Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 20 ആയി: മലയാളിയുൾപ്പെടെ നിരീക്ഷണത്തിലുള്ളത് അറുനൂറിലധികം പേർ; രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം ഇരുപത് ആയതോടെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; പള്ളികളിലെ പ്രാർത്ഥനകൾക്ക് സമയ നിയന്ത്രണവും മതപഠന ക്ലാസും നിർത്തിവെച്ചു; കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രവാസികൾ അനിശ്ചിതത്വത്തിൽ

സൗദി അറേബ്യയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 20 ആയി: മലയാളിയുൾപ്പെടെ നിരീക്ഷണത്തിലുള്ളത് അറുനൂറിലധികം പേർ; രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം ഇരുപത് ആയതോടെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; പള്ളികളിലെ പ്രാർത്ഥനകൾക്ക് സമയ നിയന്ത്രണവും മതപഠന ക്ലാസും നിർത്തിവെച്ചു; കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രവാസികൾ അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 20 ആയി ഉയർന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അഞ്ച് പേർക്ക് കൂടി ആരോഗ്യ മന്ത്രാലയം അസുഖം സ്ഥിരീകരിച്ചത്. ഇതിൽ നാലു രോഗികളും സൗദിയിലെ കിഴക്കൻ പ്രവിശ്യയിലാണ്. ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നു ഇവർ. തിങ്കളാഴ്ച അസുഖം സ്ഥിരീകരിച്ചവരിൽ അഞ്ചാമത്തെയാൾ മക്കയിൽ ചികിത്സയിലാണ്. ഈജിപ്ഷ്യൻ പൗരനാണ് മക്കയിൽ ചികിത്സയിലുള്ളത്. അറുനൂറിലധികം പേരാണ് ഇതിനോടകം നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്.

വിദേശത്ത് വിനോദയാത്രക്ക് പോയ മലയാളിയുടെ പരിശോധനാ ഫലത്തിൽ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം ഇരുപതായതോടെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി സൗദി വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങൾ വഴി സൗദിയിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളിലെത്തിയ ഇന്ത്യക്കാരും ഇതോടെ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ച 20 ൽ പതിനാല് പേരോളംം ഉള്ളത് കിഴക്കൻ പ്രവിശ്യയിലെ ഖതീഫിലാണ്. തലസ്ഥാനമായ റിയാദിൽ ഇന്ന് ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദർശിച്ച യു.എസ് പൗരനാണ് റിയാദിൽ ചികിത്സയിലുള്ളത്. ഖത്തീഫിൽ ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നിൽ രണ്ട് പേർ ഇറാഖിൽ നിന്നെത്തിയ ബഹ്‌റൈൻ വനിതകളാണെന്നും റിപ്പോർട്ടുകളുണ്ട്.

കൊറോണ ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ ആളാണ് നാലാമത്തെയാൾ. ഭൂരിഭാഗം രോഗികളുമുള്ള ഖത്തീഫിലേക്ക് പ്രവേശനം നിരോധിച്ചതായി സൂചനയുണ്ട്. ഇവിടേക്ക് പോകുന്നവരെ തിരിച്ചു വിടുന്നുമില്ല. നിലവിൽ 600 പേരാണ് രാജ്യത്ത് നിരീക്ഷണത്തിൽ. ഇതിൽ 400 പേരുടെ സാമ്പിൾ ഫലങ്ങളും നെഗറ്റീവാണ്. വിദേശത്ത് പോയി വന്ന മലയാളിയും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഫലം നെഗറ്റീവാണെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു. ചൈനയടക്കം 15 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വദേശികൾക്കും വിദേശികൾക്കും രാജ്യം വിലക്കേർപ്പെടുത്തി. യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ലബനാൻ, സിറിയ, സൗത്തുകൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, തുർക്കി, ജർമനി ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങളിലേക്ക് സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും യാത്രാ വിലക്കുണ്ട്. ഇതുവഴി കണക്ഷൻ ഫ്‌ളൈറ്റുകളിലെത്തിയ മലയാളികളേയും തിരിച്ചയച്ചു. ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകളെല്ലാം വിമാനക്കമ്പനികൾ റദ്ദാക്കി. ജി.സി.സിയിലെ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കോടെ കൊറോണ ഭീതി വാണിജ്യ വ്യവസായ മേഖലയേയും ബാധിക്കുകയാണ്.

അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ പള്ളികളിലെ പ്രാർത്ഥനകൾക്കും സമയ നിയന്ത്രണം ഏർപ്പെടുത്തി. ബാങ്ക് വിളിച്ച് 10 മിനുട്ടിനകം നമസ്‌കാരം ആരംഭിക്കണം. വെള്ളിയാഴ്ചകളിലെ ജുമുഅ, ബാങ്ക് വിളിച്ച് 15 മിനുട്ടിനകം പൂർത്തിയാക്കണമെന്നും മതകാര്യവകുപ്പ് നിർദ്ദേശം നൽകി. രാജ്യത്ത് കോവിഡ് 19 രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പള്ളികളിലെ നമസ്‌കാരങ്ങൾക്കും മറ്റു ആരാധന കർമങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ബാങ്കിനും ഇഖാമത്തിനുമിടയിൽ 10 മിനുട്ടിലധികം ഇടവേള പാടില്ല. വെള്ളിയാഴ്ചകളിൽ ഖുത്ബ പ്രഭാഷണമുൾപ്പെടെ 15 മിനുട്ടിൽ കൂടാനും പാടില്ല. പുറത്ത് നിന്നുള്ള ഭക്ഷണ പദാർഥങ്ങൾ പള്ളികളിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്. പള്ളികളിലുള്ള ഭക്ഷണങ്ങൾ, ഈത്തപ്പഴം, ഉപയോഗിച്ച കപ്പ് തുടങ്ങിയവ നീക്കം ചെയ്യണമെന്നും പള്ളികളിൽ ഇഫ്താർ സംഘടിപ്പിക്കാനോ, ഭജനം ഇരിക്കാനോ (ഇഅ്തികാഫ്) അനുവാദമില്ലെന്നും മതകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആളുകൾ കൂട്ടത്തോടെ സംഘടിക്കാൻ സാധ്യതയുള്ള എല്ലാ മേഖലകളിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്.

രാജ്യത്തെ മുഴുവൻ മേഖലകളിലേയും പള്ളികൾ കേന്ദ്രീകരിച്ചു നടന്നുവരുന്ന 'തഹ്ഫീദുൽ ഖുർആൻ' ക്ലാസുകളും മതപഠന ക്ലസുകളും പ്രഭാഷണങ്ങളും പ്രബോധന പരിപാടികളും നിർത്തിവെച്ചു. മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. വിദ്യാർത്ഥികളുടെയും പള്ളികളിലെത്തുന്നവരുടെയും സുരക്ഷ കണക്കിലെടുത്താണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പള്ളികൾ കേന്ദ്രീകരിച്ച് വിവിധ ബോധവത്കരണ പരിപാടികളാണ് മതകാര്യ വകുപ്പിന് കീഴിൽ സംഘടിപ്പിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തെ ഭീതിയിലാഴ്‌ത്തി കൊവിഡ് 19 പടർന്നതോടെ 113,589 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മരണം 4000 കടന്നിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP