Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫുട്പാത്തുകളിലെ സൈക്കിളിങിൽ അടിമുടി പരിഷ്‌കാരം വരുത്താൻ ന്യൂസിലന്റ്; ഇ സ്‌കൂട്ടറുകൾക്ക് 15 കി.മി വേഗപരിധി ആക്കുന്ന കാര്യവും പരിഗണനയിൽ

ഫുട്പാത്തുകളിലെ സൈക്കിളിങിൽ അടിമുടി പരിഷ്‌കാരം വരുത്താൻ ന്യൂസിലന്റ്; ഇ സ്‌കൂട്ടറുകൾക്ക് 15 കി.മി വേഗപരിധി ആക്കുന്ന കാര്യവും പരിഗണനയിൽ

സ്വന്തം ലേഖകൻ

രാജ്യത്തെ ഫുട്പാത്തിൽ ആളുകൾക്ക് ബൈക്ക് ഓടിക്കാൻ അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ അടിമുടി പരിഷ്‌കാരം വരുത്താൻ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങളിൽ ജനങ്ങളുടെ പ്രതികരണം സർക്കാർ ആവശ്യപ്പെടുന്നു.

എല്ലാവരേയും ഫുട്പാത്തിൽ ഓടിക്കാൻ അനുവദിക്കുന്നത്, അല്ലെങ്കിൽ 16 വയസ്സിന് താഴെയുള്ളവരെ വിലക്കണം എ്ന്ന നിർദ്ദേശമാണ് പ്രധാനമായി ഉയരുന്നത്.ഇ-സ്‌കൂട്ടറുകൾ ഉൾപ്പെടെ ഫുട്പാത്ത് ഉപയോഗിച്ച് എല്ലാ ചക്ര ഗതാഗതത്തിലും മണിക്കൂറിൽ 15 കിലോമീറ്റർ വേഗപരിധി കൊണ്ടുവരണമെന്നും നിർദ്ദേശം ഉയരുന്നു.

കൂടാതെ റൈഡർമാർ കാൽനടയാത്രക്കാർക്കും വീൽചെയറുകളിലുള്ളവർക്കും വഴി നല്കുക,ബൈക്കുകൾ, കുതിരകൾ, ഇ-സ്‌കൂട്ടറുകൾ, മറ്റ് ചക്ര ഗതാഗതം എന്നിവ മറികടക്കുമ്പോൾ വാഹനങ്ങൾക്ക് കുറഞ്ഞ ദൂരം ഏർപ്പെടുത്തുക, വേഗത പരിധി 60 കിലോമീറ്റർ / മണിക്കൂർ അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ കാറുകൾക്ക് 1 മി വിടവ് അനുവദിക്കുക. അതിനേക്കാൾ വേഗത്തിൽ പോകുമ്പോൾ 1.5 മി വിടവ് വേണം എന്നിവയും നിർദ്ദേശമായി ഉയരുന്നു.

ഇ-സ്‌കൂട്ടറുകൾ, സ്‌കേറ്റ്‌ബോർഡുകൾ, മറ്റ് ഗതാഗത ഉപകരണങ്ങൾ എന്നിവ ബൈക്ക് പാതകൾ ഉപയോഗിക്കാൻ അനുവദിക്കുമെങ്കിലും സ്‌കൂട്ടറുകൾക്ക് മുന്നിലും പിന്നിലുമുള്ള ലൈറ്റുകളും റിഫ്‌ളക്ടറുകളും ആവശ്യമാണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP