Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെംഗളൂരുവിനെ അട്ടിമറിച്ച് കൊൽക്കത്ത ഐ.എസ്.എൽ ഫൈനലിൽ; ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്തയും ചെന്നൈയിൻ എഫ്.സിയും നേർക്ക് നേർ

ബെംഗളൂരുവിനെ അട്ടിമറിച്ച് കൊൽക്കത്ത ഐ.എസ്.എൽ ഫൈനലിൽ; ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്തയും ചെന്നൈയിൻ എഫ്.സിയും നേർക്ക് നേർ

സ്വന്തം ലേഖകൻ

കൊൽക്കത്ത: കൊൽക്കത്ത ഐ.എസ്.എൽ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സിയെ അട്ടിമറിച്ചാണ് കൊൽക്കത്ത ഫൈനൽ എൻട്രി ഉറപ്പിച്ചത്. ഇതോടെ ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്തയും ചെന്നൈയിൻ എഫ്.സിയും നേർക്ക് നേർ പോരാടും.

കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു കൊൽക്കത്തയുടെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി കൊൽക്കത്ത 3-2ന് വിജയിച്ചു. നേരത്തെ ആദ്യ പാദത്തിൽ ബെംഗളൂരു 1-0ത്തിന് വിജയിച്ചിരുന്നു. ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലിൽ ചെന്നൈയിൻ എഫ്.സിയാണ് കൊൽക്കത്തയടെ എതിരാളികൾ. എഫ്.സി ഗോവയെ തോൽപ്പിച്ചാണ് ചെന്നൈയിൻ ഫൈനലിലെത്തിയത്.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ ബെംഗളൂരു ലീഡെടുത്തു. 30-ാം മിനിറ്റിൽ റോയ് കൃഷ്ണനിലൂടെ കൊൽക്കത്ത ഒപ്പം പിടിച്ചു. 63-ാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ കൊൽക്കത്തയുടെ അടുത്ത ഗോളെത്തി. ഡേവിഡ് വില്ല്യംസിന് പിഴച്ചില്ല. കൊൽക്കത്ത 2-1ന് ലീഡെടുത്തു. ഇരുപാദങ്ങളിലുമായി രണ്ട് ടീമുകളും 2-2ന് ഒപ്പമെത്തി. എന്നാൽ ആഷിഖ് അടിച്ച ആ എവേ ഗോളിന്റെ ആനുകൂല്യം അപ്പോഴും ബെംഗളൂരിനൊപ്പമുണ്ടായിരുന്നു.

പക്ഷേ വിട്ടുകൊടുക്കാൻ കൊൽക്കത്ത തയ്യാറായിരുന്നില്ല, 79-ാം മിനിറ്റിൽ ഡേവിഡ് വില്ല്യംസ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. അതു കൊൽക്കത്തയുടെ വിജയ ഗോളായി മാറി. ഒപ്പം ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയവുമായി ഫൈനലിലേക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP