക്കുകയായിരുന്നു.

വിദേശത്ത് നിന്ന് മെഗനീഷ്യം ഇറക്കുമതി ചെയ്തിൽ 1.21 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ആരോപിച്ചാണ് വിജിലൻസ് കേസ് എടുത്ത് അന്വേഷണം നടത്തിയിരുന്നത്. നിലവിലുള്ള ടെണ്ടർ റദ്ദ് ചെയ്ത് പുതിയ കമ്പനിക്ക് ടെണ്ടർ നൽകിയതിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം. എന്നാൽ ഗ്ലോബൽ ടെണ്ടർ വിളിച്ചിട്ട് സുതാര്യമായാണ് ഇറക്കുമതി നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ഇത് കെ എം എം എൽ ചെയർമാനുമായി ആലോചിച്ച് എടുത്ത തീരുമാനമാണ്. ഇതിനാൽ ടോം ജോസിനെതിരെയുള്ള ആരോപണം നിലനിൽക്കില്ലെന്നും വിജിലൻസ് അന്വേഷണ റിപോർട്ടിൽ പറയുന്നു. ഇത് പരിഗണിച്ചാണ് കോടതി അനുവദിച്ചത്. വിജിലൻസിന് വേണ്ടി വിജിലൻസ് പബ്ലിക്ക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്ണൻ.എസ്. ചെറുന്നിയൂർ ഹാജരായി.

ടോം ജോസ് നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇറക്കുമതിയിൽ അഴിമതിയില്ല. ഈ റിപ്പോർട്ട് ആണ് വിജിലൻസ് സമർപ്പിച്ചത്. ആദ്യ അന്വേഷണത്തിൽ 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു കേസ്. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.. ആദ്യം അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ ആശ്വാസം നിലനിൽക്കെ തന്നെയാണ് മഗ്നീഷ്യം ഇറക്കുമതി കേസിലും കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയത്.

201214 കാലത്താണ് കേസിനാസ്പദമായ ഇറക്കുമതി നടക്കുന്നത്. ഒരു മെട്രിക് ടൺ മഗ്നീഷ്യം 1.87 കോടി രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാൽ, ടോം ജോസ് ആഗോള ടെൻഡർ വിളിച്ചെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേ ഗുണനിലവാരമുള്ള മഗ്നീഷ്യം വിദേശത്തുനിന്ന് 2.62 കോടി രൂപയ്ക്ക് വാങ്ങി. ഈ രീതിയിൽ 162 മെട്രിക് ടൺ ഇറക്കുമതി ചെയ്തു. ഇതിലൂടെ സർക്കാർ ഖജനാവിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്ഐആർ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP