Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉപയോഗിച്ച സാനിറ്ററി നാപ്കിൻ സംസ്‌കരിക്കുന്നതിന് പുതിയ സംവിധാനം; ഉപയോഗ ശേ്ഷം പാഡുകൾ കളയുന്നതിനും പ്രത്യേകം കൂടുകൾ അടുത്ത വർഷം മുതൽ നിർബന്ധമാക്കുമെന്ന് പ്രകാശ് ജാവദേക്കർ

ഉപയോഗിച്ച സാനിറ്ററി നാപ്കിൻ സംസ്‌കരിക്കുന്നതിന് പുതിയ സംവിധാനം; ഉപയോഗ ശേ്ഷം പാഡുകൾ കളയുന്നതിനും പ്രത്യേകം കൂടുകൾ അടുത്ത വർഷം മുതൽ നിർബന്ധമാക്കുമെന്ന് പ്രകാശ് ജാവദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓരോ പാഡുകളും ഉപയോഗശേഷം കളയാൻ സാനിറ്ററി നാപ്കിൻ നിർമ്മാതാക്കൾ പ്രത്യേകം കൂടുകൾ നൽകുന്നത് അടുത്തവർഷം ആദ്യം മുതൽ നിർബന്ധമാക്കുമെന്ന് കേന്ദ്ര പരിസ്ഥിതിവകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ. പുനെയിൽ ''സ്വച്ഛ് പുനെ' പരിപാടിയിൽ സംസാരിക്കവെയാണ് സാനിറ്ററി നാപ്കിൻ മാലിന്യ നിർമ്മാർജനത്തിന് പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

സാനിറ്ററി നാപ്കിനുകളുടെയും ഡയപ്പറുകളുടെയും ഉത്പാദനവും ഉപയോഗവും രാജ്യത്ത് വലിയതോതിൽ വർധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇവ മാലിന്യംനീക്കം ചെയ്യുന്നവർക്ക് ദോഷകരമായ രീതിയിൽ വലിച്ചെറിയുകയാണ്. നിയമം 2021 ജനുവരി മുതൽ നടപ്പാക്കും. ഒരോ സാനിറ്ററി പാഡും കളയാൻ ആവശ്യമായ പ്രകൃതിദത്ത കൂടുകൾ കമ്പനികൾ നൽകുന്നത് നിർബന്ധമാക്കും. ഈ നിയമം ഇപ്പോൾ നിലവിലുണ്ട്. എന്നാൽ നിർമ്മാതാക്കൾ ഇത് പാലിക്കുന്നില്ല- ജാവദേക്കർ കൂട്ടിച്ചേർത്തു. മൂവായിരത്തിലധികം ആളുകൾ താമസിക്കുന്ന എല്ലാ പാർപ്പിടമേഖലകളിലും മാലിന്യനിർമ്മാർജനത്തിന് സൗകര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP