Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൺലൈനിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രൊഫസർക്കെതിരെ കേസ്

ഓൺലൈനിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രൊഫസർക്കെതിരെ കേസ്

മൊയ്തീൻ പുത്തൻചിറ

ബോസ്റ്റൺ: 'ഷുഗർ ഡാഡി' വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിന് മസാച്യുസെറ്റ്‌സ് കോളേജ് പ്രൊഫസർക്കെതിരെ കേസെടുത്തു.

2019 ഒക്ടോബർ 20 ന് കോളേജ് കാമ്പസ് ഓഫീസിൽ നടന്ന ആക്രമണത്തിൽ ബ്രിഡ്ജ് വാട്ടർ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്മ്യൂണിക്കേഷൻ പ്രൊഫസറായ നിക്കോളാസ് ആർ. പിരെല്ലി (36) യ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബലാത്സംഗം ചെയ്ത വിദ്യാർത്ഥിനി ബ്രിഡ്ജ് വാട്ടർ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലല്ല പഠിക്കുന്നതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വിദ്യാർത്ഥിനി തയ്യാറാക്കിയ പ്രബന്ധത്തിൽ സഹായിക്കാമെന്നും, താൻ വിചാരിച്ചാൽ കാമ്പസിൽ എളുപ്പത്തിൽ ജോലി ലഭിക്കുമെന്നും വിദ്യാർത്ഥിനിയെ ധരിപ്പിച്ച് പ്രൊഫസറുടെ ഓഫീസിലേക്ക് ആകർഷിക്കുകയുമായിരുന്നു എന്ന് ബ്രിഡ്ജ് വാട്ടർ സ്റ്റേറ്റ് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു.

'താൻ എത്തിയപ്പോൾ പിരേലി ഓഫീസിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയെന്നും, 30 മിനിറ്റോളം പ്രബന്ധത്തെക്കുറിച്ച് സംസാരിച്ചെന്നും, പെട്ടെന്ന് തന്നെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. പിരേലിയെ തന്നോട് അടുക്കുന്നതിൽ നിന്നും വിലക്കാൻ ശ്രമിച്ചെങ്കിലും തന്നെ ബലമായി കീഴ്‌പ്പെടുത്തിയെന്നും, വസ്ത്രങ്ങൾ അഴിച്ചു മാറ്റി പത്തു മിനിറ്റോളം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി കണ്ണീരോടെ പൊലീസിനോട് പറഞ്ഞു.

ആക്രമണം കഴിഞ്ഞ് വസ്ത്രങ്ങൾ നേരെയാക്കി പിരേലി 'ഗുഡ് നൈറ്റ്' പറഞ്ഞ് പുറത്തേക്ക് പോയെന്നും, ഭയവിഹ്വലയായി താൻ അവിടെ നിന്ന് രക്ഷപ്പെട്ടെന്നും യുവതി മൊഴി നൽകിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കോടതി രേഖകൾ പ്രകാരം, 'ഷുഗർ ബേബീസിനേയും ഷുഗർ ഡാഡികളേയും' പരസ്പരം ബന്ധിപ്പിക്കുന്ന വെബ്‌സൈറ്റായ 'സീക്കിങ് ഡോട്ട് കോം'മിലൂടെയാണ് താൻ പിരെലിയെ കണ്ടുമുട്ടിയതെന്ന് വിദ്യാർത്ഥിനി പറയുന്നുണ്ട്.

പ്രൊഫസറുമായി ഓൺലൈനിൽ പരിചയപ്പെട്ടതിനുശേഷം ചില ചിത്രങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അവ അയക്കുകയും പിന്നീട് നഗ്‌ന ചിത്രങ്ങളും വീഡിയോകളും അയക്കാൻ പ്രേരിപ്പിച്ചു എന്നും, പിന്നീട് തന്റെ ജീവിതം തകർക്കുമെന്ന് പ്രൊഫസർ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞു.

പ്രൊഫസർ അറസ്റ്റിലായതിനെത്തുടർന്ന് യുവതിയും പ്രൊഫസറും തമ്മിലുള്ള ഇലക്ട്രോണിക് റെക്കോർഡുകളുടെ ഒരു വലിയ ശേഖരം ഡിറ്റക്ടീവുകൾ കണ്ടെത്തി. ബലാത്സംഗ ആരോപണത്തിന് ശേഷം അവർ തമ്മിലുള്ള ചില സന്ദേശങ്ങൾ 'ഇരുവരുടേയും ഉഭയ സമ്മത പ്രകാരമാണ്' എല്ലാം സംഭവിച്ചതെന്നും, പ്രൊഫസറുടെ പെരുമാറ്റം യുവതിക്ക് സ്വീകാര്യമാണെന്ന് സൂചിപ്പിക്കുന്നവയായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തന്നെയുമല്ല, അയാളെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആക്രമണത്തിനു ശേഷം യുവതി പിരേലിയുമായി ആശയവിനിമയം തുടരുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

എന്നാൽ ലൈംഗിക പീഡനത്തിനിരയായതായി ഡിറ്റക്ടീവുകളുമായി നടത്തിയ അഭിമുഖത്തിൽ യുവതി ആവർത്തിച്ചു പറയുന്നു.

ബലാത്സംഗം ആരോപിക്കപ്പെടുതിന് മുമ്പ്, ഓൺലൈൻ വഴി പിരേലി യുവതിക്ക് 50 ഡോളർ അയച്ചെങ്കിലും ആക്രമണത്തിന് ശേഷം കൂടുതൽ പണമോ പഠനത്തിന് മറ്റ് സഹായമോ ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

അതേസമയം, അപമര്യാദയായി താൻ യുവതിയെ സ്പർശിച്ചിട്ടില്ലെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പ്രൊഫസർ മൊഴി നൽകി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആവർത്തിച്ചു.

ഏപ്രിൽ 30 ന് കോടതിയിൽ ഹാജരാകേണ്ട പിരേലിയെ ശമ്പളത്തോടുകൂടി അഡ്‌മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതർ അറിയിച്ചു.

കരുതലും പിന്തുണയുമുള്ള ഒരു സമൂഹമെന്ന നിലയിൽ ഞങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ഈ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞത് ഞങ്ങളെ വളരെയധികം അസ്വസ്ഥരാക്കുന്നുവെന്ന് ബ്രിഡ്ജ് വാട്ടർ സ്റ്റേറ്റ് പ്രസിഡന്റ് ഫ്രെഡറിക് ക്ലാർക്ക് ജൂനിയർ പ്രസ്താവനയിൽ പറഞ്ഞു. ഈ വിവരം പൊലീസിലറിയിച്ച വിദ്യാർത്ഥിയോട് എന്റെ സഹതാപവും നന്ദിയും അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP