Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയും പോയിട്ടില്ല; സ്വന്തം സുരക്ഷയ്ക്കായി താമസം റാവൽ പിണ്ടിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയും പോയിട്ടില്ല; സ്വന്തം സുരക്ഷയ്ക്കായി താമസം റാവൽ പിണ്ടിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

റാവൽപിണ്ടി: കാണാനില്ലെന്ന പാക്കിസ്ഥാന്റെ വാദങ്ങൾക്കൊടുവിൽ ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ റാവൽപിണ്ടിയിലെന്ന് റിപ്പോർട്ട്. സ്വന്തം സുരക്ഷയ്ക്കായി മസൂദ് റാവൽ പിണ്ടിയിലേക്ക് താമസം മാറ്റിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ബഹവൽപൂറിലെ ആസ്ഥാനത്തു നിന്നും ഇയാൾ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് താമസം മാറ്റുകയായിരുന്നു. ട്രംപ് ഭരണ കൂടത്തിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് മസൂദ് ാവളം മാറ്റിയതെന്നാണ് റിപ്പോർട്ട്.

മാർച്ച് മൂന്നിനാണ് മസൂദ് സുരക്ഷിത താവളത്തിലേക്ക് മാറിയതെന്നാണ് റിപ്പോർട്ട്. സഹോദരന്മാരായ മൗലാന റൗഫ് അസ്ഗറും മൗലാന അമറും മസൂദിനൊപ്പം തന്നെ ഉണ്ട്. കനത്ത സുരക്ഷയിലാണ് മസൂദ് ഉള്ളതെന്നാണ് വിവരം. നേരത്തെ മസൂദ് അസറിനെ കാണാനില്ലെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ വാദം ഇന്റലിജൻസ് തള്ളിയിരുന്നു. പാക്കിസ്ഥാൻ സേനയും ഐഎസ്‌ഐയും ചേർന്ന് മസൂദ് അസറിനെ രഹസ്യ താവളത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ഇന്റലിജൻസ് വിശദമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മസൂദ് അസറും കുടുംബവും കാണാതായിട്ടില്ലെന്നും സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നേത്തെ ജെയ്‌ഷെ തലവൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാൻ അന്താരാഷ്ട്രതലത്തിൽ, വിശേഷിച്ച് ഐക്യരാഷ്ട്രസഭയിൽ തുടർച്ചയായ സമ്മർദ്ദങ്ങൾ ചെലുത്തിയിരുന്നു. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമായിരുന്നു ഈ തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിർത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP