Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിടപറയുമ്പോൾ കണ്ണീരൊഴുക്കി ആര്യയെ കെട്ടിപിടിച്ച് വീണ: പുറത്ത് പോകുന്നതോടെ പൊളിയാൻ പോകുന്നത് ആര്യയുടെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി ടീം; സ്പെൻസുകൾക്കൊടുവിൽ ഈ ആഴ്ച ഹൗസിൽ നിന്ന് വീണ നായർ വെളിയിലേക്ക്; ബിഗ് ബോസ് വീട്ടിലെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മോഹൻലാൽ ശ്രമിക്കുമ്പോൾ ആദ്യമായി വീണയ്ക്ക് പിഴച്ചത് എവിടെയൊക്കെ!

വിടപറയുമ്പോൾ കണ്ണീരൊഴുക്കി ആര്യയെ കെട്ടിപിടിച്ച് വീണ: പുറത്ത് പോകുന്നതോടെ പൊളിയാൻ പോകുന്നത് ആര്യയുടെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി ടീം; സ്പെൻസുകൾക്കൊടുവിൽ ഈ ആഴ്ച ഹൗസിൽ നിന്ന് വീണ നായർ വെളിയിലേക്ക്; ബിഗ് ബോസ് വീട്ടിലെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മോഹൻലാൽ ശ്രമിക്കുമ്പോൾ ആദ്യമായി വീണയ്ക്ക് പിഴച്ചത് എവിടെയൊക്കെ!

മറുനാടൻ മലയാളി ബ്യൂറോ

ബാർറേറ്റിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് ഷോ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറി മത്സരം ചൂടുപിടിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു എലിമിനേഷൻ എപ്പിസോഡായിരുന്നു ഈ ആഴ്ചത്തേത്. സ്പെൻസുകൾക്കൊടുവിൽ ഈ ആഴ്ച ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത് ശക്തയായ മത്സരാർത്ഥി വീണ നായരാണ്. ആദ്യമായിട്ടാണ് ശക്തയായ ഒരു മത്സരാർത്ഥി ബിഗ് ബോസിൽ നിന്നും പുറത്ത് പോകുന്നത്. ഇതുവരെ ബിഗ് ബോസിൽ നിന്നും പുറത്തായവരൊക്കെ മത്സരാർത്ഥികൾ എന്ന നിലയിൽ പലതരത്തിലും ദുർബലരായിരുന്നു. എന്നാൽ വീണ നായർ അങ്ങനെയല്ല. ബിഗ് ബോസ് വീട്ടിനുള്ളിൽ ഏറ്റവുമധികം ഒച്ചയും ബഹളവും ചിരിയും കരച്ചിലും വഴക്കും ഒക്കെ ഉണ്ടാക്കിയിരുന്ന വീണ പുറത്തുപോകുമ്പോൾ അത് വീടിനെ എങ്ങനെയായിരിക്കും ബാധിക്കാൻ പോകുന്നത്? ആദ്യമായി വീണയ്ക്ക് പിഴച്ചത് എവിടെയൊക്കെയാണ് എന്ന് നോക്കാം.

അലസാൻട്ര, സുജോ, ഷാജി, വീണ, അമൃത-അഭിരാമി സഹോദരിമാർ എന്നിവരാണ് ഇത്തവണ നോമിനേഷനിലൂടെ പുറത്തേക്ക് വരാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ നിന്നും ഏറ്റവും കുറവ് ലഭിച്ച വീണ പുറത്തേക്ക് പോവുകയാണ്. നോമിനേഷൻ കഴിഞ്ഞപ്പോൾ തന്നെ വീണയാകും പുറത്ത് പോകുന്നതെന്ന് ഏകദേശം ഉറപ്പായിരുന്നു. വീണ നായർ പുറത്തു പോകുമ്പോൾ കളിയെ അതെങ്ങനെ ബാധിക്കും എന്ന് നോക്കാം. വീണ പുറത്തു പോകുമ്പോൾ തളരാൻ പോകുന്ന ഒരാൾ ആര്യയാണ്. വീണയുടെ ബലത്തിലും ശബ്ദത്തിലും സുരക്ഷിതത്വത്തിലും കരുതലിലും ഒക്കെയാണ് ആര്യ നിൽക്കുന്നത്. വീണ പോകുന്നതോടെ ആര്യ നേതൃത്വം നൽകുന്ന സെലിബ്രിറ്റി ടീം പൊളിയും. ദുർബലമാകും. ഇപ്പോൾ തന്നെ പാഷാണം ഷാജിയും ഫുക്രുവും ഒറ്റക്ക് കളിക്കുന്നവരായി മാറിയിട്ടുണ്ട്. വീണയുടെ പടിയിറക്കത്തോടെ ആര്യ ഒറ്റപ്പെടും, ദുർബലയാവും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആര്യ നവീണയെ യാത്രയാക്കിയത്.

വികാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് കുറവായതുകൊണ്ടോ ആത്മാർത്ഥത കൂടുതൽ കൊണ്ടോ ആവാം, ആ വീട്ടിൽ നടന്ന എല്ലാ പ്രധാന അടിപിടിയിലും വീണ ഉണ്ടായിരുന്നു. ക്രമേണ വീണ ബിഗ് ബോസിലെ വഴക്കാളിയും ഗുണ്ടയുമായി മാറി. കടങ്ങൾ വീട്ടാൻ വേണ്ടിയും ദാരിദ്ര്യം മാറ്റാൻ വേണ്ടിയും വീട് കെട്ടാൻ വേണ്ടിയുമാണ് ബിഗ് ബോസിൽ വന്നത് എന്നുള്ള തുറന്നു പറച്ചിലും നിരന്തരമുള്ള ദാരിദ്ര്യം പറച്ചിലും വീണ എന്ന മത്സരാർത്ഥിയുടെ മാറ്റ് കുറച്ചു. പ്രത്യേകിച്ചും ഒന്നര മാസമെങ്കിലും നിന്നെങ്കിലേ തനിക്ക് കടം വീട്ടാനുള്ള പൈസ കിട്ടൂ എന്ന ചില പറച്ചിലുകൾ. ബിഗ് ബോസ് ഒരു ഗെയിം ആണെന്നും ദാരിദ്ര്യ നിർമ്മാർജന പദ്ധതിയല്ലെന്നും അറിയാവുന്ന പ്രേക്ഷകർ വീണയെ കൈവിട്ടു.

കഴിഞ്ഞയാഴ്ചയിലെ ലക്ഷ്വറി ടാസ്‌കിന് ശേഷം വൻ സംഘർഷമാണ് നടന്നത്. ഇതിന് ശേഷം ബിഗ് ബോസിലെ ശിതയുദ്ധങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് മോഹൻലാൽ. അമൃത-അഭിരാമി സഹോദരിമാരും വീണയും തമ്മിലുള്ള പ്രശ്നവും സുജോയും ഫുക്രുവും തമ്മിലുള്ള പ്രശ്നത്തിനും രജിത് കുമാറും ദയയും തമ്മിലുള്ള പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ വീട്ടിലെ ഓരോരുത്തരെ തന്നെ ചുമതലപ്പെടുത്തുകയാണ് മോഹൻലാൽ. യഥാക്രമം രഘുവും ഷാജിയും ആര്യയും സംസാരിക്കുന്നു. വനിതാ ദിനത്തിൽ അതിന്റെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടാണ് ബിഗ് ബോസിന്റെ പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വീട്ടിലെ വനിതാ മത്സരാർഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഒപ്പം ആശംസകളും അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP