Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാസ്‌കിനിടയിൽ രജിത്ത് സാറിന് പറ്റിയ കയ്യബദ്ധം പണിയാകുമോ? നഴ്സറി ടാസ്‌കിനിടയിൽ രേഷ്മയുടെ പിറന്നാൾ ആഘോഷത്തിൽ കുട്ടിരജിത്തിന് പറ്റിയത് മുട്ടൻ അബദ്ധം; കരഞ്ഞ് നിലവിളിച്ച് രേഷ്മ; രജിത്കുമാർ ബിഗ്‌ബോസിന് പുറത്തേക്കോ? ആശങ്കയും ആകാംക്ഷയും കോർത്തിണക്കിയ പ്രമോയുമായി ഏഷ്യാനെറ്റ്

മറുനാടൻ ഡെസ്‌ക്‌

ബിഗ്ബോസ് മലയാളം രണ്ടാം സീസൺ നൂറാം ദിവസത്തോട് അടുക്കുകയാണ്. മത്സരം അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് മുന്നിലുള്ളത്. എന്നാൽ കഴിഞ്ഞ എവിക്ഷനിൽ വീണ നായർ പുറത്ത് പോയിരുന്നു. അടുത്തതായി ആരാകും പുറത്തേക്ക് പോവുക എന്ന മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെ ചർച്ചകൾക്കൊടുവിൽ ബിഗ്ബോസ് അടുത്ത നോമിനേഷനും അനൗൺസ് ചെയ്തു. ഇത്തവണ ക്യാപ്റ്റനായതുകൊണ്ട് തന്നെ രജിത് കുമാർ നോമിനേഷനിൽ ഇല്ല.

എന്നാൽ രജിത് കുമാർ പുറത്തേക്ക് പോവുകയാണെന്ന് എന്ന സൂചനയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രൊമോയിൽ നിന്നും ലഭിക്കുന്നത്. ബിഗ്ബോസിന്റെ പുതിയ ടാസ്‌കിന്റെ പ്രൊമോയാണ് എത്തിയിരിക്കുന്നത്. ബിഗ്ബോസ് നഴ്സറിയാണ് ടാസ്‌ക്. രജിത് സാൻഡ്ര, സുജോ, എലീന, രേഷ്മ, അമൃത-അഭിരാമി, രഘു, പാഷാണം ഷാജി എന്നിവർ വിദ്യാർത്ഥികളായും ആര്യ, ദയ, ഫുക്രു എന്നിവർ അദ്ധ്യാപകരായും എത്തിയിരുന്നു. അദ്ധ്യാപകരും കുട്ടികളുമൊക്കയായുള്ള ടാസ്‌കിലെ ഒരു ഭാഗമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

രേഷ്മയുടെ പിറന്നാളാണ് പ്രൊമോയിൽ എല്ലാവരും വിഷ് ചെയ്യുമ്പോൾ രജിത് രേഷ്മയുടെ കണ്ണിൽ വിരലുകൾ വച്ച് എന്തോ ചെയ്യുന്നത് കാണാം. തനിക്ക് കണ്ണു തുറക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് രേഷ്മ കരയുന്നതും രേഷ്മയെ കൺഫെഷൻ റൂമിലേക്ക് കൊണ്ടു പോകുന്നതും കാണാം. രജിത് കുമാർ ചെയ്ത ക്രൂരമായ പ്രവർത്തി ബ്ിഗ്ബോസ് നിയമങ്ങൾക്ക് എതിരായതിനാൽ എന്ന് ബിഗ്ബോസ് പറയുന്നത് കേൾക്കാം. പിന്നാലെ രജിത് കുമാർ കൺഫെഷൻ റൂമിൽ വിഷമിച്ച് തല കുനിച്ചിരിക്കുന്നതും ബിഗ്ബോസ് അംഗങ്ങളെല്ലാം ഞെട്ടുന്നതും വിഷമിക്കുന്നതും കാണാം.

ഇതിൽ നിന്നും രജിത്തിന് എന്തോ അബദ്ധം പറ്റിയെന്നും രേഷ്മയ്ക്ക കണ്ണിന് എന്തോ പറ്റിക്കാണുമെന്നും അതിനാൽ രജിത്തിനെ ഹൗസിൽ നിന്നും പുറത്താക്കുമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ അത് എന്തോ പറ്റിക്കുന്നതാണെന്നും രജിത്തിന് അങ്ങിനെ പറ്റില്ലെന്നും. രജിത് ഉള്ളതുകൊണ്ടാണ് ഷോയ്ക്ക് പ്രേക്ഷക പ്രീതി ഉള്ളതെന്നും അദ്ദേഹം പുറത്ത് പോയാൽ പിന്നെ തങ്ങൾ ഷോ കാണില്ലെന്നും പ്രേക്ഷകർ പറയുന്നു.

ഇത് ശരിക്കും അപകടം സംഭവിച്ചതാണോ അതോ ഗെയിമാണോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. എന്നാൽ രജിത് ഇന്നലെ കൺഫെഷൻ റൂമിൽ പോയി വന്ന ശേഷം എന്തോ മാറ്റം ഉണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതിനാൽ ഇത് ബിമഗ്ബോസ് രജിത്തിന് നൽകിയ ടാസ്‌കാണോ ഇതെന്നും പ്രേക്ഷകർ സംശയിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP