Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷിക്കാഗോയിൽ കെവിൻ ഓലിക്കലിന്റെ പ്രചാരണത്തിന് ശക്തി പകരുവാൻ മലയാളി കൂട്ടായ്മയുടെ ഭവന സന്ദർശനം 14 ന്

ഷിക്കാഗോയിൽ കെവിൻ ഓലിക്കലിന്റെ പ്രചാരണത്തിന് ശക്തി പകരുവാൻ മലയാളി കൂട്ടായ്മയുടെ ഭവന സന്ദർശനം  14 ന്

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: ഇല്ലിനിനോയ് സ്റ്റേറ്റ് അസംബ്‌ളിയിലേക്ക് മത്സരിക്കുന്ന കെവിൻ ഓലിക്കലിന്റെ മാർച്ച് 17 ലെ പ്രൈമറി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരുവാനായി മലയാളി കൂട്ടായ്മ രംഗത്ത്. ഷിക്കാഗോയിലെ മലയാളായി സമൂഹത്തിൽ നിന്നും രാഷ്ട്രീയ, മത, സംഘടനാ വിത്യാസങ്ങൾക്ക് അതീതമായി ഒരുമിച്ചു ചേർന്ന് കൊണ്ട്, തെരെഞ്ഞെടുപ്പ് കമ്മറ്റിയോടൊപ്പം കെവിൻ മത്സരിക്കുന്ന മണ്ഡലത്തിലെ പരമാവധി എല്ലാ ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരുടെയും ഭവനങ്ങ ഭവനങ്ങൾ സന്ദർശികൊണ്ടു കെവിന് പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടുള്ള സ്റ്റിക്കർ പതിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ നീണ്ടു നിൽക്കുന്ന ഈ പ്രചാരണ പരിപാടിക്ക് വേണ്ടി ഇതിനകം തന്നെ രണ്ടു ബസ്സുകൾ നിറയെ ആളുകൾ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതൽ ആളുകൾ വരുന്നതനുസരിച്ച് കൂടുതൽ വാഹന സൗകര്യം ഒരുക്കികൊണ്ട് മലയാളി സമൂഹത്തിന്റെ കൂട്ടായ്മ വിളിച്ചോതുന്ന ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കുവാൻ വേണ്ടി തെരെഞ്ഞെടുപ്പ് കമ്മറ്റി തയ്യാറെടുക്കുകയാണ്. കുഞ്ഞച്ചൻ കൊച്ചുവീട്ടിലിന്റെയും ടോമി മേതിപ്പാറയുടെയും നേതൃത്വത്തിലാണ് മാർച്ച് 14 ലെ അവസാന വട്ട പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. കെവിന്റെ നിശ്ചയ ദാർഢ്യത്തിനും കഠിനാധ്വാനത്തിനും മലയാളി സമൂഹം നൽകുന്ന പിന്തുണയുടെ ഉദാഹരണമായി ഈ നീക്കം മാറും എന്ന് തെരെഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി ശ്രീ ടോമി മേതിപ്പാറ അറിയിച്ചു. മാർച്ച് 17 ലെ പ്രൈമറി തെരെഞ്ഞെടുപ്പിൽ ഡിമോക്രറ്റിക് നോമിനേഷൻ സ്വന്തമാക്കി ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്കുള്ള ഒരു മലയാളിയുടെ കാൽവെയ്‌പ്പിന് കരുത്തുപകരുവാൻ മലയാളി സമൂഹം കൂടെയുണ്ട് എന്നുള്ള യാഥാർഥ്യം ചാരിതാർഥ്യം പകരുന്ന ഒന്നാണ് എന്ന് കെവിന്റെ പിതാവ് ജോജോ ഓലിക്കൽ പ്രതികരിച്ചു. ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങുന്ന മലയാളി സമൂഹത്തോടും ഇത് കോർഡിനേറ്റ ചെയ്യുന്ന കുഞ്ഞച്ചൻ കൊച്ചുവീട്ടിൽ, ടോമി മേതിപ്പാറ, സന്തോഷ് കുര്യൻ, ആന്റണി വെള്ളുക്കുന്നേൽ, ബെറ്റി കൊച്ചുവീട്ടിൽ, ബീന കൊച്ചുവീട്ടിൽ, ഡെയ്സി റോയി, അനിതാ കുര്യൻ, മോനു വർഗ്ഗീസ് തുടങ്ങിയവരോടുമുള്ള നന്ദി അദ്ദേഹം കെവിനെ പ്രതിനിധീകരിച്ച് അറിയിച്ചു. കഴിഞ്ഞ വർഷവാസനത്തിന് മുൻപായി തന്നെ ലക്ഷ്യമിട്ടിരുന്ന ഒരു ലക്ഷം ഡോളർ സമാഹരിച്ചിരുന്നു എങ്കിൽ പ്രൈമറി തെരെഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ സമാഹരിച്ച തെരെഞ്ഞെടുപ്പ് ഫണ്ട് രണ്ടു ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഇതിനകം തന്നെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും പിന്തുണ കെവിന് ലഭിച്ചു കഴിഞ്ഞു.

ഷിക്കാഗോയിലെ 40th & 50th വാർഡുകളും സ്‌കോക്കി, മോർട്ടൻഗ്രോവ്, ലിങ്കൻവുഡ് സബർബുകളും അടങ്ങുന്ന ഇല്ലിനോയി സ്റ്റേറ്റിന്റെ 16th വാർഡാണ് കെവിന്റെ മത്സരവേദി. മുപ്പത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ജോജോ & സൂസൻ ദമ്പതികളുടെ മകനായ കെവിൻ നൈൽസ് നോർത്ത് ഹൈസ്‌കൂളിൽ നിന്നും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയതിന് ശേഷം, അമേരിക്കൻ രാഷ്ട്രര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കടന്നുവന്ന വ്യക്തിയാണ്. സ്റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോൺറോയിയുടെ ഡിസ്ട്രിക് ഡയറക്ടർ ആയി സേവനം ചെയ്തിട്ടുള്ള കെവിൻ ഇൻഡോ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസഷന്റെ ( IADO ) എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ്. അതോടൊപ്പം വർഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരോടൊപ്പം അമേരിക്കൻ സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും അതോടൊപ്പം മലയാളി സമൂഹത്തിൽ യുവജനങ്ങൾക്ക് അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാകുവാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

മാർച്ച് 17 ലെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി മലയാളി സമൂഹത്തിലെ നിരവധി വ്യക്തികൾ ഇതിനകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായ ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പിൽ തങ്ങളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം സഹകാരികളാകുവാനും ഇല്ലിനോയി സംസ്ഥാനത്തിന്റെ ചരിത്രത്താളുകളിൽ ആദ്യമായി ഒരു സൗത്ത് ഏഷ്യൻ വംശജനെ ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്ക് എത്തിക്കുവാനുള്ള ഈ നിർണ്ണായക ദൗത്യത്തിൽ പങ്കാളികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായിടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ടോമി മെതിപ്പാറ - 773-405-0411

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP