Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഡിഎഫിലെ കേരളാ കോൺഗ്രസിന്റെ പിളർപ്പിന് പിന്നാലെ എൽഡിഎഫിലെ കേരളാ കോൺഗ്രസിലും പിളർപ്പ്; ജനാധിപത്യ കേരള കോൺഗ്രസ് പിളരും; ഫ്രാൻസിസ് ജോർജ് പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിലേക്ക്; ഫ്രാൻസിസ് ജോർജിന്റെ സമനില തെറ്റിയെന്നും നീക്കം വ്യക്തി നേട്ടത്തിനെന്നും വിമർശിച്ച് ആന്റണി രാജു

യുഡിഎഫിലെ കേരളാ കോൺഗ്രസിന്റെ പിളർപ്പിന് പിന്നാലെ എൽഡിഎഫിലെ കേരളാ കോൺഗ്രസിലും പിളർപ്പ്; ജനാധിപത്യ കേരള കോൺഗ്രസ് പിളരും; ഫ്രാൻസിസ് ജോർജ് പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിലേക്ക്; ഫ്രാൻസിസ് ജോർജിന്റെ സമനില തെറ്റിയെന്നും നീക്കം വ്യക്തി നേട്ടത്തിനെന്നും വിമർശിച്ച് ആന്റണി രാജു

സ്വന്തം ലേഖകൻ

കോട്ടയം: യുഡിഎഫിൽ അനൂപ് ജേക്കബിന്റെ കേരളാ കോൺഗ്രസിൽ ഉണ്ടായ പിളർപ്പിന് പിന്നാലെ എൽഡിഎഫിലെ കേരളാ കോൺഗ്രസിലും പിളർപ്പ്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസാണ് പിളരുന്നത്. ഫ്രാൻസിസ് ജോർജും മുൻ എം പി വക്കച്ചൻ മറ്റത്തിലും ജോസഫ് പക്ഷത്തേക്ക് പോകാൻ തീരുമാനിച്ചു. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുക്കില്ല. ഫ്രാൻസിസ് ജോർജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആന്റണി രാജുവും കെ സി ജോസഫും എൽഡിഎഫിൽ തുടരുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ജോസഫുമായി ലയിക്കണമെന്ന് പൊതുവികാരം. ലയനവുമായി ബന്ധപ്പെട്ട് പാർട്ടി കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ഫ്രാൻസിസ് ജോർജിനെ ഒപ്പം കൂട്ടാൻ ജോസഫ് വിഭാഗം നേരത്തേ ശ്രമം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗവും അനൗപചാരിക ചർച്ചകൾ നടത്തി. ഫ്രാൻസിസ് ജോർജ് വിഭാഗവുമായി പ്രാരംഭ ചർച്ച നടത്തിയിരുന്നതായി പി.ജെ. ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ജോസ് കെ മാണിയുമായുള്ള അഭിപ്രായഭിന്നത മൂലമാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗം കേരള കോൺഗ്രസ് (എം) വിട്ട്, ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭാഗമായി നാലു സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചിരുന്നില്ല.

അതേസമയം ഫ്രാൻസിസ് ജോർജിന്റെ സമനില തെറ്റിയെന്ന് ആന്റണി രാജു പ്രതികരിച്ചു. ഫ്രാൻസിസ് ജോർജ് ഇപ്പോൾ ജനാധിപത്യ കേരളാ കോൺഗ്രസിന് പുറത്താണ്. ജോസഫ് ഗ്രൂപ്പിലേക്ക് പോകാനുള്ള നീക്കം വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ്. പാർട്ടിയിൽ ഭൂരിപക്ഷം പേരും എൽഡിഎഫിനൊപ്പമെന്നും ആന്റണി രാജു പറഞ്ഞു.

കേരള കോൺഗ്രസ് ജേക്കബ് നേതാവായിരുന്ന ജോണി നെല്ലൂരിനെയും കൂട്ടരെയും അടർത്തിയെടുത്ത ശേഷം പഴയ ശിഷ്യനായ ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും കൂടി സ്വന്തം പാളയത്തിൽ എത്തിക്കുന്നതോടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തൻ ആകാമെന്നുള്ള കണക്കു കൂട്ടലിലാണ് പി.ജെ ജോസഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP