Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂരം കാണാനായി കൂട്ടുകാരോടൊപ്പം എത്തിയതിനിടെ സംഘർഷം: പരുക്കേറ്റ യുവാവിനെ കണ്ടെത്തിയത് വേബ്രിഡ്ജിനു സമീത്തെ വയലിൽ മരിച്ച നിലയിൽ; ആക്രമിച്ചത് ഇരുചക്ര വാഹനത്തിൽ എത്തിയവരെന്ന് ദൃക്‌സാക്ഷികൾ; മലബാർ സിമന്റ്‌സിലെ താൽക്കാലിക ജീവനക്കാരന്റെ മരണത്തിൽ ലക്കിടി സ്വദേശികൾക്ക് പങ്കെന്ന് പൊലീസ്

പൂരം കാണാനായി കൂട്ടുകാരോടൊപ്പം എത്തിയതിനിടെ സംഘർഷം: പരുക്കേറ്റ യുവാവിനെ കണ്ടെത്തിയത് വേബ്രിഡ്ജിനു സമീത്തെ വയലിൽ മരിച്ച നിലയിൽ; ആക്രമിച്ചത് ഇരുചക്ര വാഹനത്തിൽ എത്തിയവരെന്ന് ദൃക്‌സാക്ഷികൾ; മലബാർ സിമന്റ്‌സിലെ താൽക്കാലിക ജീവനക്കാരന്റെ മരണത്തിൽ ലക്കിടി സ്വദേശികൾക്ക് പങ്കെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്കിടി : പൂരം കഴിഞ്ഞു മടങ്ങുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പ് രാധാകൃഷ്ണന്റെ മകൻ രഘുവരൻ (21) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി പത്തിനു പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ലക്കിടി കൂട്ടുപാതയിലുണ്ടായ സംഘർഷത്തിൽ യുവാവിനു തലയ്ക്കു പരുക്കേറ്റത്. രക്ഷയ്ക്കായി ഓടിയ യുവാവിനെ ഇന്നലെ ലക്കിടി കൂട്ടുപാതയിലെ വേബ്രിഡ്ജിനു സമീത്തെ പിൻവശമുള്ള പാടത്ത്് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവർ നടന്നു പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ എത്തിയവരുമായാണു വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനുശേഷം രഘുവരനെ കാണാനില്ലെന്നു സുഹൃത്തുക്കൾ ഇന്നലെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണു സംസ്ഥാന പാതയോരത്തു ലക്കിടി കൂട്ടുപാതയ്ക്കു സമീപം വയലിൽ മരിച്ച നിലയിൽ കണ്ടത്. തലയ്ക്കും ശരീരത്തും മുറിവുകൾ ഉള്ള നിലയിലാണ് മൃതദേഹം.

ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേയ്ക്ക് കൈമാറി. ഷൊർണൂർ ഡിവൈഎസ്‌പി എൻ. മുരളീധരൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ലക്കിടി സ്വദേശികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. മലബാർ സിമന്റ്‌സിലെ താൽക്കാലിക ജീവനക്കാരനാണു രഘുവരൻ. അമ്മ: വിമല. സഹോദരി: രഞ്ജിത. ഒറ്റപ്പാലം പൊലീസും ഫോറൻസിക് വിഭാഗവും ഷൊർണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. യുവാവിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP