Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൺവെൻഷനുകളും തീർത്ഥാടനങ്ങളും ഒഴിവാക്കണമെന്ന് കെസിബിസി; ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം; രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലർ; കെഎസ്ആർടിസി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി; സംസ്ഥാനത്ത് മുഴുവൻ സമയ കോൾ സെന്റർ തുറന്നു; കൊറോണ മുൻകരുതൽ നടപടികളുടെ സാഹചര്യത്തിലെ ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

കൺവെൻഷനുകളും തീർത്ഥാടനങ്ങളും ഒഴിവാക്കണമെന്ന് കെസിബിസി; ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം; രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലർ; കെഎസ്ആർടിസി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി; സംസ്ഥാനത്ത് മുഴുവൻ സമയ കോൾ സെന്റർ തുറന്നു; കൊറോണ മുൻകരുതൽ നടപടികളുടെ സാഹചര്യത്തിലെ ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സംസ്ഥാനത്തുകൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദ്ദേശങ്ങളുമായി കത്തോലിക്കാ സഭയും. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൺവെൻഷനുകൾക്കും തീർത്ഥാടനങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി കെസിബിസി ഉത്തരവിറക്കി. ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കെസിബിസി സർക്കുലർ പുറത്തിറക്കി.

കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലത്തു കർശന നിയന്ത്രണങ്ങൾ സ്വീകരിക്കണം. രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു. രോഗം പടരാതിരിക്കാൻ യാത്രകളും പ്രവർത്തന ശൈലികളും നിയന്ത്രിക്കണം. സ്ഥിതിഗതികൾ പഠിച്ച ശേഷം കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ആറ് പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ റാന്നി സ്വദേശികളാണ്. ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്ന് വയസുകാരിക്കാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.

അതിനിടെ സംസ്ഥാനത്തുകൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കെഎസ്ആർടിസി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർക്ക് മാസ്‌ക് നൽകാൻ നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ സമയ കോൾ സെന്ററും തുറന്നിട്ടുണ്ട്. വിളിക്കേണ്ട നമ്പറുകൾ: 0471- 2309250, 0471- 2309251, 0471- 2309252.

കോവിഡ്-19 പടരുന്നതിന്റെ പശ്ചാത്തലത്തിൽ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം.

റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കും. മനഃപൂർവം പകർച്ചവ്യാധി പടർത്തുന്നതായി കണക്കാക്കി ഇത്തരക്കാർക്കെതിരെ കേസെടുക്കുമെന്നാണ് അറിയിപ്പ്. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകാത്തതിനെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP