Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങൾ: ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ മൃഗ സംരക്ഷണ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ; കൊന്നൊടുക്കുന്ന വളർത്തുപക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം; രോഗബാധിത പ്രദേശങ്ങളിൽ ഇതുവരെ കൊന്നൊടുക്കിയത് 1700 പക്ഷികളെ

നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങൾ: ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ മൃഗ സംരക്ഷണ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ; കൊന്നൊടുക്കുന്ന വളർത്തുപക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം; രോഗബാധിത പ്രദേശങ്ങളിൽ ഇതുവരെ കൊന്നൊടുക്കിയത് 1700 പക്ഷികളെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പക്ഷിപ്പനി പടർന്നുപിടിച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, വേങ്ങേരി മേഖലകളിൽ പക്ഷികളെ കൊല്ലുന്ന നടപടികൾ തുടരുകയാണ്. രണ്ടാം ദിവസമായ ഇന്ന് ഊർജിതമായ രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിച്ചു. 24 ടീമുകളെയാണ് ഇന്ന് വിവിധ പ്രദേശങ്ങളിൽ പക്ഷികളെ കൊല്ലുന്നതിനായി നിയോഗിച്ചിട്ടുള്ളത്.

അതേസമയം, ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളർത്തുപക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതായി ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലെയും വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലുള്ള 1700 പക്ഷികളെ പക്ഷിപ്പനി ദ്രുതകർമ്മസേന കൊന്നു. അവയെ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികൾ തുടങ്ങിയവയെയാണ് കൊന്നൊടുക്കിയത്. ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു.

വാർഡുകൾ തോറും ദ്രുതകർമ്മസേനയെ വിന്യസിച്ചാണ് ശേഖരണം നടത്തിയത്. പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എന്നിവർ നേതൃത്വം നൽകി. വേങ്ങേരിയിലയും വെസ്റ്റ് കൊടിയത്തൂരിലെയും സൂക്ഷ്മനിരീക്ഷണ പ്രദേശങ്ങളിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും മാംസ വ്യാപാരം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മൃഗ സംരക്ഷണ - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് പ്രശ്നബാധിത പ്രദേശത്തെ വീടുകൾ കയറി ഇറങ്ങി പക്ഷികളെ ശേഖരിക്കുകയും പിന്നീട് കൊന്നൊടുക്കുകയും ചെയ്യും. ആദ്യ ദിനമായ ഇന്നലെ നടപടിക്രമങ്ങൾ സാവധാനമാണ് മുന്നോട്ടുപോയത്. രോഗമില്ലാത്ത പക്ഷികളെ കൊല്ലുന്നത് തദ്ദേശീയരായ ആളുകൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ രണ്ടാം ദിവസമായ ഇന്ന് ഊർജിതമായ രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്. മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അവലോകന യോഗം ചേർന്നു.

രണ്ട് ദിവസം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനം. കൂടുതൽ പേരെ ഉൾക്കൊള്ളിച്ച് പുതിയ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കാനും തീരുമാനിച്ചു. അതേസമയം മലപ്പുറത്തും മൃഗസംരക്ഷണ -ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു .അവശ്യമായി വന്നാൽ സ്വീകരിക്കേണ്ട മുന്നെരുക്കങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP