Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത വൈദികരെ സ്ഥലം മാറ്റുന്നത് ഇഷ്ടവിനോദം; തീരുമാനങ്ങളെ എതിർക്കുന്നവരെ കായികമായി കൈകാര്യം ചെയ്യാനും മടിയില്ല; മാർത്തോമ്മ സഭ ഡൽഹി ഭദ്രാസനം ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസിനെതിരെ വിശ്വാസികളുടെ പ്രതിഷേധം

തന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത വൈദികരെ സ്ഥലം മാറ്റുന്നത് ഇഷ്ടവിനോദം; തീരുമാനങ്ങളെ എതിർക്കുന്നവരെ കായികമായി കൈകാര്യം ചെയ്യാനും മടിയില്ല; മാർത്തോമ്മ സഭ ഡൽഹി ഭദ്രാസനം ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസിനെതിരെ വിശ്വാസികളുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വൈദികരെ അകാരണമായി സ്ഥലം മാറ്റുന്നതിൽ മാർത്തോമ്മ സഭ ഡൽഹി ഭദ്രാസനം ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികളും വൈദികരും ചേർന്ന് ബിഷപ്പിന്റെ ഓഫീസ് ഉപരോധിച്ചു. മാർത്തോമ്മ ഡൽഹി ഭദ്രാസന ആസ്ഥാനത്താണ് പ്രതിഷേധം നടക്കുന്നത്. ഡൽഹി മയൂർ വിഹാറിലെ സെന്റ് സ്റ്റീഫൻസ് മാർത്തോമ ഇടവകാംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ ഗുരുഗ്രാമിൽ നിന്നുള്ള വിശ്വാസികളും രംഗത്തെത്തി. സോളമൻ എന്ന വൈദികന് അഞ്ച് വർഷത്തിനിടെ അഞ്ച് തവണയാണ് സ്ഥലംമാറ്റം നൽകിയത്. പ്രായം പോലും കണക്കിലെടുക്കാതെയാണ് ഇദ്ദേഹത്തെ പ്രതികാര നടപടികളുടെ ഭാഗമായി സ്ഥലം മാറ്റിയത്.

ബിഷപ്പിനെതിരെ അഴിമതി ആരോപണവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. മയൂർവിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് പ്രധാനമായും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചില വൈദികർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നു. ഇവരെ അകാരണമായി സ്ഥലം മാറ്റുന്നു തുടങ്ങിയ ആരോപണങ്ങളാണ് വിശ്വാസികൾ ഉന്നയിക്കുന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഭദ്രാസന സെക്രട്ടറി സ്ഥാനത്തേക്ക് ചിലർ മത്സരിച്ചിരുന്നു. ഇതിൽ ബിഷപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചില വൈദികരെ സ്ഥലം മാറ്റിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മാർ സ്റ്റെഫാനോസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വാസികൾ ഉയർത്തുന്നത്. തന്റെ ഇഷ്ടങ്ങൾക്ക എതിര് നിൽക്കുന്ന ആളുകളെ സ്ഥലം കായികമായി കൈകാര്യം ചെയ്യുന്നതിന് പോലും സ്‌റ്റെഫാനോസ് മടിക്കാറില്ല എന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP