Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹോദരനും മുൻ കിരീടാവകാശിയും അടക്കം മൂന്ന് സൗദി രാജകുമാരന്മാരെ തടവിൽ ആക്കിയിട്ടും കൂസൽ ഇല്ലാതെ ഔദ്യോഗിക ജോലി തുടരുമെന്ന് സൗദി രാജാവ് സൽമാൻ; മുഹമ്മദ് ബിൻ സൽമാന്റെ അട്ടിമറി ഭയമാണ് വിഷയമെന്ന് ആരോപണം ഉയരുമ്പോഴും അട്ടിമറി നീക്കത്തിൽ വ്യക്തതയില്ലാതെ ജനങ്ങൾ

സഹോദരനും മുൻ കിരീടാവകാശിയും അടക്കം മൂന്ന് സൗദി രാജകുമാരന്മാരെ തടവിൽ ആക്കിയിട്ടും കൂസൽ ഇല്ലാതെ ഔദ്യോഗിക ജോലി തുടരുമെന്ന് സൗദി രാജാവ് സൽമാൻ; മുഹമ്മദ് ബിൻ സൽമാന്റെ അട്ടിമറി ഭയമാണ് വിഷയമെന്ന് ആരോപണം ഉയരുമ്പോഴും അട്ടിമറി നീക്കത്തിൽ വ്യക്തതയില്ലാതെ ജനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സൗദി ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി തന്റെ സഹോദരനെയും മുൻ കിരീടാവകാശിയുമടക്കമുള്ള മൂന്ന് സൗദി രാജകുമാരന്മാരെ തടവിൽ ആക്കി ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പ് തന്നെ തന്റെ രാജകീയമായ കർത്തവ്യങ്ങളിൽ സജീവമായ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. തന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ്ബിൻ സൽമാനെ അഥവാ എംബിഎസിനെ അട്ടിമറിക്കുമെന്ന ഭയം മൂലമാണ് രാജകുമാരന്മാരെ രാജാവ് തടവിലിട്ടിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. എന്നാൽ ഈ അട്ടിമറി നീക്കത്തിൽ സൗദിയിലെ ജനങ്ങൾക്ക് ഇനിയും വ്യക്തതയില്ലെന്നും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ചയായിരുന്നു സൽമാൻ രാജാവ് തന്റെ സഹോദരനെയും മരുമകനെയും മറ്റൊരു രാജകുമാരനെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നത്.തന്റെ മകനായ മുഹമ്മദ് ബിൻ സൽമാനെ അട്ടിമറിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു ഈ ശിക്ഷാവിധി. സൽമാൻ രാജാവിന്റെ സഹോദരൻ അഹമ്മദ് ബിൻ അബ്ദുൾഅസീസ് അൽ-സൗദിനെയും തന്റെ മരുമകനായ മുഹമ്മദ് ബിൻ നയെഫിനെയും മറ്റൊരു രാജകുമാരനെയും നയെഫിന്റെ നവാഫ് ബിൻ നയെഫിനെയുമാണ് അറസ്റ്റ് ചെയ്ത് തടവറയിലാക്കിയിരിക്കുന്നത്.സൗദി റോയൽ ഗാർഡുമാർ ഇവരെ അറസ്റ്റ് ചെയ്തതോടെ മുഹമ്മദ് ബിൻ സൽമാന്റെ അധികാരം ഒന്ന് കൂടി ശക്തിപ്പെട്ടിരിക്കുകയാണ്.

കറുത്ത വസ്ത്രമണിഞ്ഞ സൗദി റോയൽ ഗാർഡുമാർ വെള്ളിയാഴ്ച ഇവരുടെ വീടുകളിൽ നിന്നാണിവരെ പൊക്കിയിരിക്കുന്നത്. ആദ്യം പറഞ്ഞ രണ്ട് പേരും മുഹമ്മദ് ബിൻ സൽമാനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി റോയൽ കോർട്ട് ഇവർക്ക് മേൽ കുറ്റം ചുമത്തിയിരിക്കുന്തന്.ഇതിന്റെ പേരിൽ ഇവർക്ക് ആജീവനാന്ത തടവോ വധശിക്ഷയോ ലഭിക്കാൻ സാധ്യതയേറിയിരിക്കുകയാണ്. 84 കാരനായ സൽമാൻ രാജാവിന് കടുത്ത അനാരോഗ്യമുണ്ടെന്നനും അതിനാൽ മുഹമ്മദ് ബിൻ സൽമാനെ രാജാവായി വാഴിക്കാൻ ഇനി വൈകില്ലെന്നും അതിനുള്ള തടസങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ അറസ്റ്റെന്നുമുള്ള ഊഹാപോഹങ്ങൾ ശക്തമായിട്ടുണ്ട്. അങ്ങനെ വന്നാൽ അറബ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായി എംബിഎസ് മാറുമെന്നുറപ്പാണ്.

ഉക്രയിനിലെയും ഉറുഗ്വേയിലെയും പുതിയ സൗദി അംബാസിഡർമാരെ നിയമിക്കുന്ന ഔദ്യോഗിക ചടങ്ങിന് സൽമാൻ രാജാവ് നേതൃത്വം നൽകുന്ന ഫോട്ടോകളാണ് ഒഫീഷ്യൽ സൗദി ഏജൻസി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിക്കുന്നത്. സൽമാൻ രാജാവ് തന്നെയാണ് നിലവിലും ഭരണം നടത്തുന്നതെന്നതിനുള്ള തെളിവായി ഈ ചിത്രങ്ങൾ എടുത്ത് കാട്ടപ്പെടുന്നുണ്ട്. സൗദി രാജാവിന്റെ ആരോഗ്യത്തിന് ഇപ്പോഴും കുഴപ്പമൊന്നുമില്ലെന്നും രാജകുടുംബത്തിൽ അച്ചടക്കം ഉറപ്പാക്കാനാണ് രാജകുമാരന്മാരെ തടവിലിട്ടിരിക്കുന്നതെന്നും സൗദി ഭരണനേതൃത്വവുമായി അടുത്ത് ബന്ധമുള്ള ഒരു ഉറവിടം വെളിപ്പെടുത്തുന്നു.

തങ്ങൾക്കെതിരെ നീങ്ങിയ നിരവധി പുരോഹിതന്മാരെയും ആക്ടിവിസ്റ്റുകളെയും രാജകുമാരന്മാരെയും ബിസിനസുകാരെയും എംബിഎസ് ഇതിന് മുമ്പ് തന്നെ തടവിലിട്ട് വൻ വിവാദമുയർത്തിയിരുന്നു.തന്റെ കിരീടാവകാശത്തിന് വിഘ്നമാകുമെന്ന് സംശയമുള്ളവരെയെല്ലാം എംബിഎസ് ഇത്തരത്തിൽ ഇല്ലാതാക്കുകയാണെന്ന വിമർശനവും ശക്തമാണ്. സൗദി ഭരണകൂടത്തിനെതിരെ ശബ്ദിച്ച ജമാൽ ഖഷോഗിയെന്ന പത്രപ്രവർത്തകനെ കഴിഞ്ഞ വർഷം വധിച്ചതിന് പിന്നിലും എംബിഎസാണെന്ന ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP