Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ രണ്ടാം പ്രതിക്ക് പിറന്നത് ഒരു പെൺകുഞ്ഞ്; അച്ഛന്റെ ക്രൂരതകൾ അറിയാതെ മകൾ വളരട്ടെ എന്ന് സാമൂഹിക പ്രവർത്തകർ; വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസ് അന്വേഷണത്തിനിടെ പൊലീസ് കൊലപ്പെടുത്തിയ രണ്ടാം പ്രതി ചെന്നകേശവലുവിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യം

യുവതിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ രണ്ടാം പ്രതിക്ക് പിറന്നത് ഒരു പെൺകുഞ്ഞ്; അച്ഛന്റെ ക്രൂരതകൾ അറിയാതെ മകൾ വളരട്ടെ എന്ന് സാമൂഹിക പ്രവർത്തകർ; വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസ് അന്വേഷണത്തിനിടെ പൊലീസ് കൊലപ്പെടുത്തിയ രണ്ടാം പ്രതി ചെന്നകേശവലുവിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹൈദരാബാദിൽ 26കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി ചെന്ന കേശവലുവിന്റെ ഭാര്യയുടേയും നവജാത ശിശുവിന്റെയും ചിലവുകാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യവുമായി സാമൂഹിക പ്രവർത്തകർ. പോക്‌സോ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യവുമായി ഒരു എൻജിഒ സംഘടനയാണ് രംഗത്തെത്തിയത്. കേസിലെ രണ്ടാം പ്രതിയായ ചെന്നകേശവുലുവിന്റെ ഭാര്യ വെള്ളിയാഴ്ചയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയും മകളും പ്രാദേശിക സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.

നാരായൺപേട്ട് ജില്ലയിലെ മക്തൽ മണ്ഡലമായ ഗുഡിഗണ്ട്‌ല ഗ്രാമമാണ് ചെന്നകേശവലുവുന്റെ സ്വദേശം. സംഭവം നടക്കുന്ന സമയം ചെന്നകേശവുലുവിന്റെ ഭാര്യ ഗർഭിണിയായിരുന്നു. യുവതി നാരായൺപേട്ട് ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുഞ്ഞും അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ഡോക്ടർ അറിയിച്ചു.

കഴിഞ്ഞ നവംബർ 26നാണ് വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതത്. ഷംഷാബാദിനടുത്തുള്ള തോഡപ്പള്ളി ടോൾ പ്ലാസയിലാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ നാല് പ്രതികളും പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആരോപണത്തെ തുടർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐ.ടി)നിയോഗിച്ചു.

തന്റെ ഭർത്താവ് ചെന്നകേശവുലു ശാന്തസ്വഭാവിയാണ് എന്നായിരുന്നു സംഭവത്തെ കുറിച്ച് ഭാര്യ പ്രതികരിച്ചിരുന്നത്. അദ്ദേഹം ഇത്തരമൊരു കുറ്റം ചെയ്യുമെന്ന് കരുതുന്നില്ല. അഥവാ ചെയ്തെങ്കിൽത്തന്നെ നിയമനടപടികളിലൂടെ ശിക്ഷിക്കുകയാണ് വേണ്ടിയിരുന്നത്. തന്റെ ഭർത്താവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത് എ്ന്നും ഇവർ ആരോപിച്ചിരുന്നു. ചോദ്യം ചെയ്തശേഷം വിട്ടയക്കാമെന്ന് പറഞ്ഞാണ് ഭർത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറെപ്പോലെ തന്നെ താനും ഒരു സ്ത്രീയാണെന്ന് രേണുക പറഞ്ഞു. പീഡന സംഭവം നടക്കുന്നതിന് ഒരു വർഷം മുമ്പാണ് ചെന്നകേശവുലുവും രേണുകയും വിവാഹം കഴിച്ചത്.

ഭർത്താവിനെ വെടിവെച്ചുകൊന്ന സ്ഥലത്തുവെച്ച് തന്നെയും വെടിവെച്ചുകൊല്ലണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഭർത്താവില്ലാതെ തനിക്ക് ജീവിക്കാനാവില്ല. തന്നെയും കൊല്ലൂ എന്ന് ചെന്നകേശവുലുവിന്റെ 17 കാരിയായ ഭാര്യ ആവശ്യപ്പെട്ടിരുന്നു. 'അവന്മാർക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്,' ചെന്നകേശവുലുവിന്റെ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP