Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഷ്‌നി കപൂർ എത്തിയത് ബ്രിട്ടീഷ് എയർവെയ്‌സിൽ ലണ്ടനിലേക്ക് കടക്കാൻ; യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ മകളെ തടഞ്ഞത് മുംബൈ വിമാനത്താവളത്തിൽ

റോഷ്‌നി കപൂർ എത്തിയത് ബ്രിട്ടീഷ് എയർവെയ്‌സിൽ ലണ്ടനിലേക്ക് കടക്കാൻ; യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ മകളെ തടഞ്ഞത് മുംബൈ വിമാനത്താവളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ രാജ്യം വിടാനുള്ള ശ്രമത്തിനിടെ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ മകളെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ലണ്ടനിലേക്ക് പോകാനുള്ള റോഷ്‌നി കപൂറിന്റെ ശ്രമമാണ് പരാജയപ്പെട്ടത്. റാണാ കപൂറിനും ഭാര്യയ്ക്കും മക്കൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ ഇന്നലെയാണ് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡിഎച്ച്എഫ്എൽ എന്ന സ്വകാര്യകമ്പനിക്ക് 4500 കോടിരൂപ വായ്പ അനുവദിച്ചതിന് തൊട്ടുപിന്നാലെ റാണാ കപൂറിന്റെ പേരിലുള്ള ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് 600 കോടി എത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. റാണയുടേയും മക്കളുടേയും ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

അതേസമയം ഡിഎച്ച്എഫ്എല്ലിന് 4500 കോടി രൂപ വായ്പ അനുവദിച്ച കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വായ്പ അനുവദിച്ചതിൽ ഡിഎച്ച്എഫ്എല്ല് പ്രൊമോട്ടർ കപിൽ വധാവനും യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറും ക്രിമിനൽ ഗൂഢാലോചന നടത്തിയോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.

യെസ് ബാങ്കിനെതിരായ ജനങ്ങളുടെ പ്രകോപനത്തോടെ റാണ കപൂർ ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് കപൂറിന്റെ അഭിഭാഷകൻ സെയിൻ ഷ്രോഫ് ചൂണ്ടിക്കാണിക്കുന്നത്. റിസർവ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ ഉപയോക്താക്കൾക്ക് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി നിജപ്പെടുത്തിയത്. ഏപ്രിൽ മൂന്ന് വരെയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നിലവിലുള്ളത്. എന്നാൽ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് റിസർവ് ബാങ്ക് ഗവർണറും ധനകാര്യമന്ത്രിയും ഉറപ്പുനൽകിയിരുന്നു.

കപൂറും കുടുംബവും നിയന്ത്രിച്ച് വരുന്ന ദെവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ലഭിച്ച 600 കോടിയുടെ ഫണ്ടിനെക്കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിച്ചുവരുന്നത്. റാണ കപൂർ അറസ്റ്റിലായതിന്പിന്നാലെ റാണയുടെ മക്കളുടെ ഡൽഹിയിലെയും മുംബൈയിലേയും വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. റോഷ്‌നി കപൂർ, രാഖി കപൂർ ഠണ്ടൻ, രാധാ കപൂർ എന്നിവരാണ് തട്ടിപ്പിന്റെ ഗുണഭോക്താക്കളെന്നാണ് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP