Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 പ്രതിരോധിക്കാൻ "കൊറോണാസുരനെ" കത്തിച്ച് ജനങ്ങൾ: അസുരനൊപ്പം നിർഭയ കേസിലെ പ്രതികളുടെ കോലവും കത്തിച്ച് ആഘോഷമാക്കി ഗ്രാമം; വൈറസിൽ നിന്ന് രക്ഷനേടാൻ കൊറോണാസുരനെ കത്തിക്കുന്നതിലൂടെ സാധിക്കുമെന്ന് പ്രദേശവാസികൾ

കോവിഡ് 19 പ്രതിരോധിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലോകത്തെ ഭീതിയിലാഴ്‌ത്തി കൊവിഡ് 19 പടർന്നു പിടിക്കുമ്പോൾ വൈറസിനെ തുരത്താൻ വഴിപാടുമായി ജനങ്ങൾ. കൊറോണ വൈറസിന്റെ പ്രതിരൂപമായി കൊറോണാസുരന്റെ കോലം കത്തിച്ചും സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെയും കോലം കത്തിച്ച് ജനങ്ങൾ തെരുവിൽ ആചാരം നടത്തിയത്. ഹോളിക്കു ഒരു ദിവസം മുമ്പ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് ഹോളിക ദഹാൻ. ഈ ദിവസമാണ് കൊറോണയെ തുരത്താൻ കൊറാണാസുരന്റെ കോലം കത്തിച്ചത്.

മുംബൈയിലെ വറളിയിലായിരുന്നു വ്യത്യസ്ത വഴിപാടുമായി ജനങ്ങൾ എത്തിയത്. ആയിരകണക്കിന് ജനങ്ങളാണ് കൊറാണുസരനെ കത്തിക്കാൻ വറളിയിൽ ഒത്തുകൂടിയത്. ചിലർ നിർഭയ കേസിലെ പ്രതികളുടെ കോലമുണ്ടാക്കി കത്തിച്ചു. മാരകമായ കൊറോണ വൈറസിൽ നിന്ന് രക്ഷനേടാനാൻ കൊറോണാസുരനെ കത്തിക്കുന്നതിലൂടെ സാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. തിന്മക്ക് മുകളിൽ നന്മയുടെ വിജയമാഘോഷിക്കുന്ന ആഘോഷമാണ് ഹോളി. ഹോളിക ദഹൻ, ഹോളി മിലൻ എന്നീ പേരുകളിൽ രണ്ട് ദിവസമാണ് ആഘോഷം നടക്കുക. ഹോളി മിലൻ ദിവസമാണ് പരസ്പരം നിറം വാരിപൂശുകയും മധുര വിതരണം നടത്തുകയും ചെയ്യുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP