Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറൊണ വൈറസ് ബാധയേൽക്കാതിരിക്കാൻ ഗോമൂത്രം കുടിച്ച് ബാബാ രാംദേവ് ആവശനിലയിലായോ; രാംദേവ് പൂർണ ആരോഗ്യവാനാണെന്നും വാർത്ത അസംബന്ധമാണെന്നും വക്താവ് തിജറാവാല; പ്രചരിക്കുന്നത് 2011ൽ കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രം; വിവാദ യോഗാ ഗുരുവിന്റെ ഫോട്ടോഷോപ്പ് ചിത്രത്തിന്റെപേരിൽ വൻ വിവാദം

കൊറൊണ വൈറസ് ബാധയേൽക്കാതിരിക്കാൻ ഗോമൂത്രം കുടിച്ച് ബാബാ രാംദേവ് ആവശനിലയിലായോ; രാംദേവ് പൂർണ ആരോഗ്യവാനാണെന്നും വാർത്ത അസംബന്ധമാണെന്നും വക്താവ് തിജറാവാല; പ്രചരിക്കുന്നത് 2011ൽ കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രം; വിവാദ യോഗാ ഗുരുവിന്റെ ഫോട്ടോഷോപ്പ് ചിത്രത്തിന്റെപേരിൽ വൻ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദ യോഗാ ഗുരു ബാബാ രാംദേവ് കൊറൊണ വൈറസ് ബാധയേൽക്കാതിരിക്കാൻ ഗോമൂത്രം കുടിച്ച് അവശനിലയിലായോ? ഡൽഹി എയിംസ് ആശുപത്രിയിൽ യോഗ ഗുരു ബാബാ രാംദേവിനെ പ്രവേശിപ്പിച്ചെന്ന് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് വ്യക്താമായി. ട്വിറ്ററിലും ഫേസ്‌ബുക്കിലുമാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ, ഫോട്ടോ 2011ലേതാണെന്ന് മാധ്യമങ്ങൾ നടത്തിയ പരിശോധനയിൽ വ്യക്തമായി.

2011ൽ കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എടുത്ത ചിത്രമാണ് പ്രചരിക്കുന്നത്. ബാബാ രാംദേവ് പൂർണ ആരോഗ്യവനാണെന്നും കൊറോണ വെറസിനെതിരെ ഗോമൂത്രം കുടിച്ച് അവശനായെന്ന വാർത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് പറഞ്ഞു. ബാബാ രാംദേവ് ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപ ദിവസങ്ങളിൽ രാംദേവ് പങ്കെടുത്ത വാർത്താചാനലുകളിലെ ചർച്ചയുടെ ചിത്രങ്ങളും വക്താവ് പങ്കുവെച്ചു.

നേരത്തെ കൊറോണവൈറസിനെ ചെറുക്കാൻ ഗോമൂത്രം കുടിച്ചാൽ മതിയെന്ന തരത്തിൽ വിവിധയാളുകൾ പ്രചാരണം നടത്തിയിരുന്നു.കൊറോണയെ തടയാൻ 'ഗോമൂത്ര' സത്കാരം സംഘടിപ്പിക്കാൻ ഹിന്ദുമഹാസഭ നടത്തിയ നീക്കം നേരത്തെ വിവാദമായിരുന്നു. സംഘടനാ പ്രസിഡന്റ് ചക്രപാണി മഹാരാജാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.ടീ പാർട്ടി നടത്തുന്നതു പോലെ ഗോമൂത്ര പാർട്ടി നടത്താൻ തീരുമാനിച്ചതായി ചക്രപാണി പറഞ്ഞു.

പശു തരുന്ന ഉത്പന്നങ്ങൾ കൊറോണയെ എങ്ങനെ പ്രതിരോധിക്കുമെന്ന് സത്കാരത്തിനെത്തുന്നവരെ ബോധ്യപ്പെടുത്തും. ഇതിനായി ഗോമൂത്ര കൗണ്ടറുകൾ ഉണ്ടാകുമെന്നും ചക്രപാണി പറഞ്ഞു. ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗർബത്തികളും ഇവിടെ വിതരണം ചെയ്യും. ഇത് ഉപയോഗിക്കുന്നതിലൂടെ കൊറോണ വൈറസ് ഇല്ലാതാകും. ജനങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ചക്രപാണി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ചക്രപാണി ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് ആദ്യ സത്കാരം സംഘടിപ്പിക്കുന്നത്. തുടർന്ന് രാജ്യത്തുടനീളം ഇത്തരം പാർട്ടികൾ നടത്തും. കൊറോണയെ തുടച്ചു നീക്കുന്നതിനുള്ള ദൗത്യത്തിൽ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നു. ഇതൊരു പുതിയ കാൽവയ്പായിരിക്കുമെന്നും ചക്രപാണി വ്യക്തമാക്കി. ചക്രപാണിയുടെ പ്രസ്താവന പരിഹാസത്തിനിടയാക്കിയിട്ടുണ്ട്.

കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമാണെന്ന് പറഞ്ഞ് ബിജെപി അസമിൽ നിന്നുള്ള ബിജെപി എംഎൽഎ സുമൻ ഹരിപ്രിയ നേരത്തേ രംഗത്തെത്തിയിരുന്നു. ചാണകം കത്തിക്കുമ്പോൾ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ടെന്നായിരുന്നു സുമന്റെ വാദം. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകത്തിനാകും. ഗോമൂത്രത്തിനും വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്നും സുമൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP