Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും 27കാരൻ; സ്വിറ്റ്‌സർലൻഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കൻ കാടുകളിലേക്ക് സിംഹത്തെ മേയിക്കാൻ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു

സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും 27കാരൻ; സ്വിറ്റ്‌സർലൻഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കൻ കാടുകളിലേക്ക് സിംഹത്തെ മേയിക്കാൻ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

സൗത്ത് ആഫ്രിക്ക: സ്വിറ്റ്‌സർലൻഡിലെ ജോലി ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കൻ കാടുകളിൽ സിംഹത്തെ മേയിക്കാൻ പോയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സിംഹവുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുമെല്ലാം സ്‌നേഹം പങ്കുവെയ്ക്കുന്നതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പാഞ്ഞടുക്കുന്ന സിംഹത്തെ കണ്ടാൽ ആരും ഒന്ന് പേടിച്ച് വിറയ്ക്കും എന്നാൽ സിംഹത്തെ മാറോടണയ്ക്കുകയും അവരുമായി സ്‌നേഹം പങ്കുവെയ്ക്കുകയുമാണ് ഈ 27കാരനായ യുവാവ ചെയ്യുന്നത്.

ഡീൻ ഷെൻഡിനാർ എന്ന യുവാവാണ് ജോലി ഉപേക്ഷിച്ച് സിംഹത്തെ മേയിക്കാൻ സൗത്ത് ആഫ്രിക്കയിലെത്തിയത്. മൂന്ന് കൂറ്റൻ സിംഹങ്ങൾക്കൊപ്പമാണ് ഡീൻ കളിക്കുന്നത്. ഡീനിനെ കാണുമ്പോൾ തന്നെ സിംഹങ്ങൾ വന്ന് ഇയാളുമായി കുത്തി മറിയുകയും സ്‌നേഹത്തടെ തലോടുന്നതുമെല്ലാം കാണാം. നല്ല രീതിയിൽ ബിസിനസ് ചെയ്ത് ജീവിച്ചയാളാണ് യുവാവ്. എന്നാൽ പിന്നീട് ജോലി ഉപേക്ഷിച്ച് സിംഹങ്ങൾക്കൊപ്പം ഫുൾ ടൈം സമയം ചെലവിടുകയാണ് ഈ ചെറുപ്പക്കാരൻ. ഇപ്പോൾ ഡീൻ സ്വന്തമായി നടത്തുന്ന സൗത്ത് ആഫ്രിക്കയിലെ ഒരു വൈൽഡ് ലൈഫ് സാങ്ച്വറിയിലാണ് ഉള്ളത്. ദിവസവും സിംഹവുമായുള്ള കളിചിരികളുടെ ഫോട്ടോ ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP