Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു.. അയാളുടെ ഭാര്യ പറഞ്ഞു 'ഫെബ്രുവരി 30'.. അയാൾ പറഞ്ഞു 'അല്ല ജനുവരി 30'ന്; നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടിയും; ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നുവെന്ന കാര്യവും പറഞ്ഞതോടെ ഒപിയിൽ കിളി പാറി; കടുത്ത പനിമായി എത്തിയ ആൾ ഖത്തറിലേക്ക് മടങ്ങി; വിമാനത്താവളത്തിൽ എന്താണ് നടക്കുന്നതെന്ന് ഡോക്ടർ ഷിനു ശ്യാമളൻ

എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു.. അയാളുടെ ഭാര്യ പറഞ്ഞു 'ഫെബ്രുവരി 30'.. അയാൾ പറഞ്ഞു 'അല്ല ജനുവരി 30'ന്; നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടിയും; ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നുവെന്ന കാര്യവും പറഞ്ഞതോടെ ഒപിയിൽ കിളി പാറി; കടുത്ത പനിമായി എത്തിയ ആൾ ഖത്തറിലേക്ക് മടങ്ങി; വിമാനത്താവളത്തിൽ എന്താണ് നടക്കുന്നതെന്ന് ഡോക്ടർ ഷിനു ശ്യാമളൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടുത്ത പനിക്ക് ചികിത്സ തേടിയ ആൾ ഖത്തറിലേക്ക് മടങ്ങിപ്പോയെന്ന് വിവരം ലഭിച്ചെന്ന് ഡോക്ടർ ഷിനു ശ്യാമളൻ. അളിയനാണ് ഇക്കാര്യം അറിയിച്ചതെന്നും ഡോക്ടർ ഫേസ്‌ബുക്കിൽ കുറിച്ചു. നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാൻ വിമാനത്താവളത്തിൽ അനുവദിക്കുമോ എന്ന് ഡോക്ടർ ചോദിക്കുന്നു. ജനുവരി അവസാനം നാട്ടിൽ വന്ന ഇയാൾ കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി-ആഗ്ര സന്ദർശിച്ചിരുന്നു. കടുത്ത പനിയുള്ള ആൾ ഇന്ന് നാട് വിട്ടു പോയെന്നാണ് അറിഞ്ഞത്. വിമാനത്താവളത്തിൽ എന്താണ് പരിശോധിക്കുന്നതെന്നും ഡോക്ടർ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം ഡോക്ടറെ കാണാൻ എത്തിയ ഇവർ പറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയിരുന്നുവെന്നാണ് ഷിനു ശ്യാമളൻ പറയുന്നത. ഇതേക്കുറിച്ചു വിശദീകരിച്ചു ഇന്നലെ ഡോ. ഷിനു പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് ഖത്തറിലേക്ക് പോയ വിവരം അവർ പങ്കുവെച്ചത്.

ഡോ. ഷിനു ശ്യാമളൻ ഇന്നലെയിട്ട പോസ്റ്റ് ഇങ്ങനെ:

ഖത്തറിൽ നിന്ന് നാട്ടിൽ വന്ന ഒരാൾ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കിൽ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി.

രണ്ടു ദിവസം മുൻപ് അയാൾ ഏതോ സർക്കാർ ആശുപത്രിയിൽ പോയിരുന്നു എന്നു പറഞ്ഞു.

എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു.
അയാളുടെ ഭാര്യ പറഞ്ഞു 'ഫെബ്രുവരി 30'

അയാൾ പറഞ്ഞു 'അല്ല ജനുവരി 30'.

ഫെബ്രുവരി 30 തീയതി പറഞ്ഞപ്പോൾ സംശയം തോന്നി.

ഇഞ്ചക്ഷൻ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാൾ കാണിക്കുവാൻ വന്നത്. ഇഞ്ചക്ഷൻ എടുത്തു പനി മാറില്ലെന്ന് ഞാൻ പറഞ്ഞു.

നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ?

ഇല്ല എന്ന് മറുപടി.

അവർ കുറച്ചു ദിവസം മുൻപ് ഫ്‌ളൈറ്റിൽ ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു.

ഒ. പി. യിൽ പാതി കിളി പോയെങ്കിലും. അഡ്രസ് ചോദിച്ചപ്പോൾ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതൽ ഒന്നും അയാൾ പറഞ്ഞില്ല.

ഞാൻ പറഞ്ഞെങ്കിലും അയാൾക്ക് ആരോഗ്യ വകുപ്പിൽ അറിയിക്കുവാൻ ഇപ്പോഴും താൽപര്യമില്ല
നാളെ ഫ്‌ളൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോൺ നമ്പർ തന്നില്ല. അയാൾ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .

കിട്ടിയത് അയാൾ വന്ന വണ്ടി നമ്പർ ആണ്.

ഞാനിത് എഴുതുന്നത് അയാൾ പറഞ്ഞ തീയതി 'ജനുവരി 30' സത്യമാണോ എന്ന് സംശയം ഉള്ളതുകൊണ്ടാണ്. 30 ശെരിയാണെങ്കിൽ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്.

അയാൾ പോയ സർക്കാർ ആശുപത്രിയിൽ അയാൾ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവർ മുതൽ അയാൾ സഞ്ചരിച്ച വഴികളിൽ ഒക്കെ എത്ര പേർ. ഞാൻ അതിൽ ഒരാൾ മാത്രം. നാലു മണിക്കൂറായി ടെൻഷനുണ്ട്.

എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പിൽ കൊടുത്തിട്ടുണ്ട്. അയാൾ നാളെ ഖത്തറിൽ പോകും മുൻപ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളതുകൊണ്ട് ഇതിവിടെ എഴുതുന്നു.

ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാൾ നാട്ടിൽ വന്നത് ജനുവരി 30 ആണോ?

അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികൾ സ്വീകരിക്കുക.എത്ര പേർ ഇതുപോലെ (പത്തനംതിട്ടയിൽ മൂന്ന് പേർ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്ന് കൈയും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.

ഡോ. ഷിനു
8/3/2020

ഈ പോസ്റ്റിനോട് വലിയ പ്രതികരണമാണ് ആളുകളിൽ നിന്നും ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഈയാളെ കുറിച്ചുള്ള വിവരങ്ങൾ ഷിനു ശ്യാമളന്ന് തുടർ പോസ്റ്റായി എഴുതിയത്.

ഇന്ന് ഷിനു എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

അയാൾ ഇന്ന് ഫ്ലൈറ്റിന് പോയത്രെ. അയാളുടെ അളിയൻ പറയുന്നു. നല്ല പനിയുള്ള ആളെ ഇങ്ങനെ ഖത്തറിലേക്ക് പോകുവാൻ ഒക്കെ എയർപോർട്ടിൽ അനുവദിക്കുമോ? ജനുവരി അവസാനം നാട്ടിൽ വന്നു. ഈ കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി- ആഗ്ര (ഒരുപാട് വിദേശികൾ വരുന്ന സ്ഥലങ്ങളല്ലേ) സന്ദർശിച്ചു കടുത്ത പനിയുള്ള ആൾ ഇന്ന് നാട് വിട്ടു പോയത്രെ. എയർപോർട്ടിൽ എന്താണ് പിന്നെ ചെക്ക് ചെയ്യുന്നത്? പനിയുണ്ടോ എന്ന് നോക്കില്ലേ?

ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ആൾ പനിക്ക് ചികിത്സ തേടി സമീപിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ ഷിനു ശ്യാമളൻ ഇന്നലെ പങ്കുവച്ചിരുന്നു. രോഗി ഖത്തറിൽ നിന്ന് തിരിച്ചെത്തിയ തീയതി പറഞ്ഞതിൽ വ്യക്തത കുറവുണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

അഡ്രസ് ചോദിച്ചപ്പോൾ സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതൽ ഒന്നും പറയാൻ അയാൾ തയ്യാറായില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഖത്തറിൽ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പിൽ അറിയിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഡോക്ടർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP