Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംജി സർവകലാശാലയിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വൈസ് ചാൻസിലർ; ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണമെന്നും നിർദ്ദേശം

എംജി സർവകലാശാലയിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വൈസ് ചാൻസിലർ; ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കില്ലെന്ന് എംജി സർവ്വകലാശാല. പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് വൈസ്ചാൻസിലർ പറഞ്ഞു. ഹാളുകളിൽ പരീക്ഷ നടത്തിപ്പിന് ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണമെന്നും വൈസ് ചാൻസലർ അറിയിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അഫിലിയേറ്റഡ് കോളേജുകൾക്കും സർവ്വകലാശാല പഠനവകുപ്പുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വൈസ് ചാൻസിലർ വ്യക്തമാക്കി.

പിഎച്ച്ഡി വൈവ മാർച്ച് 31 വരെ നടക്കില്ല. സർവകലാശാലയിൽ വിവിധ അപേക്ഷകൾ സമർപ്പിക്കേണ്ടവർ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അപേക്ഷകൾ സ്വീകരിക്കുന്നതിന് പ്രത്യേക പെട്ടികൾ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകൾ സെക്ഷനുകളിൽ നേരിട്ട് സ്വീകരിക്കില്ല. സർവ്വകലാശാല ഹോസ്റ്റലുകളിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. കാമ്പസിൽ യോഗങ്ങളും സമ്മേളനങ്ങളും പഠനവകുപ്പുകളിൽ സെമിനാർ, സിമ്പോസിയം, കോൺഫറൻസ് എന്നിവയും മാർച്ച് 31 വരെ നടത്തില്ല. പൊതുജന സമ്പർക്കമുള്ള സെക്ഷനുകളിൽ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP