Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുഡാൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം ഉണ്ടായത് ഓഫീസിലേക്കുള്ള യാത്രക്കിടെ; അബ്ദുള്ള ഹംദോക്ക് രക്ഷപെട്ടത് തലനാരിഴക്ക്

സുഡാൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം ഉണ്ടായത് ഓഫീസിലേക്കുള്ള യാത്രക്കിടെ; അബ്ദുള്ള ഹംദോക്ക് രക്ഷപെട്ടത് തലനാരിഴക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഖാർത്തൂം: വധശ്രമത്തിൽ നിന്നും സുഡാൻ പ്രധാനമന്ത്രി രക്ഷപെട്ടത് തലനാരിഴക്ക്. തലസ്ഥാന നഗരമായ ഖാർത്തൂമിൽവച്ചാണ് അബ്ദുള്ള ഹംദോക്കിന്റെ വാഹനവ്യൂഹത്തിന് നേരേ ബോംബാക്രമണമുണ്ടായത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സ്ഫോടനത്തിൽ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഭാഗികമായി തകർന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായും സുഡാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുതിർന്ന സാമ്പത്തിക വിദഗ്ധനായ അബ്ദുള്ള ഹംദോക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് സുഡാനിലെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ജനാധിപത്യവാദികളുടെ നിരന്തരമായ പ്രക്ഷോഭത്തെ തുടർന്നാണ് മുപ്പതുവർഷത്തോളം സുഡാനിലെ ഏകാധിപതിയായിരുന്ന ഒമർ അൽ ബാഷിറിനെ സൈന്യം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാൽ അതിനുശേഷം ഭരണം സൈന്യം ഏറ്റെടുത്തതോടെ വീണ്ടും പ്രതിഷേധങ്ങളുണ്ടായി.

ഇതിനുപിന്നാലെയാണ് സൈനികരിൽനിന്നും പൗരന്മാരിൽനിന്നും തിരഞ്ഞെടുത്ത ഒരു പരമാധികാരസമിതി ഭരണം ഏറ്റെടുത്തത്. സൈന്യത്തിനും പൗരന്മാരുടെ പ്രതിനിധികൾക്കും തുല്യപ്രാധാന്യമുള്ള ഈ സമിതിയാണ് സാമ്പത്തിക വിദഗ്ധനായ അബ്ദുള്ള ഹംദോക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടുന്ന വേളയിലായിരുന്നു അബ്ദുള്ള ഹംദോക്ക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP