Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി വിവരങ്ങൾ ശേഖരിച്ചു; കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് മനസിലാക്കുന്നതായി സമിതി അംഗം എ വിനോദ്

ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി വിവരങ്ങൾ ശേഖരിച്ചു; കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് മനസിലാക്കുന്നതായി സമിതി അംഗം എ വിനോദ്

കെ വി നിരഞ്ജൻ

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി വിവരങ്ങൾ ശേഖരിച്ചു. സമിതി അംഗം എ. വിനോദ് ആണ് ഇന്നലെ ജസ്പ്രീതിന്റെ വീട്ടിലും കോളേജിലും എത്തി മൊഴിയെടുത്തത്. കുടുംബത്തിന്റെയും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി എടുത്തത്.

ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ മാനവവിഭവശേഷി വകുപ്പ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ, യുജിസി, സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് എന്നിവർക്ക് കൈമാറുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥിക്ക് പരീക്ഷ എഴുതിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിൽ കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഹാജർ കുറവാണെങ്കിലും പരീക്ഷ എഴുതാൻ തുടർന്ന് എന്തുചെയ്യണമെന്ന കാര്യത്തെക്കുറിച്ച് നിർദ്ദേശം നൽകാൻ പോലും കോളേജ് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് കുടുംബാംഗങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

പരീക്ഷ എഴുതാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കുകയാണ് പ്രിൻസിപ്പാളും അദ്ധ്യാപകരും ചെയ്തിരിക്കുന്നത്. വലിയ വീഴ്ചയാണ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. ഒരു അദ്ധ്യാപികയിൽ നിന്ന് വംശീയ അധിക്ഷേപം ഉണ്ടായെന്ന കാര്യം കുടുംബം നൽകിയ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഇതിനെ ഗൗരവകരമായാണ് കാണുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഗോഡ്വിൻ സാമ്രാജ് പറയുന്നത്. മരണം നടന്ന് പത്ത് ദിവസമായിട്ടും പ്രിൻസിപ്പാളൊ ബന്ധപ്പെട്ട കോളേജ് അധികൃതരോ ജസ് പ്രീത് സിംഗിന്റെ കുടുംബാംഗങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറായിട്ടില്ല.

കേരളത്തിന്റെ ന്യൂനപക്ഷ ക്ഷേമത്തിന്റെ കുടി ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ .ടി.ജലിൽ ഇന്നേ വരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ആരോപണവിധേയരായവരെ മാറ്റി നിർത്തി സ്വതന്ത്രഅന്വേഷണം -നടത്താൻ സർവ്വകലാശാല നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ ജസ്പ്രീതിന്റെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും മൊഴി എടുത്തശേഷമാണ് അദ്ദേഹം കോളേജിലെത്തി പ്രിൻസിപ്പാളെ കണ്ടത്. ജസ്പ്രീതിന്റെ അച്ഛൻ മനുമോഹൻ സിങ്, അമ്മ സോനം കൗർ സഹോദരങ്ങളായ മെൽവിന്ദ് കൗർ, ഖുർമീത് കൗർ എന്നിവരിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP