Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വരാതിരിക്കാൻ മദ്യം കഴിച്ചാൽ മതിയെന്ന വ്യാജവാർത്ത വിശ്വസിച്ചവർ കഴിച്ചത് വിഷമദ്യം; ഇറാനിൽ വ്യാജമദ്യം കഴിച്ച് മരിച്ചത് 27 പേർ; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 218 പേർ

കൊറോണ വരാതിരിക്കാൻ മദ്യം കഴിച്ചാൽ മതിയെന്ന വ്യാജവാർത്ത വിശ്വസിച്ചവർ കഴിച്ചത് വിഷമദ്യം; ഇറാനിൽ വ്യാജമദ്യം കഴിച്ച് മരിച്ചത് 27 പേർ; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 218 പേർ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: കൊറോണ പടർന്ന പിടിക്കുന്ന ഇറാനിൽ വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ വ്യാജമദ്യം കഴിച്ച 27 പേർ മരിച്ചു. മദ്യപിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്ന വ്യാജ വാർത്ത വിശ്വസിച്ചാണ് ഇവർ മദ്യം കഴിച്ചത്. എന്നാൽ, വിഷമദ്യം കഴിച്ചതോടെ കൊല്ലപ്പെടുകയായിരുന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ പടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിൽ 20 പേരും വടക്കൻ മേഖലയായ അൽബോർസിൽ 7 പേരുമാണ് വ്യാജമദ്യം കഴിച്ച് വിഷബാധയേറ്റ് മരിച്ചത്. ഇറാനിൽ സമ്പൂർണ മദ്യ നിരോധനമാണെങ്കിലും ചിലർ വ്യാജമദ്യമുണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ചിലർ വൻതോതിൽ മദ്യം നിർമ്മിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വ്യാജ മദ്യം കഴിച്ച് വിഷബാധയേറ്റ് 218 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ മദ്യം കഴിച്ചാൽ മതിയെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ഇവർ വ്യാജമദ്യം വാങ്ങി കുടിച്ചതെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് വ്യാജ വാർത്ത പ്രചരിച്ചതെന്ന് അൽബോർസ് ഡെപ്യൂട്ടി പ്രൊസിക്യൂട്ടർ മുഹമ്മദ് അഘായാരി പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ചൈന കഴിഞ്ഞാൽ കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. 7161 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 237 പേർ മരിക്കുകയും ചെയ്തു. മദ്യ ദുരന്തമുണ്ടായ ഖുസെസ്താനിൽ മാത്രം 16 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊറോണവൈറസ് ബാധിക്കാതിരിക്കാനെന്ന പേരിൽ നിരവധി വ്യാജ സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കേരളത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP