Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിയിൽ അടിമുടി സവർണ മേധാവിത്വം; ഒരുവിഭാഗം നേതാക്കൾക്ക് ഏകപക്ഷീയനിലപാടും ഏകാധിപത്യസമീപനവും; മടുത്തിട്ട് ഇനി പാർട്ടിയിൽ തുടരാൻ വയ്യ; പഴയകാല നേതാക്കൾ പലരും അസംതൃപ്തി മൂലം വിട്ടുനിൽക്കുന്നു; കോതമംഗലത്ത് കവളങ്ങാട് പഞ്ചായത്ത് ഭാരവാഹികൾ അടക്കം 200 ഓളം ബിജെപി പ്രവർത്തകർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു

ബിജെപിയിൽ അടിമുടി സവർണ മേധാവിത്വം; ഒരുവിഭാഗം നേതാക്കൾക്ക് ഏകപക്ഷീയനിലപാടും ഏകാധിപത്യസമീപനവും; മടുത്തിട്ട് ഇനി പാർട്ടിയിൽ തുടരാൻ വയ്യ; പഴയകാല നേതാക്കൾ പലരും അസംതൃപ്തി മൂലം വിട്ടുനിൽക്കുന്നു; കോതമംഗലത്ത് കവളങ്ങാട് പഞ്ചായത്ത് ഭാരവാഹികൾ അടക്കം 200 ഓളം ബിജെപി പ്രവർത്തകർ ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സവർണ്ണമേധാവിത്വം ആരോപിച്ച് പഞ്ചായത്ത് ഭാരവാഹികളടക്കം 200 - ളം ബിജെപി പ്രവർത്തകർ പാർട്ടി വിട്ട് ലോക് താന്ത്രിക്ക് ജനതാ ദളിൽ ചേർന്നു. പാർട്ടി കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ സുഭാഷ് ജന. സെക്രട്ടറി ബിജു തേങ്കോട് എന്നി
വരുടെ നേതൃത്വത്തിൽ വിവിധ ബൂത്ത് കമ്മിറ്റി ഭാരവാഹികളും കർഷക മോർച്ച, യുവമോർച്ച ഭാരവാഹികളുമാണ് രാജിവച്ചത്.

നിയോജക മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ ഒരു വിഭാഗം നേതാക്കളുടെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പാർട്ടിയിൽ ഇപ്പോൾ നില നിൽക്കുന്നത് സവർണ്ണ മേധാവിത്വമാണെന്നും വരും ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലൈ വിവിധപ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേർ ബിജെപി കൂടുതൽ പ്രവർത്തകർ തങ്ങൾക്ക് പിൻതുണ പ്രഖ്യാപിച്ച് രംഗത്തെത്തുെമെന്നുംസുഭാഷും കൂട്ടരും കോതമംഗലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുതിയ നിയോജക മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റശേഷം കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളോട് ആലോചിക്കാതെകവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മാറ്റി പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി രാജിവച്ചവർ പറയുന്നു. നെല്ലിമറ്റത്ത് പ്രവർത്തിച്ച് വന്നിരുന്ന പാർട്ടി ഓഫീസ് ഉദ്ഘാടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ ഭാരവാഹിയും എത്തിയപ്പോൾ നിലവിലെപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.കെ.സുബാഷിനെ സ്ഥാനത്തു നിന്ന് മാറ്റിയത് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.

ഇതോടെ നിയോജക മണ്ഡലം പ്രസിഡന്റും മറ്റ് നേതാക്കളും പാർട്ടി ഓഫീസിൽ പ്രവേശിക്കാതെ മടങ്ങി. നിയോജക മണ്ഡലത്തിലെ ബിജെപി.യിൽ വിഭാഗീയത രൂക്ഷമായതായും പഴയകാല നേതാക്കൾ പലരും ചിലരുടെ ഏകാധിപത്യ പ്രവണതകളിലെ അസംതൃപ്തി മൂലം വിട്ടു നിൽക്കുന്നതായും രാജിവച്ചവർ പറഞ്ഞു.പുതിയ നിയോജക മണ്ഡലം പ്രസിഡന്റ് പഴയ കാല നേതാക്കളെ അവഗണിക്കുന്നുവെന്നും ആക്ഷേപമുണ്ട്. നിയോജക മണ്ഡലം കമ്മിറ്റിയിലെ ഏതാനും പേർ ചേർന്ന് നിലവിലെ പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കാതെ വിമതയോഗം ചേരാൻ ശ്രമിച്ചത് യുവമോർച്ച പ്രവർത്തകരായ അമൽ സജീവ്, ജനകൻ ഗോപിനാഥ്, ദിലീപ് തേൻകോട്, ബിജു തേങ്കോട്, അനീഷ്, എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

ഇതിനിടെപഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന പി.കെ.സുബാഷ് ഊന്നുകല്ലിൽ പഞ്ചായത്തിലെ സമ്പൂർണ്ണ പ്രവർത്തകരുടെ യോഗം വിളിച്ചു. ജില്ലാ കമ്മറ്റിയംഗവും സീനിയർ നേതാവും പങ്കെടുത്ത യോഗത്തിൽ നിന്നും നിയോജക മണ്ഡലം പ്രസിഡന്റ് വിട്ടുനിന്നു. വിഷയങ്ങൾ പരിഹരിക്കാതെ പാർട്ടി പ്രവർത്തനം നടത്താനാകില്ലന്നും പാർട്ടിയിൽ സവർണ്ണ മേധാവിത്വമാണെന്നും ആരോപിച്ചാണ് കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി ജന. സെക്രട്ടറി ബിജുതേങ്കോട്,146 - ബൂത്ത് പ്രസിഡന്റ് പി ആർ ദിലീപ്, 139 - ബൂത്ത് പ്രസിഡന്റ് കെ ആർ ദീപു, യുവമോർച്ച പഞ്ചായത്ത് കൺവീനർ ജനകൻ ഗോപിനാഥൻ, പഞ്ചായത്ത് സമിതിയംഗം അമൽ സജീവ്, വിവിധ ബൂത്ത് ഭാരവാഹികളായ പ്രമോദ്, പി എസ് അനീഷ്, വി പി ബിജു, പ്രസന്നൻ, എം എസ് ശ്രീജിത്, കെ എസ് രാജു എന്നിവർ രാജിവച്ചതായി കഴിഞ്ഞ ദിവസം നേതൃത്വെത്തെ അറിയിച്ചിരുന്നു. ബിജെപി യിൽ നിന്നും രാജി വെച്ചെത്തിയവരെ എൽ ജെ ഡി ജില്ലാ പ്രസിഡന്റ് മനോജ് ഗോപി പാർട്ടി പതാക കൈമാറി സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP