Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എമിറേറ്റ്‌സിന് കൊണ്ടുപോകാൻ കുഴപ്പമില്ല...ഇറ്റാലിയൻ സർക്കാരിന് കുഴപ്പമില്ല; കേരള സർക്കാരിന് മാത്രം പ്രളയം വരുമ്പോഴും അല്ലാതെ മറ്റുകാര്യങ്ങൾക്കും..പ്രവാസികളെ ആവശ്യമുണ്ട്; ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ രക്ഷപ്പെടുത്താൻ പോലും ആരുമില്ല; പ്രവാസികളായ ഞങ്ങൾ പിന്നെ എവിടേക്കാ പോകേണ്ടത്..നിങ്ങൾ ഉത്തരം പറയൂ; ഇന്ത്യയിലേക്ക് വരാൻ അനുമതി കിട്ടാതെ ഇറ്റലി വിമാനത്താവളത്തിൽ കുടുങ്ങിയപ്പോൾ രോഷം അടക്കാനാവാതെ പ്രവാസി മലയാളികൾ

എമിറേറ്റ്‌സിന് കൊണ്ടുപോകാൻ കുഴപ്പമില്ല...ഇറ്റാലിയൻ സർക്കാരിന് കുഴപ്പമില്ല; കേരള സർക്കാരിന് മാത്രം പ്രളയം വരുമ്പോഴും അല്ലാതെ മറ്റുകാര്യങ്ങൾക്കും..പ്രവാസികളെ ആവശ്യമുണ്ട്; ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ രക്ഷപ്പെടുത്താൻ പോലും ആരുമില്ല; പ്രവാസികളായ ഞങ്ങൾ പിന്നെ എവിടേക്കാ പോകേണ്ടത്..നിങ്ങൾ ഉത്തരം പറയൂ; ഇന്ത്യയിലേക്ക് വരാൻ അനുമതി കിട്ടാതെ ഇറ്റലി വിമാനത്താവളത്തിൽ കുടുങ്ങിയപ്പോൾ രോഷം അടക്കാനാവാതെ പ്രവാസി മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

വെനീസ്: ഇറ്റലിയിൽ നിന്ന് നാട്ടിലേക്ക് വരാൻ വിമാനത്താവളത്തിലെത്തിയ ഒരുപറ്റം മലയാളികൾ അവിടെ കുടുങ്ങി. ഇറ്റാലിയൻ സർക്കാരിനും എമിറേറ്റ്‌സിനും തടസ്സമില്ലെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകാത്തത് മൂലം യാത്ര മുടങ്ങി എന്നാണ് ഇവർ പറയുന്നത്. ഇവർ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത് ഇങ്ങനെ:

'പ്രിയ സുഹൃത്തുക്കളെ..ഞങ്ങൾ ഇറ്റലിയിൽ നിന്നാണ്. ഞങ്ങൾ ടിക്കറ്റ് എടുത്തിട്ട് കേരളത്തിലേക്ക് തിരിച്ചുകയറാൻ പറ്റുന്നില്ല. ഇവിടുത്തെ ഇറ്റാലിയൻ ഗവൺമെന്റ് ഇന്ത്യൻ ഗവൺമെന്റ് സമ്മതിക്കുന്നില്ല എന്നാണ് പറയുന്നത്. ഞങ്ങൾ പിന്നെ എവിടേക്കാ പോകേണ്ടത്...പ്രവാസികളായ ഞങ്ങൾ പിന്നെ എവിടേക്കാ പോകേണ്ടത്. നിങ്ങൾ ഉത്തരം പറയൂ.'. ഹിമ എന്ന വനിത പറഞ്ഞു.

എമിറൈറ്റ്‌സിന്റെ ഇകെ 098 വിമാനത്തിൽ റോമിൽ നിന്ന് ദുബായിലേക്കും കണക്ഷൻ ഫ്ൈളറ്റായ ഇകെ 530ൽ ദുബായിൽ നിന്ന് കൊച്ചിയിലേക്കും യാത്ര തിരിക്കാനെത്തിയവരാണ് കൊറോണ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാവില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടിൽ കുടുങ്ങി വിമാനത്താവളത്തിൽ ഒറ്റപ്പെട്ടത്. ചൊവ്വാഴ്ച ഇറ്റലി സമയം ഉച്ചതിരിഞ്ഞ് 3.10നുള്ള ഫളൈറ്റിൽ (ഇന്ത്യൻ സമയം വൈകിട്ട് 7.40ന്) തിരിക്കാനെത്തിയ നാൽപതോളം മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ചെക്ക് ഇന്നിനായി ക്യൂവിൽ നിൽക്കുമ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഇവർ പറയുന്നു.

മറ്റു യാത്രക്കാരുടെ പ്രതികരണം ഇങ്ങനെ:

ചെക്ക് ഇൻ ക്യൂവിൽ വന്ന് നിൽക്കുമ്പോഴാണ് അവര് പറയുന്നത് ഇന്ത്യൻ സർക്കാരിന്റെ മെയിൽ വന്നിരിക്കുന്നു..അവിടെ ലാൻഡ് ചെയ്യിക്കുന്നില്ല എന്ന് പറഞ്ഞ്. ഓൺ ദ സ്‌പോട്ടിൽ ഈ ഇൻഫൊർമേഷൻ തന്നാ വീടും ജോലിയും എല്ലാ മാറ്റി വച്ച് വരുന്ന ഞങ്ങൾ എന്തുചെയ്യും? ഗർഭിണികളുണ്ട്...കൊച്ചുകൂട്ടികളുണ്ട്..എന്താണ് ഞങ്ങൾ ചെയ്യേണ്ടത്? നിങ്ങൾ പറയൂ. പ്രവാസികളായ ഞങ്ങൾ നാട്ടിലേക്കല്ലാതെ എവിടേക്കാണ് ഞങ്ങൾ വരിക.

എമിറേറ്റ്‌സിനോ.. ഇറ്റാലിയൻ സർക്കാരിനോ ഓരു പ്രശ്‌നവുമില്ല. എമിറേറ്റ്‌സ് പറയുന്നത് ഇന്ത്യൻ സർക്കാർ അവിടെ പ്രവേശനം അനുവദിക്കുന്നില്ല എന്നാണ്.

ഞങ്ങൾ അവിടെ വരുമ്പോൾ ഞങ്ങൾക്ക് രോഗമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ട് വിട്ടാൽ മതി. ആ ഒരുമര്യാദ കാണിക്കാൻ കേരള സർക്കാരിന് തയ്യാറാകണം,. 14 ദിവസമോ..28 ദിവസമോ ക്വാറന്റൈൻ വാർഡുകളിൽ താമസിക്കാൻ ഇവിടെ ആർക്കും ബുദ്ധിമുട്ടില്ല. കൺസെന്റ് അറിയിച്ച പല ആളുകളും ഇക്കൂട്ടത്തിലുണ്ട്.

ഞങ്ങൾ എല്ലാവരും അതിന് തയ്യാറായാണ് നിൽക്കുന്നത്..ഓടി പോകാനൊന്നുമല്ല. കുഞ്ഞുകുട്ടികളും ഗർഭിണികളും വരെ ഇതിനകത്തുണ്ട്. എമിറേറ്റ്‌സിന് കൊണ്ടുപോകാൻ കുഴപ്പമില്ല, ഇറ്റാലിയൻ സർക്കാരിന് കുഴപ്പമില്ല. കേരള സർക്കാരിന് മാത്രം പ്രളയം വരുമ്പോഴും അല്ലാതെ മറ്റുകാര്യങ്ങൾക്കും, പ്രവാസികളെ ആവശ്യമുണ്ട്. ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ രക്ഷപ്പെടുത്താൻ പോലും ആരുമില്ല. എത്ര ദിവസം ഹോസ്പിറ്റലിൽ കിടക്കാനും ഞങ്ങൾ തയ്യാറാണ്. പക്ഷേ ഞങ്ങൾക്ക് നാട്ടിലേക്ക് എത്തണം. അതുമാത്രമേ പറയുന്നുള്ളു,.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP