Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു നൽകി; തീരുമാനം പ്രധാനമന്ത്രി മോദിയുമായി വീട്ടിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം; മുതിർന്ന കോൺഗ്രസ് നേതാവിന്റെ തീരുമാനം ബിജെപിയിൽ ചേർന്നു കേന്ദ്ര മന്ത്രിയാകാൻ; ഒപ്പമുള്ള 18 എംഎൽഎമാരും രാജിവെക്കുന്നതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപൊത്തും; നേതൃത്വമില്ലാതെ നട്ടം തിരിയുന്ന കോൺഗ്രസിന് മറ്റൊരു പ്രഹരം കൂടി

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു നൽകി; തീരുമാനം പ്രധാനമന്ത്രി മോദിയുമായി വീട്ടിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം; മുതിർന്ന കോൺഗ്രസ് നേതാവിന്റെ തീരുമാനം ബിജെപിയിൽ ചേർന്നു കേന്ദ്ര മന്ത്രിയാകാൻ; ഒപ്പമുള്ള 18 എംഎൽഎമാരും രാജിവെക്കുന്നതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപൊത്തും; നേതൃത്വമില്ലാതെ നട്ടം തിരിയുന്ന കോൺഗ്രസിന് മറ്റൊരു പ്രഹരം കൂടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടിയിലെ ജനറൽ സെക്രട്ടറിയായ സിന്ധ്യയുടെ രാജി കോൺഗ്രസിന് കനത്ത പ്രഹരമാണ്. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വൻ പ്രതിസന്ധിയിലാഴ്‌ത്തിയാണ് ജ്യോദിരാത്യ സിന്ധ്യയുടെ രാജി. ബിജെപിയിൽ ഉടൻ ചേരുമെന്നണഅ അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുൻ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. സിന്ധ്യക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

തനിക്കൊപ്പമുള്ള 18 എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ പാർട്ടി വിട്ടത്. ഇതിനിടെ മുഖ്യമന്ത്രി കമൽനാഥ് അടിയന്ത യോഗം വിളിച്ചു. സിന്ധ്യ പാർട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമൽനാഥ് അടിയന്തര യോഗം വിളിച്ചത്. മൂന്ന് ചാർട്ടേർഡ് വിമാനങ്ങളിലാണ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയതെന്ന് യോഗത്തിനെത്തിയ ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയാണ് വിമാനം ഒരുക്കി നൽകിയത്. കമൽനാഥ് സർക്കാർ മാഫിയകൾക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം കമൽനാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചർച്ച നടത്തി വരികയാണ്. എംഎൽഎമാരെ മാറ്റിയതു മുതൽ അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ നടത്തിയെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന് കമൽനാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിൻ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല.

തന്നെ അനുകൂലിക്കുന്ന 18 എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ വിമതസ്വരം പരസ്യമാക്കിയത്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതും അവതാളത്തിലായി. സിന്ധ്യയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചർച്ചക്ക് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സിന്ധ്യ കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതൃത്വത്തെ സന്ദർശിച്ചെന്ന വിവരമായിരുന്നു പുറത്തുവന്നത്. ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.

വിമത എംഎൽഎമാർ രാജി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മാധ്യമപ്രവർത്തകർക്കു മുഖം നൽകാതെയാണ് സിന്ധ്യ വസതിയിൽ നിന്നു പുറത്തേക്കു പോയത്. തനിച്ച് വാഹനമോടിച്ചാണ് സിന്ധ്യ വസതിയിൽ നിന്നു പുറപ്പെട്ടത്. രാഷ്ട്രീയ പ്രതിസന്ധി കനത്ത മദ്ധ്യപ്രദേശിൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ജോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് മുതിർന്ന പാർട്ടി നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.

സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് പന്നിപ്പനിയാണെന്നാണ് പറഞ്ഞെതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. അതിനാൽ അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചില്ലെന്ന് സിങ് പറഞ്ഞു. മദ്ധ്യപ്രദേശിലെ വോട്ടർമാരുടെ താൽപര്യത്തിനു വിപരീതമായി പ്രവർത്തിക്കുന്നവർക്ക് ജനങ്ങളിൽ നിന്ന് ഉചിതമായ മറുപടി ലഭിക്കുമെന്നും സിങ് പറഞ്ഞു. മദ്ധ്യപ്രദേശിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി ആറു മന്ത്രിമാർ ഉൾപ്പടെ 17 എംഎൽഎമാർ അജ്ഞാത കേന്ദ്രത്തിലേക്കു മാറിയതിനു പിന്നാലെ കമൽനാഥ് മന്ത്രിസഭയിൽ 20 മന്ത്രിമാർ രാജിവച്ചിരുന്നു.

അതേ സമയം എംഎൽഎമാരെ മാറ്റിയ വിഷയം കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും കമൽനാഥ് സർക്കാരിനെ താഴെ ഇറക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പ്രതികരിച്ചത്. രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിൽ ഭിന്നതയുള്ളത്. ഇതിനിടെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകീട്ട് ഭോപ്പാലിൽ ചേരും. സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതിൽ എതിർപ്പില്ലെന്ന് കമൽനാഥ് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യസഭ തെരഞ്ഞെടുപ്പിനെചൊല്ലി മുഖ്യമന്ത്രി കമൽനാഥും പാർട്ടി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനിടെ കമൽനാഥ് സർക്കാറിനെ താഴെയിറക്കാനുള്ള പദ്ധതി ഊർജിതമാക്കുകയാണ് ബിജെപി. ഈ മാസം 16നാണ് മധ്യപ്രദേശിൽ നിയമസഭ സമ്മേളനം തുടങ്ങുക. ഇതിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി നീക്കം നടത്തുന്നുണ്ട്. ഡൽഹിയിലുള്ള ജ്യോതിരാദിത്യ സിന്ധ്യയുമായി പ്രശ്നപരിഹാരത്തിന് കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ടെങ്കിലും പരിഹാരം ഉടനുണ്ടാവില്ലെന്നാണ് സൂചന.

മധ്യപ്രദേശിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻപിടിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് 23 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെ 2018 ഡിസംബറിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു. പിന്നീട് പലതവണ കോൺഗ്രസ് സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. 230 അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസ് -114, ബിജെപി -107, ബി.എസ്‌പി -2, എസ്‌പി -1, സ്വതന്ത്രർ -നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP