Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ചത് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോയ മൂന്ന് വിദ്യാർത്ഥിനികളെ; സൈക്കിളിൽ പോകുകയായിരുന്ന പെൺകുട്ടിയേയും ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്തിയത് വൈദ്യുത പോസ്റ്റിലിടിച്ചും; മനോജ് ഒരാഴ്‌ച്ച മുമ്പ് വാങ്ങിയ കാർ ഒറ്റ ദിവസം കൊണ്ട് ഇടിച്ചിട്ടത് എട്ടുപേരെ

ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ചത് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോയ മൂന്ന് വിദ്യാർത്ഥിനികളെ; സൈക്കിളിൽ പോകുകയായിരുന്ന പെൺകുട്ടിയേയും ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്തിയത് വൈദ്യുത പോസ്റ്റിലിടിച്ചും; മനോജ് ഒരാഴ്‌ച്ച മുമ്പ് വാങ്ങിയ കാർ ഒറ്റ ദിവസം കൊണ്ട് ഇടിച്ചിട്ടത് എട്ടുപേരെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നാല് വിദ്യാർത്ഥിനികളടക്കം എട്ടുപേരെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഒടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നു എന്ന നാട്ടുകാർ. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ചേർത്തലയ്ക്കടുത്ത് പൂച്ചാക്കലിൽ അമിതവേഗത്തിലെത്തിയ കാർ വിദ്യാർത്ഥിനികളെയും ബൈക്ക് യാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചത്. പരിസരവാസിയായ മനോജ് എന്നയാളുടെ കാറാണ് അപകടം സൃഷ്ടിച്ചത്. എട്ട് പേർക്കാണ് നിയന്ത്രണം വിട്ട് പാഞ്ഞ കാറിടിച്ച് പരിക്കേറ്റത്. ഒരാഴ്‌ച്ച മുമ്പാണ് ഇയാൾ കാർ വാങ്ങിയത്. വാഹനം ഓടിച്ചിരുന്നത് അന്യ സംസ്ഥാനക്കാരനായിരുന്നു എന്നും മനോജും ഇയാളും മദ്യലഹരിയിലായിരുന്നു എന്നുമാണ് നാട്ടുകാർ പറയുന്നത്.

ഇന്ന ഉച്ചയോടെയാണ് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡരികിലുടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളിൽ പോവുകയായിരുന്ന ഒരു വിദ്യാർത്ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ശ്രീകണ്ഠേശ്വരം സ്‌കൂളിലെ അനഘ, അർച്ചന, ചന്ദന, രാഖി എന്നിവരാണ് പരിക്കേറ്റ വിദ്യാർത്ഥിനികൾ. ഈ അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്നതിന് മുമ്പ് കാർ ഒരു ബൈക്കിനെയും ഇടിച്ചിട്ടിരുന്നതായാണ് വിവരം. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. ഈ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. മനോജ് ഒരാഴ്ച മുമ്പ് മറ്റൊരാളിൽ നിന്നും വാങ്ങിയ വാഹനമാണിത്. അപകടസമയത്ത് മനോജും ഇതരസംസ്ഥാനക്കാരനായ മറ്റൊരാളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇതരസംസ്ഥാനക്കാരനാണെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ കാറിലെ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP