Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുട്ടിശങ്കരൻ കുളിയിൽ ലയിച്ചു; ഭഗവതിയുടെ തിടമ്പേറ്റാൻ നെറ്റിപ്പട്ടവും അണിഞ്ഞിറങ്ങിയത് മാരുതി ഒമ്‌നി വാൻ

കുട്ടിശങ്കരൻ കുളിയിൽ ലയിച്ചു; ഭഗവതിയുടെ തിടമ്പേറ്റാൻ നെറ്റിപ്പട്ടവും അണിഞ്ഞിറങ്ങിയത് മാരുതി ഒമ്‌നി വാൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഉത്സവത്തിന് തിടമ്പേറ്റാൻ എത്തിച്ച ആന കുളിയിൽ ലയിച്ചതോടെ ഭഗവതിയുടെ തിടമ്പേറ്റാനുള്ള നിയോഗം ലഭിച്ചത് മാരുതി ഒമ്‌നി വാനിന്. പീച്ചി തുണ്ടത്ത് ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പേറ്റാനായിട്ടാണ് ചോപ്പീസ് കുട്ടിശങ്കരൻ എന്ന ആനയെ കഴിഞ്ഞ വെള്ളിയാഴ്‌ച്ച എത്തിച്ചത്. തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാൻ കനാലിൽ ഇറങ്ങിയ കുട്ടിശങ്കരൻ തിരിച്ച് കരക്ക് കയറാൻ തയ്യാറായില്ല. ഇതോടെയാണ് ആനയ്ക്ക് പകരം ഒമിനി വാനിൽ തിടമ്പേറ്റാൻ ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചത്.

പൊടിപ്പാറയിൽ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാൽ വെള്ളത്തിൽ ഇറക്കിയ ആന തിരികെ കയറാൻ കൂട്ടാക്കിയില്ല. രണ്ടര മണിക്കൂറോളം നേരം വെള്ളത്തിൽ തന്നെ കിടന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരിൽ രസിച്ചുകിടന്ന ആനയെ തിരിച്ച് കയറ്റാൻ പാപ്പാൻ ഏറെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 9 മണിക്ക് കുളിക്കാനിറങ്ങിയ ആന ഒരു മണിയോടെയാണ് കരയ്ക്ക് കയറിയത്.

തുടർന്ന്, വനം വകുപ്പുദ്യോഗസ്ഥർ ആനയ്ക്ക് ഉത്സവ എഴുന്നള്ളിപ്പിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ, നെറ്റിപ്പട്ടം അണിഞ്ഞ് ഭഗവതിയുടെ തിടമ്പുമേറ്റി ഒമിനി വാൻ എഴുന്നള്ളിപ്പിന് ഇറങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP