Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ കേരള ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച് ആർ ഭരദ്വാജ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

മുൻ കേരള ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച് ആർ ഭരദ്വാജ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ.ഭരദ്വാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ബുധനാഴ്ച മുതൽ ചികിത്സയിലായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിനു നിഗംബോധ് ഘട്ടിൽ നടക്കുമെന്നു മകൻ അരുൺ ഭരദ്വാജ് പറഞ്ഞു. 2009 മുതൽ 2014 വരെ കർണാടക ഗവർണറായിരുന്ന ഭരദ്വാജ്, 2012-13 കാലയളവിൽ കേരള ഗവർണറുടെ അധികച്ചുമതലയും വഹിച്ചു. അഞ്ചു തവണ രാജ്യസഭ അംഗമായി. രാജീവ് ഗാന്ധി, നരസിംഹ റാവു, മന്മോഹൻ സിങ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും കേരള മുൻ ഗവർണറുമായിരുന്ന എച്ച്.ആർ ഭരദ്വാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള ഗവർണറായിരുന്ന അദ്ദേഹം കേന്ദ്ര മന്ത്രിയെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP