Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരിക്കലും മടുക്കാത്ത പ്രണയത്തിന് അടിപ്പെട്ട യുവതി ഒളിച്ചോടിയത് അഞ്ച് കാമുകന്മാർക്കൊപ്പം; ഓരോ തവണയും രജനിയെ പൊലീസ് കണ്ടെത്തുന്നത് വീട്ടുകാരുടെ പരാതിയെ തുടർന്ന്; രണ്ട് മക്കളുടെ അമ്മ അഴിക്കുള്ളിലായത് അഞ്ചാമത്തെ കാമുകനൊപ്പം റാന്നിയിലെ വാടകവീട്ടിൽ മധുവിധു ആഘോഷിക്കവെ; പ്രായപൂർത്തിയാകാത്ത മക്കളെ മറന്ന് പ്രണയിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ഒരിക്കലും മടുക്കാത്ത പ്രണയത്തിന് അടിപ്പെട്ട യുവതി ഒളിച്ചോടിയത് അഞ്ച് കാമുകന്മാർക്കൊപ്പം; ഓരോ തവണയും രജനിയെ പൊലീസ് കണ്ടെത്തുന്നത് വീട്ടുകാരുടെ പരാതിയെ തുടർന്ന്; രണ്ട് മക്കളുടെ അമ്മ അഴിക്കുള്ളിലായത് അഞ്ചാമത്തെ കാമുകനൊപ്പം റാന്നിയിലെ വാടകവീട്ടിൽ മധുവിധു ആഘോഷിക്കവെ; പ്രായപൂർത്തിയാകാത്ത മക്കളെ മറന്ന് പ്രണയിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: കാമുകനൊപ്പം ഒളിച്ചോടിയതിന് അറസ്റ്റിലായ രജനി പ്രണയവും ഒളിച്ചോട്ടവും പതിവാക്കിയ വിരുത. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്ന് മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടിയ 36കാരിയായ യുവതിയെ ചെങ്ങന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

പ്രണയവും ഒളിച്ചോട്ടവും രജനിക്ക് പുത്തരിയല്ല. ഇതിനകം അഞ്ച് തവണയാണ് യുവതി ഒളിച്ചോടിയത്. 2015ൽ ആയിരുന്നു യുവതിയുടെ അവസാന ഒളിച്ചോട്ടം. അന്ന് ഇവരെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നായിരുന്നു. ഓരോ തവണയും വ്യത്യസ്തരായ കാമുകന്മാർക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടിയിരുന്നത്. ഫോണിലൂടെയും നേരിട്ടും ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും ആ സൗഹൃദം പ്രണയമായി വളർത്തുകയുമാണ് യുവതിയുടെ രീതി.

പ്രണയം എല്ലിൽ പിടിക്കുന്നതോടെ ഒരുമിച്ച് ജീവിക്കണം എന്ന ഡിമാൻഡ് കാമുകന് മുന്നിൽ വെക്കും. കാമുകനും ഇതിന് തയ്യാറായാൽ പിന്നെ വീടും കുഞ്ഞും ഒന്നും രജനിക്ക് പ്രശ്‌നമല്ല. എല്ലാം ഉപേക്ഷിച്ച കാമുകനൊപ്പം പോകും. പരാതിയുമായി വീട്ടുകാർ എത്തുന്നതോടെ കേരള പൊലീസ് രജനിയെ അന്വേഷിച്ചിറങ്ങും. കണ്ടെത്തി വീട്ടിലെത്തിക്കും. ഇത്തവണയും കാമുകനൊപ്പം പോയി വീട് വാടകക്കെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു രജനി.

ഏറ്റവും പുതിയ കാമുകനോടും ഒരുമിച്ച് താമസിക്കണം എന്ന ഡിമാൻഡാണ് യുവതി വെച്ചത്. കാമുകനും ഇതിന് തയ്യാറായതോടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളേയും ഭർത്താവിനെയും ഉപേക്ഷിച്ച് രജനി കാമുകനൊപ്പം ഇറങ്ങി. ഈ മാസം രണ്ടാം തീയതി ആയിരുന്നു രജനി കാമുകനൊപ്പം പോയത്. റാന്നിയിൽ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീടെടുത്ത് താമസവുമായി. ഭാര്യയെ കാണാതായതോടെ ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഭർത്താവ് ഗിരീഷ് കുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്. ഇതിനോടകംഅഞ്ചുതവണ യുവതി പലരോടൊപ്പം ഒളിച്ചോടി പാർത്തിരുന്നതായി പൊലീസ് പറഞ്ഞു. എസ്‌ഐ ബിജു, എഎസ്‌ഐ ജോൺ പി. സാം, എഎസ്‌ഐ അജിത്, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ രാജി, മായ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ പോക്‌സോ ആക്ടും, ജുവൈനൽ ജസ്റ്റിസ് ആക്ടും ചുമത്താൻ തുടങ്ങിയതോടെയാണ് കമിതാക്കളെല്ലാം കുടുങ്ങിയത്. മക്കളെ കളഞ്ഞ് ഒളിച്ചോടുന്നവരെ പിടികൂടിയാൽ നേരത്തെ സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ പോക്‌സോ-ജുവൈനൽ ജസ്റ്റിസ് ആക്ടുകൾ ചുമത്താൻ ആരംഭിച്ചതോടെ പിടിയിലായവരെല്ലാം നേരെ ജയിലിൽ പോകുന്ന സ്ഥിതിയാണുള്ളത്.

മക്കളെ മറന്ന് കാമുകനോടൊപ്പം കടക്കുന്ന വീട്ടമ്മമാരെ കുരുക്കാൻ പൊലീസ് നടപടി തുടങ്ങി. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലോളം കേസുകളിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് ചുമത്തി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത്തരം കേസുകളിൽ നേരത്തെ സ്ത്രീകളെ പിടികൂടിയാൽ സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പോക്സോ ചുമത്താൻ ആരംഭിച്ചതോടെ പിടിയിലായവർ എല്ലാം ജയിലിലായി. കുട്ടികൾക്കുനേരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ ഉണ്ടായാലാണ് നേരത്തെ പൊക്സോ ചുമത്തിയിരുന്നത്. ചില കേസുകളിൽ മാതാവിനെതിരെയും പൊക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. വിവാഹിതരായവരുടെ ഒളിച്ചോട്ടം കൂടുന്നുവെന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ മിക്ക സംഭവങ്ങളിലും ജുവൈനൽ ജസ്റ്റിസ് ആക്ടോ, പോക്‌സോ ആക്ടോ ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP