Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുർബാന മധ്യേ സമാധാനം ആശംസിക്കാൻ കൂപ്പുകൈ മതി; വിശുദ്ധ കുർബാന നാവിൽ നൽകുന്നതും ഒഴിവാക്കും; ക്രൂശിത രൂപത്തെ ചുംബിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം; കൊറോണയുടെ പശ്ചാത്തലത്തിൽ കെസിബിസി സർക്കുലറിൽ നിർദ്ദേശിക്കുന്നത് ആചാരങ്ങളിലെ സമഗ്രമായ പരിഷ്‌കരണം

കുർബാന മധ്യേ സമാധാനം ആശംസിക്കാൻ കൂപ്പുകൈ മതി; വിശുദ്ധ കുർബാന നാവിൽ നൽകുന്നതും ഒഴിവാക്കും; ക്രൂശിത രൂപത്തെ ചുംബിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം; കൊറോണയുടെ പശ്ചാത്തലത്തിൽ കെസിബിസി സർക്കുലറിൽ നിർദ്ദേശിക്കുന്നത് ആചാരങ്ങളിലെ സമഗ്രമായ പരിഷ്‌കരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തു കൊറോണ വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുർബാനയിലും ആരാധനാ രീതിയിലും സമഗ്രവും പ്രകടവുമായ മാറ്റങ്ങളാണ് കെസിബിസി നിർദ്ദേശിച്ചിരിക്കുന്നത്. കാലങ്ങളായി പിന്തുടർന്ന വരുന്ന ആചാരങ്ങൾ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുറച്ച് കാലത്തേക്ക് മാറ്റുകയാണ് എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. വിശ്വാസികൾ പരസ്പരം സമാധാനം ആശംസിക്കുന്നതിനായി കുർബാന മധ്യേ കൈകളിൽ ചേർത്ത് പിടിക്കുന്നതിന് പകരം കൈകൾ കൂപ്പി സമാധാനം ആശംസിക്കാനാണ് നിർദ്ദേശം. വിശുദ്ധ കുർബാന നാവിൽ നൽകുന്നതിനു പകരം കൈകളിൽ നൽകണമെന്നും നിർദ്ദേശമുണ്ട്.

ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു. ദുഃഖവെള്ളിയിൽ തിരുകർമ്മങ്ങൾ അവസാനിക്കുന്ന ഘട്ടത്തിൽ ക്രൂശിതരൂപം ചുംബിക്കുന്ന പതിവുണ്ട്. പകരം വിശ്വാസികളെ കുരിശ് ഉയർത്തി ആശീർവദിച്ചാൽ മതി. ഇനി കുരിശുരൂപത്തിന് അടുത്തെത്തി വണങ്ങണമെന്ന് നിർബന്ധമുള്ളവർ നിരയായി വന്ന് കുരിശുരൂപത്തിന് സമീപം നിന്ന് കുമ്പിട്ട ശേഷം മടങ്ങണം. വിശുദ്ധ കുർബാന വിശ്വാസികൾക്ക് നൽകുന്നതിനു മുൻപ് വൈദികൻ/സഹശുശ്രൂഷകൾ കൈകൾ കഴുകി ശുദ്ധമാക്കണം. പള്ളികളിൽ വച്ചിരിക്കുന്ന ഹന്നാൻ വെള്ളം നീക്കം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഇതെല്ലാം താത്ക്കാലിക ക്രമീകരണങ്ങളാണെന്നും സമയബന്ധിതമായി അവ പുനപരിശോധിക്കുമെന്നും കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് വ്യക്തമാക്കിയിരുന്നു. ഈസ്റ്റർ വരെ ഈ നിർദ്ദേശങ്ങൾ പാലിക്കണം. ഇടവകയിലെ ഏതെങ്കിലൂം ഒരംഗത്തിന് കൊറോണ ബാധിച്ചതായി കണ്ടെത്തിയാൽ പള്ളിയിലെ എല്ലാവിധ യോഗങ്ങളും നിർത്തിവയ്ക്കണം. വൈദികർക്കും സ്ഥാപനമേധാവികൾക്കും നൽകിയ സർക്കുലറിലാണ് കർദിനാൾ ഗ്രേഷ്യസ് ഇക്കാര്യങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് കേരളത്തിലും പാലിക്കാനാണ് കെ.സി.ബി.സി നിർദ്ദേശം.

രോഗം ബാധിച്ചവരേയും നിരീക്ഷണത്തിലായിരിക്കുന്നവരേയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരേയും പ്രാർത്ഥനയിൽ ഓർക്കണമെന്നും കൂടുംബങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും ഇടവക സന്യാസ ഭവനങ്ങളിലും കൊറോണ വൈറസ് ബാധയിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രാർത്ഥന ചൊല്ലണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP