Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെണ്ണുങ്ങൾ തെരുവിൽ ഇറങ്ങിയത് ഇഷ്ടപ്പെടാതെ അനേകം പേർ; ചിലിയിലും തുർക്കിയിലും വനിതാദിനത്തിൽ സ്ത്രീകൾ ഏറ്റുമുട്ടിയത് പൊലീസിനോട്; തെരുവിൽ ഇറങ്ങി ജാഥ നടത്തിയ സ്ത്രീകൾക്ക് നേരെ കല്ലെറിഞ്ഞ് പാക്കിസ്ഥാനിൽ യാഥാസ്ഥിതിക വാദികൾ; വനിതാദിനം ആഘോഷിച്ച സ്ത്രീകളോട് ഇന്നലെ പുരുഷന്മാർ ചെയ്തത് ഇങ്ങനെ

പെണ്ണുങ്ങൾ തെരുവിൽ ഇറങ്ങിയത് ഇഷ്ടപ്പെടാതെ അനേകം പേർ; ചിലിയിലും തുർക്കിയിലും വനിതാദിനത്തിൽ സ്ത്രീകൾ ഏറ്റുമുട്ടിയത് പൊലീസിനോട്; തെരുവിൽ ഇറങ്ങി ജാഥ നടത്തിയ സ്ത്രീകൾക്ക് നേരെ കല്ലെറിഞ്ഞ് പാക്കിസ്ഥാനിൽ യാഥാസ്ഥിതിക വാദികൾ; വനിതാദിനം ആഘോഷിച്ച സ്ത്രീകളോട് ഇന്നലെ പുരുഷന്മാർ ചെയ്തത് ഇങ്ങനെ

സ്വന്തം ലേഖകൻ

ന്നലെ തുർക്കിയിലും ചിലിയിലും പാക്കിസ്ഥാനിലും വനിതാദിനത്തിനോട് അനുബന്ധിച്ച് നടത്തിയ പരിപാടികൾ സംഘർഷത്തിൽ കലാശിച്ചതായി റിപ്പോർട്ട്. വനിതാദിനം ആഘോഷിക്കുന്നതിനായി ഈ രാജ്യങ്ങളിലെ പെണ്ണുങ്ങൾ തെരുവിൽ ഇറങ്ങിയത് ഇഷ്ടപ്പെടാതെ അനേകം പേർ രംഗത്തെത്തിയതോടെയാണ് ആഘോഷങ്ങൾ സംഘർഷഭരിതങ്ങളായിത്തീർന്നിരിക്കുന്നത്.ചിലിയിലും തുർക്കിയിലും വനിതാദിനത്തിൽ സ്ത്രീകൾ ഏറ്റുമുട്ടിയത് പൊലീസിനോടായിരുന്നു.എന്നാൽ പാക്കിസ്ഥാനിൽ തെരുവിൽ ഇറങ്ങി ജാഥ നടത്തിയ സ്ത്രീകൾക്ക് നേരെ കല്ലെറിഞ്ഞത് ഇവിടുത്തെ യാഥാസ്ഥിതിക വാദികളായിരുന്നു. വനിതാദിനം ആഘോഷിച്ച സ്ത്രീകളോട് ഇന്നലെ പുരുഷന്മാർ ചെയ്തത് ഇത്തരത്തിലാണ്.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മൂന്ന് രാജ്യങ്ങളിലും സ്ത്രീകൾ വർധിത വീര്യത്തോടെ തെരുവുകളിലേക്കിറങ്ങിയിരുന്നത്. ഫിലിപ്പീൻസിലെ മനിസ മുതൽ ചിലിയൻ തലസ്ഥാനമായ സാന്റിയാഗോവിലെ പ്ലാസകളിൽ വരെ സ്ത്രീകൾ പ്രകടനമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പുറമെ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങളും അസമത്വവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സ്ത്രീകൾ രംഗത്തെത്തിയതോടെ അന്താരാഷ്ട്ര വനിതാദിനം ഇന്നലെ കൊഴുത്തിരുന്നു.

തുർക്കിയിൽ ആയിരക്കണക്കിന് സ്ത്രീകൾ പ്രകടനമായി രംഗത്തിറങ്ങുകയും അതിനെതിരെ ആളുകൾ മുന്നോട്ട് വരുകയും ചെയ്തത് സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. തുടർന്ന് പൊലീസ് കണ്ണീർവാതകപ്രയോഗങ്ങളടക്കം നടത്തിയപ്പോൾ സ്ത്രീകൾ പൊലീസിനോട് ഏറ്റുമുട്ടുന്ന സാഹചര്യം തുർക്കിയിലെ തെരുവുകളിൽ സംജാതമായിരുന്നു. കിർഗിസ്ഥാനിൽ റാലി നടത്തിയവരെ സെക്യൂരിറ്റി ഫോഴ്സുകൾ അറസ്റ്റ് ചെയ്തിരുന്നു.ലാറ്റിൻ അമേരിക്കയിലെ വലിയ നഗരമായ സാന്റിയാഗോവിലെ തെരുവുകളിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പ്രകടനത്തിൽ അണിനിരന്നത്. സ്ത്രീകൾക്കെതിരായ ആക്രമണം, കർക്കശമാ അബോർഷൻ നിയമങ്ങൾ തുടങ്ങിയവക്കെതിരെയാണ് അവർ വനിതാദിനത്തിൽ ശബ്ദമുയർത്തിയിരുന്നത്.

സാന്റിയാഗോവിൽ ഒന്നരലക്ഷത്തോളം പ്രതിഷേധക്കാരിറങ്ങിയിരുന്നുവെന്നാണ് ചിലിയിലെ പൊലീസ് പറയുന്നത്. ഇതിന് പുറമെ രാജ്യമാകമാനം വിവിധയിടങ്ങളിൽ മറ്റ് 40,000 സ്ത്രീകളും രംഗത്തിറങ്ങിയിരുന്നു. അബോർഷന് അനുവദിക്കണമെന്നും സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ബോർഡുകൾ ഇവർ കൈകളിലേന്തിയിരുന്നു. പ്രതിഷേധക്കാർ കണക്കാക്കിയതിലും എത്രയോ ഇരട്ടിയായിരുന്നുവെന്നാണ് സംഘാടകർ പറയുന്നത്.പാക്കിസ്ഥാനിലെ നഗരങ്ങളിലുടനീളം നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.

ഇത്തരം പ്രകടനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ കോടതി കയറിയത് വകവയ്ക്കാതെ സ്ത്രീകൾ പ്രകടനത്തിനെത്തിയതിനെ തുടർന്ന് എതിരാളികൾ ഇവർക്കെതിരെ കല്ലെറിഞ്ഞുവെന്നാണ് റിപ്പോർട്ട്. പുരുഷമേധാവിത്വമുള്ള പാക്ക് രാഷ്ട്രീയപാർട്ടിയായ ജമാഅത്ത് ഇ ഇസ്ലാമി സ്ത്രീകൾക്കെതിരായ മാർച്ചുമായി രംഗത്തെത്തിയതും സംഘർഷങ്ങൾക്ക് വഴിയൊരുക്കി.ബ്രസീലിലിൽ സാവോ പോളോ , റിയോ ഡി ജനീറോ തുടങ്ങിയ നഗരങ്ങളിൽ വനിതകൾ രംഗത്തെത്തിയിരുന്നു. തീവ്രവലതുപക്ഷ പ്രസിഡന്റായ ജയിർ ബോൽസോനാരോക്കെതിരെ ഇവർ മുദ്രാവാക്യം വിളിച്ചത് പൊലീസിനെ ചൊടിപ്പിച്ചിരുന്നു.ലണ്ടനിൽ മാർച്ച്4വുമൺ ഉച്ചക്കായിരുന്നു ആരംഭിച്ചത്. മേയർ സാദിഖ് ഖാൻ ആശംസ നേരാനെത്തിയിരുന്നു. ഓസ്ട്രേലിയയിലും അനേകം സ്ത്രീകൾ തെരുവിൽ പ്രകടനമായിറങ്ങിയിരുന്നു.

തുർക്കിയിൽ ഇസ്താംബുളിലെ പ്രധാനപ്പെട്ട പെഡസ്ട്രിയൻ സ്ട്രീറ്റിലൂടെ സ്ത്രീകൾ ഗവൺമെന്റിനെ ധിക്കരിച്ച് പ്രകടനം നടത്തിയതിനെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് നേരിട്ടത്.ഇസ്റ്റിക്ലാൽ സ്ട്രീറ്റിലെ പ്രകടനം നിയമവിരുദ്ധമാണെന്ന് സർക്കാർ മുന്നറിയിപ്പേകിയിട്ടും നിരവധി പേർ ഇതിനെ ധിക്കരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP