Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്തിന് അവധി പ്രഖ്യാപിച്ചത് രാത്രി വൈകി;അൺഎയ്ഡഡ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; പത്തനംതിട്ടയിൽ ഇനി മൂന്ന് ദിവസത്തേക്ക് സ്‌കൂളുകൾ തുറക്കില്ല: റാന്നയിലെ കൊറോണ ബാധ രണ്ട് ജില്ലകളിലെ വിദ്യാർത്ഥികളെ വീട്ടിലിരുത്തുന്നത് ഇങ്ങനെ; എസ്എസ്എൽസി പരീക്ഷയ്ക്ക് മാറ്റമില്ല

കോട്ടയത്തിന് അവധി പ്രഖ്യാപിച്ചത് രാത്രി വൈകി;അൺഎയ്ഡഡ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; പത്തനംതിട്ടയിൽ ഇനി മൂന്ന് ദിവസത്തേക്ക് സ്‌കൂളുകൾ തുറക്കില്ല: റാന്നയിലെ കൊറോണ ബാധ രണ്ട് ജില്ലകളിലെ വിദ്യാർത്ഥികളെ വീട്ടിലിരുത്തുന്നത് ഇങ്ങനെ; എസ്എസ്എൽസി പരീക്ഷയ്ക്ക് മാറ്റമില്ല

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയ്ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകി കളക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കോട്ടയം ജില്ലയ്ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുക ആയിരുന്നു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജ്, എയ്ഡഡ്- അൺ എയ്ഡഡ് സ്‌കൂൾ, പോളി ടെക്നിക്ക്, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് കളക്ടർ വ്യക്തമാക്കി.

അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോർഡ് പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം പത്തനംതിട്ടയിൽ ഇനി മൂന്ന് ദിവസത്തേക്ക് സ്‌കൂളുകൾ തുറക്കില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്‌നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കഴാഴ്ച മുതൽ ബുധനാഴ്ച വരെ അവധി ആയിരിക്കും.

അതേസമയം ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്‌കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

പരീക്ഷ സെന്ററുകളിൽ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം എന്നും നിർദ്ദേശം ഉണ്ട്. അതേസമയം പത്തനംതിട്ട ജില്ലയിലെ പൊതുപരിപാടികളും റദ്ദാക്കി.

ഇറ്റലിയിൽ നിന്നും കൊറോണയുമായി എത്തിയ റാന്നി സ്വദേശികളെ എയർപോർട്ടിൽ സ്വീകരിക്കാനെത്തിയത് കോട്ടയം ചെങ്ങളത്തുള്ള ബന്ധുക്കാരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോട്ടയത്തും മുന്നൊരുക്കങ്ങൾ നടത്തി കൊറോണയെ നേരിടാൻ തയ്യാറെടുക്കുന്നത്. ചെങ്ങളത്തുള്ള ഈ കുടുംബത്തെ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.

കൊറോണ ബാധിച്ച റാന്നി സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് രോഗലക്ഷണം കണ്ടതിനെ തുടർന്നാണിത്. ഇറ്റലിയിൽ നിന്ന് വന്ന പത്തനംതിട്ട സ്വദേശികളെ വിമാനത്താവളത്തിൽ കൂട്ടാൻ പോയ ബന്ധുക്കളാണിവർ. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയിൽ നിന്ന് എത്തിയത്. എയർപോർട്ടിൽ രോഗ പരിശോധനക്ക് കുടുംബം വിധേയരായിരുന്നില്ല. ഇവർ സന്ദർശിച്ച കൊല്ലത്തെ ഒരുവീട്ടിലെ മൂന്ന് പേരെയും അയൽവാസികളായ രണ്ടുപേരെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.

പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേർക്കാണ് നിലവിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. ഇവർക്ക് വന്നപ്പോൾ അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് പറയുന്നു. കുടുംബനാഥന്റെ ചേട്ടനും ഭാര്യയ്ക്കുമാണ് ആദ്യം പനി പിടിപെട്ടത്. ഇവർക്ക് 90 വയസായ മാതാപിതാക്കളുമുണ്ട്. ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാൻ പറഞ്ഞിട്ടും ഇവർ തയ്യാറായിരുന്നില്ല. തുടർന്ന് നിർബന്ധിച്ചാണ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്.

ഇറ്റലിയിൽ നിന്ന് വന്നവർക്ക് കോവിഡ് 19 ബാധിച്ചെന്ന വിവരം ഐത്തലയിലെ ക്നാനായ പള്ളിയിലാണ് പ്രഖ്യാപിക്കുന്നത്. നാടകീയമായിരുന്നു കാര്യങ്ങൾ. കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത്‌സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു. അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. ചിലർ അപ്പോൾ തന്നെ പള്ളി വിട്ടു. സൺഡേ സ്‌കൂൾ വേണ്ടെന്ന് വച്ചു. എംഎൽഎയാണ് ഇക്കാര്യം അറിയിച്ചതെന്നും അച്ചൻ വിശദീകരിച്ചിരുന്നു. തൊട്ട് പിന്നാൽ എംഎൽഎ നേരിട്ടെത്തി. 300 വീടുകളിൽ കയറി. എല്ലാവരോടും പരിഭ്രാന്തരാകരുതെന്ന് നിർദ്ദേശിച്ചു.

സംഭവത്തെ തുടർന്ന് പള്ളി പൂട്ടാൻ ഉത്തരവായി. പള്ളി അണുവിമുക്തമാക്കും വരെ ഇനി ആരാധനയുണ്ടാവില്ല. ഐത്തരക്കാർ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പത്തനംതിട്ട കളക്ടർ അറിയിച്ചത്. ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിട്ടും പരിശോധനയ്ക്ക് വിധേയരാകാത്ത ആളുകൾ ഇനിയുമുണ്ടെന്നാണ് വിവരം. അവരുടെ വിലാസം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാത്തവരുമായ അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയെന്നും രാജു എബ്രഹാം എംഎൽഎ അറിയിച്ചു. ഇവരെ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കോവിഡ്19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളോടൊപ്പം വിമാനത്തിൽ കേരളത്തിലെത്തിയ 11 പേർ തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 6 പേർ 'ഹൈ റിസ്‌ക്' അവസ്ഥയിലാണ്. ജില്ലയിലാകെ 20 പേർ വിവിധ ആശുപത്രികളിൽ കോവിഡ് പ്രത്യേക ഐസലേഷൻ വാർഡിലാണെന്നും 142 പേർ വീട്ടിൽ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി വി എസ്.സുനിൽകുമാർ പറഞ്ഞു. ആകെ 162 പേരാണു തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ കോവിഡ് നിരീക്ഷണത്തിലുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP