Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്പ്രീത് സിങിന്റെ മരണം: വിദ്യാർത്ഥി പരാതിപരിഹാര സെൽ കോളജ് അധികൃതരുടെ മൊഴിയെടുത്തു; കുട്ടികൾക്ക് ഹാജർ കുറവായതിന്റെ യഥാർഥ കാരണങ്ങൾ അദ്ധ്യാപകർ മനസിലാക്കണം; ഹാജർ ശതമാനത്തിലെ കുറവ് കോളേജിന് പരിഹരിക്കാൻ സാധിക്കുമായിരുന്നു; അദ്ധ്യാപകരുടെ മോശമായ പെരുമാറ്റമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഗവർണർക്ക് പരാതി നൽകി കുടുംബം; റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിക്കാനൊരുങ്ങി അന്വേഷണ സമിതി

ജസ്പ്രീത് സിങിന്റെ മരണം: വിദ്യാർത്ഥി പരാതിപരിഹാര സെൽ കോളജ് അധികൃതരുടെ മൊഴിയെടുത്തു; കുട്ടികൾക്ക് ഹാജർ കുറവായതിന്റെ യഥാർഥ കാരണങ്ങൾ അദ്ധ്യാപകർ മനസിലാക്കണം; ഹാജർ ശതമാനത്തിലെ കുറവ് കോളേജിന് പരിഹരിക്കാൻ സാധിക്കുമായിരുന്നു; അദ്ധ്യാപകരുടെ മോശമായ പെരുമാറ്റമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഗവർണർക്ക് പരാതി നൽകി കുടുംബം; റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിക്കാനൊരുങ്ങി അന്വേഷണ സമിതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിങ് ആത്മഹത്യചെയ്ത സംഭവത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥി പരാതി പരിഹാര സെൽ കോളജ് അധികൃതരിൽനിന്ന് ഹിയറിങ് പൂർത്തിയാക്കി. ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഗോഡ്‌വിൻ സാംരാജ്, ഇക്കണോമിക്‌സ് വിഭാഗം തലവൻ, ജസ്പ്രീതിന്റെ ക്ലാസിന്റെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

കോളേജ് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ്, ഡിപ്പാർട്ട്‌മെന്റ് മേധാവി, ക്ലാസ് ടീച്ചർ എന്നിവരിൽ നിന്ന് സമിതി വെവ്വേറെ മൊഴിയെടുത്തു. വിശദാംശങ്ങൾ കോളജ് അധികൃതർ രേഖാമൂലം സമിതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ കോളജ് അധികൃർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സമിതിയുടെ പ്രാഥമിക കണ്ടെത്തലെന്ന് സൂചന ലഭിക്കുന്നത്. എന്നാൽ, കുട്ടികൾക്ക് ഹാജർ കുറവായതിന്റെ യഥാർഥ കാരണങ്ങൾ കണക്കിലെടുക്കണം. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന പ്രത്യേക അപേക്ഷ സർവകലാശാല സെല്ലിലേക്ക് അയക്കണമായിരുന്നു. ജസ്പ്രീതിന് 67 ശതമാനം ഹാജരുണ്ടായിരുന്നു. ചട്ടപ്രകാരം 75 ശതമാനമാണ് വേണ്ടത്. 60 ശതമാനത്തിൽ കൂടുതലും 75 ശതമാനത്തിൽ കുറവുമാണെങ്കിൽ അതത് കോളജുകളിൽതന്നെ പരിഹരിക്കാവുന്നതാണെന്ന് സെൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഹാജർ കുറവായ 18 വിദ്യാർത്ഥികളിൽ പത്തുപേരും ഇക്കണോമിക്‌സ് വകുപ്പിലുള്ളവരായത് സംബന്ധിച്ചും കോളജിനോട് വിശദീകരണം തേടി. ഹാജർ വിഷയം കർശനമാക്കിയതെന്തിനാണെന്ന് സമിതി അംഗങ്ങൾ പ്രിൻസിപ്പലിനോട് ആരാഞ്ഞു. കഴിഞ്ഞ വർഷം ഹാജർ കുറഞ്ഞ ചിലരെ താൻ പരീക്ഷ എഴുതാൻ അനുവദിച്ചെന്ന് കാണിച്ച് വിദ്യാർത്ഥി സംഘടന സർവകലാശാലയിൽ പരാതി നൽകിയതിനാലാണ് കർശനമാക്കിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. സമിതി അംഗങ്ങൾ ഉടൻ വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന.

കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. ഷംസാദ് ഹുസൈൻ, എ.കെ. രമേഷ് എന്നീ സിൻഡിക്കേറ്റ് അംഗങ്ങൾ വൈകീട്ട് ജസ്പ്രീത് സിങ്ങിന്റെ വീട്ടിലെത്തി മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. വിദ്യാർത്ഥിയുടെ ദാരുണാന്ത്യം സർവകലാശാല ഗൗരവത്തിലാണ് കാണുന്നതെന്ന് കെ.കെ. ഹനീഫ പറഞ്ഞു. മാതാപിതാക്കൾ സമീപിച്ചപ്പോൾ അദ്ധ്യാപകൻ വംശീയ പരാമർശം നടത്തിയെന്ന പരാതി അന്വേഷിക്കും. ജസ്പ്രീതിന്റെ അടുത്ത സുഹൃത്തുക്കളുടെ മൊഴികൾ സമിതി രേഖപ്പെടുത്തു.

അതേസമയം, ജസ്പ്രീത് സിംഗിന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ഗവർണറെ നേരിൽ കണ്ട് കുടുംബം പരാതി നൽകിയിരിക്കുന്നത്. അദ്ധ്യാപകരുടെ മോശമായ പെരുമാറ്റമാണ് ജസ്പ്രീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഗവർണറോട് പറഞ്ഞു. പരാതി അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കുടുംബം. ജസ്പ്രീത് സിംഗിന്റെ പിതാവും സഹോദരിമാരുമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. അദ്ധ്യാപകരുടെ മോശമായ പെരുമാറ്റമാണ് ജസ്പ്രീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഗവർണറോട് പറഞ്ഞു. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്താനായി ഇടപെടണമെന്ന് കുടുംബം ഗവർണറോട് അഭ്യർത്ഥിച്ചു.

ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജസ്പ്രീതിന്റെ ക്ലാസ് ട്യൂട്ടറായ അദ്ധ്യാപകനോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയരായ അദ്ധ്യാപകരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തെ പരിഗണിച്ചാണ് അദ്ധ്യാപകനെതിരെ നടപടിയുണ്ടായതും. അവസാന വർഷ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായ ജസ്പ്രീത് സിങ് മോഹിത് ഒന്നിനാണ് ആത്മഹത്യ ചെയ്തത്. ഹാജർ കുറവായതിനാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചതിലുള്ള മനോവിഷമത്തിലാണു ജസ്പ്രീത് ജീവനൊടുക്കിയതെന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് അന്വേഷണത്തിന് കോളേജ് അധികൃതർ തയ്യാറായതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP