Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'വിജയ് മല്യ പതിവായി സോണിയാ ഗാന്ധിക്ക് വിമാനടിക്കറ്റുകൾ അയച്ചുകൊടുത്തിരുന്നു; രാഹുൽ ഗാന്ധിയാണ് നീരവ് മോദിയുടെ ബ്രൈഡൽ കളക്ഷൻ ഉദ്ഘാടനം ചെയ്തത്; റാണ കപൂറാണ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങൾ വാങ്ങിയത്'; അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബിജെപി; രാജ്യത്തെ എല്ലാ സാമ്പത്തിക കുറ്റങ്ങളിലും ഗാന്ധി കുടുംബത്തിന് വേരുകളുണ്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ

'വിജയ് മല്യ പതിവായി സോണിയാ ഗാന്ധിക്ക് വിമാനടിക്കറ്റുകൾ അയച്ചുകൊടുത്തിരുന്നു; രാഹുൽ ഗാന്ധിയാണ് നീരവ് മോദിയുടെ ബ്രൈഡൽ കളക്ഷൻ ഉദ്ഘാടനം ചെയ്തത്; റാണ കപൂറാണ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങൾ വാങ്ങിയത്'; അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബിജെപി; രാജ്യത്തെ എല്ലാ സാമ്പത്തിക കുറ്റങ്ങളിലും ഗാന്ധി കുടുംബത്തിന് വേരുകളുണ്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി. പാർട്ടി നേതാവ് അമിത് മാളവ്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാജ്യത്തെ എല്ലാ സാമ്പത്തിക കുറ്റങ്ങളിലും ഗാന്ധി കുടുംബത്തിന് വേരുകളുണ്ടെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. വിജയ് മല്യ പതിവായി സോണിയാ ഗാന്ധിക്ക് വിമാനടിക്കറ്റുകൾ അയച്ചുകൊടുത്തിരുന്നു. രാഹുൽ ഗാന്ധിയാണ് നീരവ് മോദിയുടെ ബ്രൈഡൽ കളക്ഷൻ ഉദ്ഘാടനം ചെയ്തത്. റാണ കപൂറാണ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങൾ വാങ്ങിയത്- മാളവ്യ ആരോപിച്ചു.

ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രംഗത്തെത്തി. യെസ് ബാങ്ക് തകർച്ചയിൽ പ്രധാനമന്ത്രിയും ധനമന്ത്രിയും എന്താണ് ഒരക്ഷരം മിണ്ടാത്തത്. എങ്ങനെയാണ് യെസ് ബാങ്ക് തകർന്നത്, ആരാണ് തകർച്ചക്ക് ഉത്തരവാദി, ബാങ്ക് തകർന്നപ്പോൾ സർക്കാർ ഉറങ്ങുകയായിരുന്നോ എന്നീ ചോദ്യങ്ങളും സുർജേവാല ഉന്നയിച്ചു. രാജീവ് ഗാന്ധിയിൽ നിന്ന ലഭിച്ച എംഎഫ് ഹുസൈന്റെ ചിത്രമാണ് 10 വർഷം മുമ്പ് പ്രിയങ്കാ ഗാന്ധി റാണ കപൂറിന് വിറ്റത്. വരുമാന നികുതി റിട്ടേണിൽ ഇക്കാര്യമെല്ലാം വ്യക്തമാക്കിയതാണ്. പ്രിയങ്കാ ഗാന്ധിക്കെതിരെയുള്ള ആരോപണം യഥാർത്ഥ സംഭവങ്ങളിൽ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും സുർജേവാല പ്രതികരിച്ചു.

2014 മാർച്ച് മുതൽ 2019 മാർച്ച് വരെ യെസ് ബാങ്കിന്റെ വായ്പ 55,000 കോടിയിൽ നിന്ന് 2.42 ലക്ഷം കോടിയായി ഉയർന്നു. നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് വർഷം വായ്പ ഇരട്ടിയായി വർധിച്ചു. എങ്ങനെയാണ് വായ്പാ തട്ടിപ്പ് 334 ശതമാനമായി ഉയർന്നത്. മോദിയും ബിജെപി നേതാക്കളും യെസ് ബാങ്ക് ഉടമയും തമ്മിലുള്ള ബന്ധമെന്താണെന്നും ചോദിച്ചു. ബാങ്ക് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുന്ന മാർച്ച് ആറിന് മൂന്ന് ദിവസം മുമ്പ് യെസ് ബാങ്ക് സ്പോൺസർ ചെയ്ത കോൺഫറൻസിൽ മോദി പങ്കെടുത്തെന്നും സുർജേവാല ആരോപിച്ചു.

അതിനിടെ വായ്പാ തട്ടിപ്പ് കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിനൊപ്പം ഭാര്യയെയും മകളെയും സിബിഐ പ്രതി ചേർത്തു. ഇരുവരെയും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കൂടുതൽ ചോദ്യം ചെയ്യും. റാണാകപൂറിന്റെയും തട്ടിപ്പിന് കൂട്ടുനിന്ന സ്വകാര്യകമ്പനിയുടേയും ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തി.ഡിഎച്ച്എഫ്എല്ലിന് 4,500 കോടിരൂപ വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്റെ കടലാസ് കമ്പനിയായ ഡോയ്റ്റ് അർബർ വെഞ്ചേസിലേക്ക് 600 കോടി രൂപ എത്തിയെന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഈ കടലാസ് കമ്പനിയുടെ ഉടമസ്ഥരിൽ റാണാ കപൂറിന്റെ മകൾ റോഷ്നി കപൂറും ഭാര്യ ബിന്ദു കപൂറുമുണ്ട്. ഇരുവരെയും സിബിഐ വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിക്കും.

സിബിഐ കേസെടുത്തതിന് പിന്നാലെ ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച റോഷ്നി കപൂറിനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഉത്തർപ്രദേശ് പവർ കോർപ്പറേഷനിലെ തൊഴിലാളികളുടെ പിഎഫ് തുക നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ നേരത്തെ തന്നെ സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എല്ലിന്. കള്ളപ്പണം വെളിപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലാണ് റാണാ കപൂർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP